പഴംപൊരി

Advertisement

സാധാരണ പഴംപൊരി കഴിച്ച് മടുത്തെങ്കിൽ ഇനി പഴംപൊരി ഇതുപോലെ തയ്യാറാക്കി നോക്കൂ… നല്ല കറുമുറ കടിച്ചു കഴിക്കാൻ പറ്റിയ പഴംപൊരി..

INGREDIENTS

പഴം -രണ്ട്

കോൺഫ്ലോർ -കാൽ കപ്പ്

ഗോതമ്പ് പൊടി അരക്കപ്പ്

പഞ്ചസാര -3 ടേബിൾസ്പൂൺ

മഞ്ഞൾ പൊടി -അര ടീസ്പൂൺ

ഉപ്പ്

വെള്ളം

കോൺഫ്ലേക്സ് -ഒരു കപ്പ്

എണ്ണ

PREPARATION

ആദ്യം പഴം എടുത്ത് രണ്ടായി മുറിക്കുക ശേഷം ഓരോ കഷ്ണങ്ങളും നാലാക്കി മാറ്റണം, ഫിംഗർ ഷേപ്പ് ആണ് ആക്കേണ്ടത്, ഇനി ഒരു ബൗളിലേക്ക് കോൺഫ്ലോർ ഗോതമ്പ് പൊടി മഞ്ഞൾ പൊടി ഉപ്പ് പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്യുക വെള്ളം അല്പാല്പമായി ഒഴിച്ച മീഡിയം കട്ടിയിൽ ആക്കണം ഒരു പാത്രത്തിൽ കോൺഫ്ലേക്സ് എടുത്ത് കൈ കൊണ്ട് ക്രഷ് ചെയ്യുക, ഓരോ കഷ്ണം പഴവും എടുത്ത് ബാറ്ററിൽ മുക്കിയതിനു ശേഷം കോൺഫ്ലക്സ് കോട്ട് ചെയ്യുക, ഇനി ഓരോന്നായി ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം.

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World