മുരിങ്ങക്കായ കറി

മുരിങ്ങക്കായ ധാരാളം കിട്ടുന്ന ഈ സമയത്ത് വ്യത്യസ്തമായ രുചിയുള്ള ഈ കറി തയ്യാറാക്കി നോക്കൂ

INGREDIENTS

മുരിങ്ങക്കായ -നാല്

സവാള -രണ്ട് ചെറുത്

തക്കാളി -ഒന്ന്

പച്ചമുളക് -രണ്ട്

കശുവണ്ടി- 5

പുളി -ചെറിയ കഷണം

വെളിച്ചെണ്ണ

ജീരകം -അര ടീസ്പൂൺ

കറിവേപ്പില

മുളകുപൊടി -ഒരു ടീസ്പൂൺ

മല്ലിപ്പൊടി -ഒന്നര ടീസ്പൂൺ

മഞ്ഞൾ പൊടി -അര ടീസ്പൂൺ

ഉപ്പ്

PREPARATION

ആദ്യം തക്കാളിയും കുതിർത്തെടുത്ത കശുവണ്ടിയും അരച്ചെടുത്ത് മാറ്റി വയ്ക്കാം ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ജീരകം ചേർത്ത് പൊട്ടുമ്പോൾ സവാള ചേർക്കാം നന്നായി വഴറ്റിയതിനുശേഷം കറിവേപ്പിലയും പച്ചമുളകും ചേർക്കാം അടുത്തതായി മസാല പൊടികൾ ചേർക്കാം പച്ച മണം മാറുമ്പോൾ തക്കാളി പേസ്റ്റ് ചേർക്കാം കൂടെ പുളി വെള്ളവും ഒഴിക്കാം ഉപ്പു കൂടി ചേർത്ത് നന്നായി തിളയ്ക്കുമ്പോൾ മുരിങ്ങക്കായ കഷ്ണങ്ങൾ ചേർക്കാം നല്ലതുപോലെ വെന്തതിനു ശേഷം ചാറ് കുറുകുമ്പോൾ കറിവേപ്പില ചേർത്ത് തീ ഓഫ് ചെയ്യാം.

വിശദമായ റെസിപിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mallu malayali cooking