Category: പുഡ്ഡിംഗ്

  • കസ്റ്റാർഡ്  പുഡ്ഡിംഗ്

    കസ്റ്റാർഡ് പുഡ്ഡിംഗ്

    വെറും നാല് ചേരുവകൾ കൊണ്ട് നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ കിടിലൻ ഒരു പുഡ്ഡിംഗ് തയ്യാറാക്കാം… ഇത്രയും നല്ല റെസിപ്പി അറിയാതെ പോകരുത്.

    Ingredients

    പാല് -ഒരു ലിറ്റർ

    മിൽക്ക് മെയ്ഡ് -മധുരത്തിന് ആവശ്യമായിട്ടുള്ളത്

    കസ്റ്റാർഡ് പൗഡർ -രണ്ട് ടേബിൾ സ്പൂൺ

    ബ്രഡ്

    ബദാം പൊടിച്ചത്

    പിസ്താ പൊടിച്ചത്

    preparation

    ആദ്യം പാൽ തിളപ്പിക്കാനായി പാനിലേക്ക് ഒഴിക്കാം കൂടെ മിൽക്ക്‌ മെയിടും ചേർക്കുക, നന്നായി തിളയ്ക്കുമ്പോൾ കസ്റ്റാർഡ് പൗഡർ പാലും ഒന്ന് മിക്സ് ചെയ്ത് ചേർക്കാം ഇനി കുറുകി വരുന്നവരെ നന്നായി ഇളക്കി കൊടുക്കണം ശേഷം തീ ഓഫ് ചെയ്യാം ഇനി ബ്രെഡ് സൈഡ് റിമൂവ് ചെയ്തതിനുശേഷം രണ്ട് സൈഡും നന്നായി ടോസ്റ്റ് ചെയ്ത് എടുക്കുക, പുഡ്ഡിംഗ് ട്രേ എടുത്ത് അതിലേക്ക് ആദ്യം കുറച്ച് പാല് മിക്സ് ഒഴിക്കാം മുകളിൽ ബ്രഡ് നിരത്തി വെക്കുക വീണ്ടും മിക്സ് ഒഴിക്കാം ബ്രഡ് നന്നായി സോക്ക് ആവണം ഇങ്ങനെ രണ്ടു ലേയർ തയ്യാറാക്കിയതിനുശേഷം ഏറ്റവും മുകളിലായി പാലിന്റെ മിക്സ് മുഴുവനായി ഒഴിക്കാം , ചൂടാറി ഒന്ന് കട്ടിയാകുമ്പോൾ മുകളിൽ ബദാം പിസ്താ പൊടിച്ചത് ഡിസൈൻ ചെയ്ത് ഇട്ടു കൊടുക്കാം ഇനി നന്നായി തണുപ്പിച്ചതിനുശേഷം മുറിച്ചെടുത്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • ഡ്രാഗൺ ഫ്രൂട്ട്  സാലഡ്

    ഡ്രാഗൺ ഫ്രൂട്ട് സാലഡ്

    രുചികരമായതും വളരെ കളർഫുൾ ആയതുമായ ഫ്രൂട്ട് സാലഡ്, ഫുഡ് കളറും വേണ്ട ബീറ്റ് റൂട്ടും വേണ്ട കസ്റ്റാർഡ് പൗഡർ വേണ്ട,

    Ingredients

    ഡ്രാഗൺ ഫ്രൂട്ട് -2

    പാല് -ഒരു ലിറ്റർ

    കോൺഫ്ലവർ -ആറ് ടേബിൾസ്പൂൺ

    മിൽക്ക് മെയ്ഡ് -ഒരു കപ്പ്

    ഏലക്കായ പൊടി

    ഫ്രൂട്സ്

    Preparation

    ഡ്രാഗൺ ഫ്രൂട്ട് കട്ട് ചെയ്ത് എടുത്തതിനുശേഷം ഒരു പൊട്ടറ്റോ മാഷർ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക ഇതൊരു സൈഡിലേക്ക് മാറ്റിവയ്ക്കാം പാല് പാനിലേക്ക് ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കാം ചൂടാകുമ്പോൾ കുറച്ച് പാലും കോൺഫ്ലോറും മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിക്കാം മധുരത്തിനായി മിൽക്ക് മെയ്‌ഡും ചേർക്കാം , ഒരല്പം ഏലക്കായ പൊടിയും ചേർത്ത് നന്നായി കുറുക്കി എടുക്കുക തീ ഓഫ്‌ ചെയ്തതിനുശേഷം ഡ്രാഗൺ ഫ്രൂട്ട് ചേർക്കാം, എല്ലാം കൂടി നന്നായി യോജിപ്പിച്ചതിനുശേഷം ചൂടാറാനായി മാറ്റിവയ്ക്കാം, തണുപ്പിച്ചതിനു ശേഷം ഇഷ്ടമുള്ള ഫ്രൂട്ട്സ് ചേർത്ത് കഴിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • പാൽ പുഡ്ഡിംഗ്

    പാൽ പുഡ്ഡിംഗ്

    എത്ര ഉണ്ടാക്കിയാലും മതിയാവില്ല അത്രയും രുചിയാണ് ഈ ഡെസേർട്ടിന്, വീട്ടിലൊക്കെ എപ്പോഴും ഉള്ള ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കി എടുക്കാൻ

    Ingredients

    പാൽ -അര ലിറ്റർ

    പഞ്ചസാര -അഞ്ച് ടേബിൾ സ്പൂൺ

    കോൺഫ്ലോർ -5 ടേബിൾ സ്പൂൺ

    പാൽപ്പൊടി

    Preparation

    ഒരു പാനിലേക്ക് കാലും പഞ്ചസാരയും കോൺഫ്ലോറും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക തരികളില്ലാതെ ഇളക്കണം ഇനി സ്റ്റൗ ഓൺ ചെയ്തു അടുപ്പിൽ വച്ച് നന്നായി ഇളക്കി കൊടുക്കാം നല്ല കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം ഈ മിക്സിനെ ഒരു ഗ്ലാസ്‌ മോൾഡിലേക്ക് മാറ്റുക, അല്പം ഓയിൽ തേച്ചു കൊടുക്കാൻ മറക്കരുത് ചൂട് ആറിയതിനുശേഷം ഫ്രിഡ്ജിലേക്ക് വെച്ച് കൊടുക്കാം, കുറച്ചു സമയം കഴിഞ്ഞതിനുശേഷം ഫ്രിഡ്ജിൽ നിന്ന് എടുത്ത് മുറിച്ച് മാറ്റാം ഇനി ഓരോ കഷണവും പാൽപ്പൊടി കോട്ട് ചെയ്തെടുക്കുക ശേഷം കഴിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nunu’s tasty kitchen

  • പാലും, പഴവും പുഡിങ്

    പാലും, പഴവും പുഡിങ്

    പാലും പഴവും ചേർത്ത് ഇതാ കിടിലൻ പുഡിങ് റെസിപ്പി, ക്രീമും ജലാറ്റിനും ചൈന ഗ്രാസും ഒന്നും വേണ്ട.. വീട്ടിലുള്ള ചേരുവകൾ മാത്രം മതി

    Ingredients

    മിൽക്ക് മെയ്ഡ് -അരക്കപ്പ്

    വാനില എസ്സൻസ് -കാൽ ടീസ്പൂൺ

    പാൽ -ഒരു കപ്പ്

    കോൺ ഫ്ലോർ

    റോബസ്റ്റ് പഴം -2

    പഞ്ചസാര -3 ടേബിൾ സ്പൂൺ

    Preparation

    ഒരു പാനിലേക്ക് മിൽക്ക് മെയ്ഡ് ആദ്യം ചേർത്ത് കൊടുക്കുക ശേഷം പാലും വാനില എസൻസും ചേർത്ത് ഇളക്കി ചൂടാക്കുക, ചെറുതായി ചൂടാകുമ്പോൾ കോൺഫ്ലോറും പാലും കൂടി ജസ്റ്റ് മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിക്കാം ഇതിനെ നന്നായി കുറുക്കി എടുക്കുക കട്ടിയാകുമ്പോൾ പുഡ്ഡിംഗ് ജാറിലേക്ക് മാറ്റാം, ഇനി ഒരു പാനിലേക്ക് പഞ്ചസാര ചേർത്ത് ക്യാരമലൈസ് ചെയ്യുക ഇതിലേക്ക് വട്ടത്തിലരിഞ്ഞ പഴം ചേർത്തുകൊടുത്ത് മിക്സ് ചെയ്യുക ഇതിനെ പുഡ്ഡിംഗ്ന് മുകളിൽ ആയി ചേർക്കാം, സ്പൂൺ വച്ച് ഒന്ന് ലെവൽ ചെയ്തശേഷം തണുക്കാനായി മാറ്റിവയ്ക്കുക, ശേഷം സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക GREEN CHILLI

  • മാങ്ങ  ജെല്ലി  പുഡ്ഡിംഗ്

    മാങ്ങ ജെല്ലി പുഡ്ഡിംഗ്

    മാങ്ങ കൊണ്ട് ഇതാ നാവിൽ അലിയും രുചിയിൽ ജെല്ലി പോലൊരു പുഡ്ഡിംഗ്… കുറഞ്ഞ ചേരുവകൾ, ചൈന ഗ്രാസ്, ജലറ്റിന് ഒന്നും വേണ്ട..

    Ingredients

    മാങ്ങ ഒന്ന്

    പഞ്ചസാര

    പാല്

    കോൺഫ്ലോർ

    Preparation

    ആദ്യം മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മിക്സിയിൽ ചേർക്കുക മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്ത് അരച്ചെടുക്കാം, പാലു കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കാം ഇതിനെ ഒരു പാനിലേക്ക് മാറ്റാം, ഒരു ബൗളിൽ കുറച്ചു കോൺഫ്ലോർ എടുത്ത് പാലൊഴിച്ച് തരികൾ ഇല്ലാതെ മിക്സ് ചെയ്യുക, ഇതൊരു സൈഡിലേക്ക് മാറ്റി വയ്ക്കാം, പാൻ അടുപ്പത്ത് വെച്ച് മാംഗോ മിക്സ് നന്നായി ഇളക്കി കൊടുക്കുക ഇത് തിളച്ചു തുടങ്ങുമ്പോൾ കോൺഫ്ലോർ മിക്സ് ഇളക്കി യോജിപ്പിച്ച് ഇതിലേക്ക് ഒഴിക്കാം ഇതിനെ നല്ലതുപോലെ കുറുക്കി കട്ടിയാക്കി എടുക്കണം, ഇനി ഒരു പാത്രത്തിൽ പഞ്ചസാര ഉരുക്കി എടുക്കാം, ഇത് പരന്ന പാത്രത്തിലേക്ക് ഒഴിക്കാം, ഇതിനുമുകളിലായി തയ്യാറാക്കി വെച്ചിരിക്കുന്ന പുഡിങ് ചേർത്തു കൊടുക്കാം ഇനി ഒന്ന് ടാപ്പ് ചെയ്തതിനു ശേഷം തണുക്കാനായി മാറ്റിവയ്ക്കാം, നന്നായി തണുക്കുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Taste Time With Lali

  • പൈനാപ്പിൾ  പുഡ്ഡിംഗ്

    പൈനാപ്പിൾ പുഡ്ഡിംഗ്

    പൈനാപ്പിൾ കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത രുചിയിൽ ഒരു മധുരം… അടുത്ത തവണ പൈനാപ്പിൾ മേടിക്കുമ്പോൾ തീർച്ചയായും ട്രൈ ചെയ്തു നോക്കിക്കോളൂ…

    INGREDIENTS

    പൈനാപ്പിൾ- 1

    പഞ്ചസാര -മുക്കാൽ കപ്പ്

    ഫ്രഷ് ക്രീം -250 മില്ലി

    ക്രഷ് ചെയ്ത നട്ട്സ്

    ആദ്യം പൈനാപ്പിൾ ചെറിയ കഷണങ്ങളായി മുറിച്ചതിന് ശേഷം ഒരു പാനിലേക്ക് ചേർത്തു കൊടുക്കുക കൂടെ പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് വെള്ളത്തിന്റെ അംശം പൂർണമായും വറ്റി പൈനാപ്പിൾ നല്ല ജ്യൂസി ആകുന്നത് വരെ തീ കത്തിക്കണം, ശേഷം ഓഫ് ചെയ്യാം, ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റി ചൂടാറാനായി കാത്തിരിക്കുക, ചൂട് പോയതിനുശേഷം ഫ്രഷ് ക്രീമും ക്രഷ് ചെയ്ത നട്ട്സും ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen

  • പാൽ പുഡ്ഡിംഗ്

    പാൽ പുഡ്ഡിംഗ്

    നല്ല ജെല്ലി പോലുള്ള പാൽ പുഡ്ഡിംഗ്, വളരെ കുറച്ച് ചേരുവകൾ ചേർത്ത് തയ്യാറാക്കിയത്.. എത്ര കഴിച്ചാലും മതിവരാത്ത രുചിയിൽ,

    INGREDIENTS

    പാല്- 3 കപ്പ്

    പഞ്ചസാര അരക്കപ്പ്

    ചൈന ഗ്രാസ് -20 ഗ്രാം

    വെള്ളം

    ഫ്രഷ് ക്രീം -ഒന്നര കപ്പ്

    വാനില എസൻസ്

    ക്രഷ് ചെയ്ത ബദാം

    PREPARATION

    ആദ്യം പാൽ തിളപ്പിക്കാം അതിനായി കാലിന് ഒരു പാനിലേക്ക് ഒഴിച്ച് പഞ്ചസാര ചേർത്ത് തിളപ്പിക്കുക, പാട കെട്ടാതിരിക്കാൻ ആയി ഇളക്കിക്കൊണ്ടിരിക്കണം, മറ്റൊരു പാനിൽ ചൈനാഗ്രാസ് കുതിർത്തത് തിളപ്പിച്ച് അലിയിച്ച് എടുക്കുക, ഇതിലെ തിളച്ച പാലിലേക്ക് ഒഴിച്ചു കൊടുക്കാം, കൂടെ മിൽക്ക് ക്രീമും ഒഴിക്കണം, ഇനി കയ്യെടുക്കാതെ കുറച്ച് സമയം ഇളക്കിക്കൊണ്ടിരിക്കണം, പത്തോ പതിനഞ്ചോ മിനിറ്റ് കഴിയുമ്പോൾ തീ ഓഫ് ചെയ്തു ചൂടാറാനായി മാറ്റിവയ്ക്കാം, ചൂട് പോയി കഴിയുമ്പോൾ ഇതിനെ ഒരു ഗ്ലാസ് ട്രേയിലേക്ക് ഒഴിച്ചു കൊടുക്കാം, മുകളിലായി ക്രഷ് ചെയ്ത ബദാമും ചേർത്ത് ഫ്രിഡ്ജിൽ വയ്ക്കുക ഒരു മണിക്കൂറിനു ശേഷം മുറിച്ചെടുത്ത് കഴിക്കാം

    വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tabassum’s Kitchen