Advertisement

ഇഫ്താറിന് മലബാർ വിഭവങ്ങൾ എപ്പോഴും മുൻപന്തിയിൽ തന്നെയാണ് നിൽക്കുന്നത്, വളരെ ഫേമസ് ആയ ഒരു സ്നാക്ക് വിഭവമാണ് കിളിക്കൂട്. ഇത് രണ്ട് തരത്തിൽ ഉണ്ടാക്കിയെടുക്കുന്ന വീഡിയോ കാണാം

ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാള ചേർത്ത് വഴറ്റാം കൂടെ ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് കറിവേപ്പില എന്നിവയും ചേർക്കാം ഉപ്പു കൂടി ചേർത്ത് നല്ല സോഫ്റ്റ് ആവുന്ന വരെ വഴറ്റിയെടുക്കുക, ശേഷം മഞ്ഞൾപൊടി മല്ലിപ്പൊടി കുരുമുളകുപൊടി ഗരം മസാല പൊടി എന്നിവ ചേർക്കാം പൊടികൾ മിക്സ് ചെയ്തു കഴിഞ്ഞാൽ ചെമ്മീൻ കഷണങ്ങൾ ചേർത്ത് നന്നായി യോജിപ്പിക്കാം ചെമ്മീൻ നന്നായി വേവുമ്പോൾ ഉരുളക്കിഴങ്ങ് വേവിച്ചെടുത്തത് ചേർത്ത് യോജിപ്പിക്കാം, ശേഷം മല്ലിയില ചേർത്ത് മിക്സ് ചെയ്ത് ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഈ മിക്സിൽ നിന്നും കുറചെടുത്ത് കൈവള്ളിയിൽ വച്ച് പരത്തുക, പുഴുങ്ങിയ മുട്ടയുടെ ഒരു കഷണം വെച്ച് നന്നായി കവർ ചെയ്യുക, ഒരു ബോൾ ഷേപ്പ് ആക്കി എടുക്കണം, ഇതിനെ മുട്ടയിൽ മുക്കിയതിനു ശേഷം സേമിയ കോട്ട് ചെയ്ത് എടുക്കുക ഇങ്ങനെ ചെയ്തെടുത്തതിനെ എണ്ണയിൽ നന്നായി പൊരിച്ചെടുക്കാം

അടുത്ത റെസിപ്പിക്കായി ആദ്യം തയ്യാറാക്കിയ മിക്സിസിൽ നിന്നും കുറച്ചെടുത്ത് കയ്യിൽ വച്ചതിനുശേഷം ഒരു ചെമ്മീൻ അതിനു മുകളിൽ വയ്ക്കുക ചെമ്മീന്റെ വാല് പുറത്തു നിൽക്കുന്ന രീതിയിൽ പതിയെ ഉരുട്ടി ചിക്കൻ കാലിന്റെ ഷേപ്പ് ആക്കുക, ഇതിന് മുട്ടയിൽ മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്ത് ഫ്രൈ ചെയ്യാം

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Filza Cooking Recipes