Tag: Kilikkood

  • കിളിക്കൂട്

    കിളിക്കൂട്

    മലബാർ സ്പെഷ്യൽ കിളിക്കൂട്, നോമ്പിന് തയ്യാറാക്കാൻ പറ്റിയ നല്ലൊരു സ്നാക്ക്

    Ingredients

    ചിക്കൻ വേവിച്ചുടച്ചത് അരക്കിലോ

    കാട മുട്ട 12

    ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് അരക്കിലോ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ

    സവാള രണ്ട്

    സേമിയ

    ഉപ്പ്

    എണ്ണ

    പെരുഞ്ചീരകം

    മഞ്ഞൾപൊടി

    കുരുമുളകുപൊടി

    ഗരം മസാല ഒന്നര ടീസ്പൂൺ

    മല്ലിയില

    മുട്ട രണ്ട്

    എണ്ണ

    Preparation

    ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക പെരുംജീരകം ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റാം അടുത്തതായി സവാള ചേർത്ത് കൊടുത്ത് വീണ്ടും വഴറ്റാം നന്നായി വഴന്നു വരുമ്പോൾ മസാലപ്പൊടികൾ ചേർക്കാം അതിന്റെ പച്ച മണം മാറുമ്പോൾ വേവിച്ചുടച്ച് ചിക്കൻ ചേർക്കാം ഇത് നന്നായി യോജിപ്പിച്ച ശേഷം ഉരുളക്കിഴങ്ങ് ചേർക്കാം എല്ലാം കൂടി നന്നായി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക കുറച്ചു മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഈ മിക്സിൽ നിന്നും കുറച്ചു കുറച്ചായി എടുത്ത് കിളിക്കൂടിന്റെ ഷേപ്പ് ആക്കുക ഇതിനെ മുട്ടയിൽ മുക്കി സേമിയ കോട്ട് ചെയ്ത് എടുക്കുക, ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം കാട മുട്ട വേവിച്ചെടുത്തത് മുകളിൽ വെച്ച് സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക YUMMY ADUKKALA

  • കിളിക്കൂട്

    കിളിക്കൂട്

    ഇഫ്താറിന് മലബാർ വിഭവങ്ങൾ എപ്പോഴും മുൻപന്തിയിൽ തന്നെയാണ് നിൽക്കുന്നത്, വളരെ ഫേമസ് ആയ ഒരു സ്നാക്ക് വിഭവമാണ് കിളിക്കൂട്. ഇത് രണ്ട് തരത്തിൽ ഉണ്ടാക്കിയെടുക്കുന്ന വീഡിയോ കാണാം

    ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാള ചേർത്ത് വഴറ്റാം കൂടെ ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് കറിവേപ്പില എന്നിവയും ചേർക്കാം ഉപ്പു കൂടി ചേർത്ത് നല്ല സോഫ്റ്റ് ആവുന്ന വരെ വഴറ്റിയെടുക്കുക, ശേഷം മഞ്ഞൾപൊടി മല്ലിപ്പൊടി കുരുമുളകുപൊടി ഗരം മസാല പൊടി എന്നിവ ചേർക്കാം പൊടികൾ മിക്സ് ചെയ്തു കഴിഞ്ഞാൽ ചെമ്മീൻ കഷണങ്ങൾ ചേർത്ത് നന്നായി യോജിപ്പിക്കാം ചെമ്മീൻ നന്നായി വേവുമ്പോൾ ഉരുളക്കിഴങ്ങ് വേവിച്ചെടുത്തത് ചേർത്ത് യോജിപ്പിക്കാം, ശേഷം മല്ലിയില ചേർത്ത് മിക്സ് ചെയ്ത് ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഈ മിക്സിൽ നിന്നും കുറചെടുത്ത് കൈവള്ളിയിൽ വച്ച് പരത്തുക, പുഴുങ്ങിയ മുട്ടയുടെ ഒരു കഷണം വെച്ച് നന്നായി കവർ ചെയ്യുക, ഒരു ബോൾ ഷേപ്പ് ആക്കി എടുക്കണം, ഇതിനെ മുട്ടയിൽ മുക്കിയതിനു ശേഷം സേമിയ കോട്ട് ചെയ്ത് എടുക്കുക ഇങ്ങനെ ചെയ്തെടുത്തതിനെ എണ്ണയിൽ നന്നായി പൊരിച്ചെടുക്കാം

    അടുത്ത റെസിപ്പിക്കായി ആദ്യം തയ്യാറാക്കിയ മിക്സിസിൽ നിന്നും കുറച്ചെടുത്ത് കയ്യിൽ വച്ചതിനുശേഷം ഒരു ചെമ്മീൻ അതിനു മുകളിൽ വയ്ക്കുക ചെമ്മീന്റെ വാല് പുറത്തു നിൽക്കുന്ന രീതിയിൽ പതിയെ ഉരുട്ടി ചിക്കൻ കാലിന്റെ ഷേപ്പ് ആക്കുക, ഇതിന് മുട്ടയിൽ മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്ത് ഫ്രൈ ചെയ്യാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Filza Cooking Recipes

  • മലബാറിന്റെ സ്പെഷ്യൽ  കിളിക്കൂട്..

    മലബാറിന്റെ സ്പെഷ്യൽ കിളിക്കൂട്..

    കിളിക്കൂട്(/Malabar snack recipe Kilikkood) ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കിളിക്കൂട്(കിളിക്കൂടിനോട് കിടപിടിക്കുന്ന സമാനതയാണ് ഈ വിഭവത്തിന് കിളിക്കൂടെന്ന പേര് സമ്മാനിച്ചത്.)1.2841618  ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemin’s corner  Subscribe ചെയ്യൂ.