Tag: pazhampori

  • പഴംപൊരി

    പഴംപൊരി

    ചായക്കടയിലെ സ്റ്റൈലിൽ പഴംപൊരി രുചികരമായി തയ്യാറാക്കാം, വീട്ടിൽ ഉണ്ടാക്കുമ്പോൾ അതേ രുചിയിൽ കിട്ടുന്നില്ല എന്ന് ഇനി പറയില്ല..

    അര കപ്പ് മൈദയിലേക്ക് മൂന്നു ടേബിൾ സ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ മുളകുപൊടിയും ഒരു കപ്പ് ദോശമാവും കുറച്ചു വെള്ളവും ചേർത്ത് യോജിപ്പിച്ച് കട്ടിയുള്ള ഒരു ബാറ്റർ ആക്കി മാറ്റാം ഈ മാവിനെ അരമണിക്കൂർ മാറ്റിവയ്ക്കണം ശേഷം പഴം നൈസായി അരിഞ്ഞെടുത്ത ഇതിൽ മുക്കി ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ancy’s kitchen

  • സ്പൂൺ പഴംപൊരി

    സ്പൂൺ പഴംപൊരി

    പഴംപൊരി ഇഷ്ടമുള്ളവർ ഈ വെറൈറ്റി പഴംപൊരി ഒന്ന് ട്രൈ ചെയ്തു നോക്കൂ സ്പൂൺ കൊണ്ട് കോരിയൊഴിച്ച് വറുത്തെടുത്തത്,

    Ingredients

    പഴം -മൂന്ന്

    പാല് -കാൽ കപ്പ്

    പഞ്ചസാര -കാൽ കപ്പ്

    ഏലക്കായ -4

    മൈദ -കാൽ കപ്പ്

    അരിപ്പൊടി -രണ്ട് ടേബിൾ സ്പൂൺ

    ഉപ്പ് -ഒരു നുള്ള്

    ജീരകം

    എള്ള്

    Preparation

    അമ്മായി പഴുത്ത പഴം ഒരു ബൗളിലേക്ക് ഇട്ട് ഉടച്ചെടുക്കുക ഇതിലേക്ക് തേങ്ങാ ചിരവിയത് പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്യാം ശേഷം പൊടികൾ ചേർക്കാം അല്പം പാല് കൂടി ഒഴിക്കാം എല്ലാം മിക്സ് ചെയ്ത ശേഷം ഒരു നുള്ള് ഉപ്പും ജീരകം എള്ള് ഇവയും ചേർത്ത് മിക്സ് ചെയ്യുക, ഇനി ചൂടായ എണ്ണയിലേക്ക് ഓരോ സ്പൂൺ വീതം കോരിയൊഴിച്ച് ഫ്രൈ ചെയ്ത് എടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Amma’s Ruchikal & Health Tips

  • പാൽ പഴംപൊരി

    പാൽ പഴംപൊരി

    സാധാരണ പഴംപൊരി കഴിച്ചു മടുത്തോ? പഴം വേവിച്ചെടുത്ത് തേങ്ങാപ്പാലൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഈ വെറൈറ്റി പഴംപൊരി എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടും

    Ingredients

    പഴം -3

    ശർക്കര -രണ്ട്

    തേങ്ങാപ്പാൽ -ഒരു കപ്പ്

    ഗോതമ്പുപൊടി -ഒരു കപ്പ്

    എണ്ണ

    വെള്ളം

    Preparation

    ആദ്യം പഴം ആവിയിൽ നന്നായി വേവിച്ചെടുക്കാം ശേഷം ഇതിനെ പഴംപൊരിക്ക് മുറിക്കുന്നതുപോലെ സ്ലൈസ് ആയി കട്ട് ചെയ്യുക ,ഒരു ബൗളിൽ ഗോതമ്പ് പൊടിയെടുത്ത് അതിലേക്ക് ശർക്കരപ്പാനിയും തേങ്ങാപ്പാലും ഒഴിച്ച് കലക്കി കട്ടിയുള്ള ബാറ്റർ റെഡിയാക്കുക ഓരോ പഴത്തിന്റെ സ്ലൈസും എടുത്ത് ഇതിൽ മുക്കാം ചൂടായ എണ്ണയിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്തെടുത്ത കഴിക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക zoha shabi

  • പഴംപൊരി

    പഴംപൊരി

    എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള നാലുമണി പലഹാരം ആണ് പഴംപൊരി ഇതാ ഒരു വെറൈറ്റി പഴംപൊരിയുടെ റെസിപ്പി…

    Ingredients

    നേന്ത്രപ്പഴം 3

    മൈദ പൊടി

    അരിപ്പൊടി

    മഞ്ഞൾപൊടി

    ഉപ്പ്

    പഞ്ചസാര

    ഏലക്കായ പൊടി

    വെള്ളം

    എണ്ണ

    Preparation

    ആദ്യം ബാറ്റർ തയ്യാറാക്കാം, മൈദ അരിപ്പൊടി പഞ്ചസാര മഞ്ഞൾപ്പൊടി ഉപ്പ് ഏലക്കായ പൊടി എന്നിവ ഒരു ബൗളിൽ എടുത്ത് വെള്ളം ഒഴിച്ച് കലക്കി കട്ടിയായി ഒരു ബാറ്റർ റെഡിയാക്കാം… പഴമെടുത്ത് ഫിംഗർ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക ഓരോന്നും ഈ ബാറ്ററിൽ മുക്കിയതിനു ശേഷം എണ്ണയിലിട്ട് പൊരിച്ചെടുക്കാം

    വിശദമായി അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പഴം ഫ്രൈ

    പഴം ഫ്രൈ

    പഴം കൊണ്ട് വെറും അഞ്ചു മിനിറ്റിൽ തയ്യാറാക്കിയ കിടിലൻ സ്നാക്ക്… പഴംപൊരിയേക്കാൾ രുചിയുള്ള നല്ലൊരു പഴം ഫ്രൈ…

    INGREDIENTS

    മൈദ -അരക്കപ്പ്

    കടലമാവ് -ഒരു ടേബിൾ സ്പൂൺ

    പഞ്ചസാര -2 ടേബിൾ സ്പൂൺ

    ഉപ്പ്

    ഏലക്കായ പൊടി -അര ടീസ്പൂൺ

    മുട്ട 1

    പഴം -രണ്ട്

    ബ്രഡ് ക്രംസ്

    Preparation

    ഒരു ബൗളിൽ മൈദ കടലമാവ് ഉപ്പ് പഞ്ചസാര ഏലക്കായ പൊടി ഇവ ചേർത്ത് മിക്സ് ചെയ്യുക വെള്ളമൊഴിച്ച് കലക്കി കട്ടിയുള്ള ബാറ്റർ ആക്കാം പഴം ചെറിയ സ്ലൈസ് ആയി മുറിച്ച് ഈ ബാറ്ററിയിൽ മുക്കുക ബ്രഡ് ക്രംസ് നന്നായി കോട്ട് ചെയ്ത് എണ്ണയിൽ വറുത്തെടുക്കാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pepper hut

  • പഴംപൊരി

    പഴംപൊരി

    സാധാരണ പഴംപൊരി കഴിച്ച് മടുത്തെങ്കിൽ ഇനി പഴംപൊരി ഇതുപോലെ തയ്യാറാക്കി നോക്കൂ… നല്ല കറുമുറ കടിച്ചു കഴിക്കാൻ പറ്റിയ പഴംപൊരി..

    INGREDIENTS

    പഴം -രണ്ട്

    കോൺഫ്ലോർ -കാൽ കപ്പ്

    ഗോതമ്പ് പൊടി അരക്കപ്പ്

    പഞ്ചസാര -3 ടേബിൾസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    കോൺഫ്ലേക്സ് -ഒരു കപ്പ്

    എണ്ണ

    PREPARATION

    ആദ്യം പഴം എടുത്ത് രണ്ടായി മുറിക്കുക ശേഷം ഓരോ കഷ്ണങ്ങളും നാലാക്കി മാറ്റണം, ഫിംഗർ ഷേപ്പ് ആണ് ആക്കേണ്ടത്, ഇനി ഒരു ബൗളിലേക്ക് കോൺഫ്ലോർ ഗോതമ്പ് പൊടി മഞ്ഞൾ പൊടി ഉപ്പ് പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്യുക വെള്ളം അല്പാല്പമായി ഒഴിച്ച മീഡിയം കട്ടിയിൽ ആക്കണം ഒരു പാത്രത്തിൽ കോൺഫ്ലേക്സ് എടുത്ത് കൈ കൊണ്ട് ക്രഷ് ചെയ്യുക, ഓരോ കഷ്ണം പഴവും എടുത്ത് ബാറ്ററിൽ മുക്കിയതിനു ശേഷം കോൺഫ്ലക്സ് കോട്ട് ചെയ്യുക, ഇനി ഓരോന്നായി ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World