പാൽ പുഡ്ഡിംഗ്

Advertisement

നാവിൽ അലിഞ്ഞിറങ്ങും പാൽ പുഡ്ഡിംഗ്

ആദ്യം 10ഗ്രാം ചൈനാഗ്രാസ് ചൂടുവെള്ളത്തിൽ കുതിർക്കാനായി മാറ്റിവയ്ക്കുക, ഒരു കപ്പിലേക്ക് കാൽ കപ്പ് പാലെടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്തുകൊടുത്തു മിക്സ് ചെയ്ത് മാറ്റിവയ്ക്കുക, ഒരു പാനിൽ ഒരു ലിറ്റർ പാല് തിളപ്പിക്കാനായി വയ്ക്കാം, ആവശ്യത്തിന് പഞ്ചസാര കൂടെ ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കണം, മറ്റൊരു പാനിലേക്ക് കുതിർക്കാനായി വച്ചിരിക്കുന്ന ചൈന ഗ്രാസ് ചേർത്ത് കൊടുത്ത് തിളപ്പിച്ച് അലിയിച്ച് എടുക്കുക, തിളച്ച പാലിലേക്ക് കസ്റ്റഡ് പൗഡർ മിക്സ് ചേർത്തു കൊടുത്ത് നന്നായി ഇളക്കാം, കൂടെ ചൈന ഗ്രാസ് മിക്സും ചേർത്ത് നല്ലതുപോലെ തിളപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം, ഇതിനെ ഒരു കണ്ടെയ്നറിലേക്ക് ഒഴിച്ചു കൊടുക്കുക, മുകളിൽ കുറച്ചു ക്രഷ് ചെയ്ത ബദാമും ചേർത്തു കൊടുക്കാം, നല്ലതുപോലെ സെറ്റ് ആയിക്കഴിഞ്ഞ് തണുപ്പിച്ച് എടുത്ത് മുറിച്ചു ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Farheen cookings 4 you