Tag: ifthar snack

  • സമൂസ ഷീറ്റ് സ്നാക്ക്

    സമൂസ ഷീറ്റ് സ്നാക്ക്

    ഫ്രിഡ്ജിൽ സമൂസ ഷീറ്റ് ഇരിപ്പുണ്ടോ? അതുപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു സ്നാക്ക്…

    Ingredients

    വേവിച്ചുടച്ച ഉരുളക്കിഴങ്ങ്

    സമൂസ ഷീറ്റ്

    സവാള

    ക്യാപ്സിക്കം

    കുരുമുളകുപൊടി

    മുളക് ചതച്ചത്

    ഗരം മസാല

    ഉപ്പ്

    മൈദ

    സേമിയ

    എണ്ണ

    Ingredients

    വേവിച്ചുടച്ച ഉരുളക്കിഴങ്ങിലേക്ക് കുരുമുളകുപൊടി ചതച്ച മുളക് ഉപ്പ് അരിഞ്ഞുവെച്ച പച്ചക്കറികൾ ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു സമൂസ ഷീറ്റിനെ രണ്ടായി മുറിച്ചെടുക്കാം ശേഷം ഓരോന്നും എടുത്ത് ഉരുളക്കിഴങ്ങ് മിക്സ് വെച്ച് കൊടുത്ത് സിലിണ്ടർ ഷേപ്പിൽ റോൾ ചെയ്യുക, രണ്ട് സൈഡും മൈദ പേസ്റ്റ് തേക്കുക ശേഷം സേമിയ രണ്ട് സൈഡും കോട്ട് ചെയ്യുക… ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kunjus Cook Book

  • കിളിക്കൂട്

    കിളിക്കൂട്

    മലബാർ സ്പെഷ്യൽ കിളിക്കൂട്, നോമ്പിന് തയ്യാറാക്കാൻ പറ്റിയ നല്ലൊരു സ്നാക്ക്

    Ingredients

    ചിക്കൻ വേവിച്ചുടച്ചത് അരക്കിലോ

    കാട മുട്ട 12

    ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് അരക്കിലോ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ

    സവാള രണ്ട്

    സേമിയ

    ഉപ്പ്

    എണ്ണ

    പെരുഞ്ചീരകം

    മഞ്ഞൾപൊടി

    കുരുമുളകുപൊടി

    ഗരം മസാല ഒന്നര ടീസ്പൂൺ

    മല്ലിയില

    മുട്ട രണ്ട്

    എണ്ണ

    Preparation

    ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക പെരുംജീരകം ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റാം അടുത്തതായി സവാള ചേർത്ത് കൊടുത്ത് വീണ്ടും വഴറ്റാം നന്നായി വഴന്നു വരുമ്പോൾ മസാലപ്പൊടികൾ ചേർക്കാം അതിന്റെ പച്ച മണം മാറുമ്പോൾ വേവിച്ചുടച്ച് ചിക്കൻ ചേർക്കാം ഇത് നന്നായി യോജിപ്പിച്ച ശേഷം ഉരുളക്കിഴങ്ങ് ചേർക്കാം എല്ലാം കൂടി നന്നായി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക കുറച്ചു മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഈ മിക്സിൽ നിന്നും കുറച്ചു കുറച്ചായി എടുത്ത് കിളിക്കൂടിന്റെ ഷേപ്പ് ആക്കുക ഇതിനെ മുട്ടയിൽ മുക്കി സേമിയ കോട്ട് ചെയ്ത് എടുക്കുക, ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം കാട മുട്ട വേവിച്ചെടുത്തത് മുകളിൽ വെച്ച് സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക YUMMY ADUKKALA

  • ഹെൽത്തി  നോമ്പ് പലഹാരം

    ഹെൽത്തി നോമ്പ് പലഹാരം

    എണ്ണയിൽ മുക്കി പൊരിക്കാത്ത ഒരു ഹെൽത്തി പലഹാരം നോമ്പ് തുറക്കാൻ ഇതിലും നല്ലത് വേറെയില്ല… ഇന്നത്തെ നോമ്പ് വിഭവം ഇതുതന്നെ ആവട്ടെ

    Ingredients

    എണ്ണ

    വെളുത്തുള്ളി -ഒരു ടീസ്പൂൺ

    ചിക്കൻ -250 ഗ്രാം

    ഉപ്പ്

    മൈദ -അരക്കപ്പ്

    മുട്ട- 1

    പാൽ -അരക്കപ്പ്

    പച്ചമുളക്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    ക്യാപ്സിക്കം

    മല്ലിയില

    തന്തൂരി മസാല -ഒരു ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

    മുളക് ചതച്ചത് -ഒരു ടീസ്പൂൺ

    ഒറിഗാനോ -ഒരു ടീസ്പൂൺ

    മയോനൈസ് ചീസ്

    Preparation

    ഒരു പാനിൽ എണ്ണ ചൂടാക്കുക ഇതിലേക്ക് ആദ്യം വെളുത്തുള്ളി ചതച്ചതും പിന്നെ ചെറുതായി മുറിച് ചിക്കൻ കഷ്ണങ്ങളും ചേർത്ത് നന്നായി ഫ്രൈ ചെയ്യുക ശേഷം പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ക്യാപ്സിക്കം ഇവയെല്ലാം ചേർക്കാം അടുത്തതായി എടുത്തു വച്ചിരിക്കുന്ന മസാല പൊടികളെല്ലാം ചേർക്കാം, ചിക്കൻ വെന്തു കഴിയുമ്പോൾ ഒന്ന് സ്മോക്ക് ചെയ്യുക. മൈദ മുട്ട പാല് ഉപ്പ് ഇവ ചേർത്ത് ഒരു ബാറ്റർ തയ്യാറാക്കാം, നല്ല ലൂസ് ബാറ്റർ വേണം തയ്യാറാക്കാൻ ഇതുകൊണ്ട് നല്ല നൈസ് ആയി ദോശ ഉണ്ടാക്കുക ശേഷം നടുവിൽ മയോണൈസ് തേച്ച് ചിക്കൻ മിക്സ് വെച്ച് വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ മടക്കണം ഇങ്ങനെ തയ്യാറാക്കിയതെല്ലാം ഒരു പുഡ്ഡിംഗ് ഗ്ലാസ് ജാറിൽ വച്ച് നടുവിൽ ചീസും വയ്ക്കുക ഇതിന് ഓവനിൽ വചോ പാനൽ വച്ചോ ബേക്ക് ചെയ്ത് എടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rasfis Kitchen

  • എഗ്ഗ് ബോംബ്

    എഗ്ഗ് ബോംബ്

    നോമ്പിന് തയ്യാറാക്കാനായി ഇതാ എളുപ്പത്തിൽ ഒരു മുട്ട വിഭവം, പാചകം അറിയാത്തവർക്ക് പോലും ഈസിയായി ഉണ്ടാക്കാം

    Ingredients

    മുട്ട -5

    കടലമാവ് -അരക്കപ്പ്

    അരിപ്പൊടി -ഒരു ടേബിൾ സ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

    ഉപ്പ്

    ബേക്കിംഗ് പൗഡർ -അര ടീസ്പൂൺ

    കായം -ഒരു നുള്ള്

    അരിഞ്ഞുവെച്ച മല്ലിയില

    കറിവേപ്പില

    വെള്ളം

    Preparation

    ആദ്യം മുട്ട വേവിച്ചെടുക്കുക തൊലി കളഞ്ഞതിനുശേഷം മാറ്റിവയ്ക്കാം , ഒരു ബൗളിൽ കടലമാവ് അരിപ്പൊടി ഉപ്പ് കായം മുളകുപൊടി അരിഞ്ഞുവെച്ച മല്ലിയില കറിവേപ്പില അല്പം വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്ത് കട്ടിയുള്ള ബാറ്റർ ആക്കുക, പുഴുങ്ങി വെച്ച മുട്ട ഓരോന്നായി എടുത്ത് അരിപ്പൊടിയിൽ കോട്ട് ചെയ്യുക ശേഷം ബാറ്ററിലേക്ക് മുക്കാം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking it Simple

  • ചിക്കൻ സേമിയ സ്നാക്ക്

    ചിക്കൻ സേമിയ സ്നാക്ക്

    ചെറിയ സമയത്തിനുള്ളിൽ ഒരു വെറൈറ്റി ഇഫ്താർ സ്നാക്ക്, അടിപൊളി ടേസ്റ്റും…

    Ingredients

    സവാള -രണ്ട്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ

    കുരുമുളകുപൊടി -അര ടീസ്പൂൺ

    മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ

    ചിക്കൻ മസാല -ഒരു ടീസ്പൂൺ

    ചിക്കൻ വേവിച്ച് ഉടച്ചത്

    മല്ലിയില

    കറിവേപ്പില മൈദ പത്തിരി

    മൈദ പേസ്റ്റ്

    സേമിയ

    PREPARATION

    ആദ്യം ഫില്ലിംഗ് തയ്യാറാക്കാം, അതിനായി പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം സവാള ചേർക്കാം ഒന്നു വഴറ്റിയതിനുശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം ശേഷം മസാല പൊടികൾ ഓരോന്നായി ചേർക്കാം അടുത്തതായി വേവിച്ചടച്ച ചിക്കൻ ചേർക്കാം മസാലയുമായി നന്നായി യോജിച്ചു കഴിഞ്ഞാൽ കറിവേപ്പിലയും മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യാം ഇനി പരത്തി വച്ചിരിക്കുന്ന മൈദ പത്തിരികൾ എടുത്ത് നടുവശം ഒരു ഭാഗം മുറിച്ചതിനു ശേഷം കോൺ ഷേപ്പ് ആക്കുക, ഇതിനകത്ത് ഫില്ലിംഗ് വെച്ചു കൊടുക്കുക സൈഡ് മൈദ പേസ്റ്റ് വെച്ച് ഒട്ടിക്കണം മുകൾവശത്തും മൈദ പേസ്റ്റാക്കിയതിനു ശേഷം സേമിയ വച്ച് കവർ ചെയ്യുക ഓരോന്നും ഇതുപോലെ തയ്യാറാക്കിയതിനു ശേഷം ചൂടായ എണ്ണയിലേക്ക് ചേർത്ത് പൊരിച്ചെടുക്കാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hemi Kitchen

  • കിളിക്കൂട്

    കിളിക്കൂട്

    ഇഫ്താറിന് മലബാർ വിഭവങ്ങൾ എപ്പോഴും മുൻപന്തിയിൽ തന്നെയാണ് നിൽക്കുന്നത്, വളരെ ഫേമസ് ആയ ഒരു സ്നാക്ക് വിഭവമാണ് കിളിക്കൂട്. ഇത് രണ്ട് തരത്തിൽ ഉണ്ടാക്കിയെടുക്കുന്ന വീഡിയോ കാണാം

    ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാള ചേർത്ത് വഴറ്റാം കൂടെ ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് കറിവേപ്പില എന്നിവയും ചേർക്കാം ഉപ്പു കൂടി ചേർത്ത് നല്ല സോഫ്റ്റ് ആവുന്ന വരെ വഴറ്റിയെടുക്കുക, ശേഷം മഞ്ഞൾപൊടി മല്ലിപ്പൊടി കുരുമുളകുപൊടി ഗരം മസാല പൊടി എന്നിവ ചേർക്കാം പൊടികൾ മിക്സ് ചെയ്തു കഴിഞ്ഞാൽ ചെമ്മീൻ കഷണങ്ങൾ ചേർത്ത് നന്നായി യോജിപ്പിക്കാം ചെമ്മീൻ നന്നായി വേവുമ്പോൾ ഉരുളക്കിഴങ്ങ് വേവിച്ചെടുത്തത് ചേർത്ത് യോജിപ്പിക്കാം, ശേഷം മല്ലിയില ചേർത്ത് മിക്സ് ചെയ്ത് ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഈ മിക്സിൽ നിന്നും കുറചെടുത്ത് കൈവള്ളിയിൽ വച്ച് പരത്തുക, പുഴുങ്ങിയ മുട്ടയുടെ ഒരു കഷണം വെച്ച് നന്നായി കവർ ചെയ്യുക, ഒരു ബോൾ ഷേപ്പ് ആക്കി എടുക്കണം, ഇതിനെ മുട്ടയിൽ മുക്കിയതിനു ശേഷം സേമിയ കോട്ട് ചെയ്ത് എടുക്കുക ഇങ്ങനെ ചെയ്തെടുത്തതിനെ എണ്ണയിൽ നന്നായി പൊരിച്ചെടുക്കാം

    അടുത്ത റെസിപ്പിക്കായി ആദ്യം തയ്യാറാക്കിയ മിക്സിസിൽ നിന്നും കുറച്ചെടുത്ത് കയ്യിൽ വച്ചതിനുശേഷം ഒരു ചെമ്മീൻ അതിനു മുകളിൽ വയ്ക്കുക ചെമ്മീന്റെ വാല് പുറത്തു നിൽക്കുന്ന രീതിയിൽ പതിയെ ഉരുട്ടി ചിക്കൻ കാലിന്റെ ഷേപ്പ് ആക്കുക, ഇതിന് മുട്ടയിൽ മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്ത് ഫ്രൈ ചെയ്യാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Filza Cooking Recipes

  • തേങ്ങയും അവലും കൊണ്ടു ഉണ്ടാക്കിയ തമിഴരുടെ ifthar snack

    തേങ്ങയും അവലും കൊണ്ടു ഉണ്ടാക്കിയ തമിഴരുടെ ifthar snack

    തേങ്ങയും അവലും കൊണ്ടു ഉണ്ടാക്കിയ തമിഴരുടെ ifthar snack.വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്, അവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. വ്യത്യസ്തങ്ങളും ഉപകാരപ്രദവും ആയ നല്ല നല്ല പോസ്റ്റുകള്‍ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ നല്ല വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.