നോമ്പിന് തയ്യാറാക്കാനായി ഇതാ എളുപ്പത്തിൽ ഒരു മുട്ട വിഭവം, പാചകം അറിയാത്തവർക്ക് പോലും ഈസിയായി ഉണ്ടാക്കാം
Ingredients
മുട്ട -5
കടലമാവ് -അരക്കപ്പ്
അരിപ്പൊടി -ഒരു ടേബിൾ സ്പൂൺ
കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ
ഉപ്പ്
ബേക്കിംഗ് പൗഡർ -അര ടീസ്പൂൺ
കായം -ഒരു നുള്ള്
അരിഞ്ഞുവെച്ച മല്ലിയില
കറിവേപ്പില
വെള്ളം
Preparation
ആദ്യം മുട്ട വേവിച്ചെടുക്കുക തൊലി കളഞ്ഞതിനുശേഷം മാറ്റിവയ്ക്കാം , ഒരു ബൗളിൽ കടലമാവ് അരിപ്പൊടി ഉപ്പ് കായം മുളകുപൊടി അരിഞ്ഞുവെച്ച മല്ലിയില കറിവേപ്പില അല്പം വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്ത് കട്ടിയുള്ള ബാറ്റർ ആക്കുക, പുഴുങ്ങി വെച്ച മുട്ട ഓരോന്നായി എടുത്ത് അരിപ്പൊടിയിൽ കോട്ട് ചെയ്യുക ശേഷം ബാറ്ററിലേക്ക് മുക്കാം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking it Simple