വെറും നാല് ചേരുവകൾ കൊണ്ട് ആരെയും കൊതിപ്പിക്കുന്ന ഒരു കിടിലൻ മധുരം, പഞ്ചസാര പോലും ചേർക്കാതെ തയ്യാറാക്കിയത്…
Ingredients
മാങ്ങ -ഒന്ന്
തേങ്ങാപ്പാൽ -മൂന്ന് കപ്പ്
തേൻ -ഒരു ടേബിൾ സ്പൂൺ
കസ്കസ് -നാലു ടേബിൾ സ്പൂൺ
Preparation
ഒരു ബൗളിൽ തേങ്ങാപ്പാൽ എടുക്കുക ഇതിലേക്ക് ഇട്ടു കൊടുത്തതിനുശേഷം നന്നായി മിക്സ് ചെയ്യണം 15 മിനിറ്റ് മാറ്റി വയ്ക്കാം, ശേഷം എടുത്തു നോക്കുമ്പോൾ നല്ല കട്ടിയായിട്ടുണ്ടാവും, ഇതിലേക്ക് മധുരത്തിന് ആവശ്യമുള്ള തേൻ ചേർത്ത് മിക്സ് ചെയ്യാം. നന്നായി പഴുത്ത മാങ്ങ തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിക്കുക, കസ്കസ് മിക്സും മാങ്ങ കഷണങ്ങളും ചേർത്ത് സെർവ് ചെയ്യാം.
വെറും മൂന്നേ മൂന്ന് ചേരുവകൾ കൊണ്ട് ഇത്രയും ടേസ്റ്റിൽ ഒരു പുഡിങ്, അതും പഞ്ചസാരയും ശർക്കരയും തേനും ഒന്നും ചേർക്കാതെ…
INGREDIENTS
ചവ്വരി -ഒരു കപ്പ്
പാൽ -3 കപ്പ്
മാങ്ങ- 3
PREPARATION
ചവ്വരി അരമണിക്കൂർ കുതിർത്തതിന് ശേഷം നന്നായി വേവിച്ചെടുക്കുക, ഇത് നന്നായി കഴുകിയതിനുശേഷം അരിച്ചു ഒരു ബൗളിലേക്ക് മാറ്റം, അടുത്തതായി പാല് തിളപ്പിച്ചത് ഇതിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക, ശേഷം മാങ്ങയുടെ പഴുപ്പ് നന്നായി അടിച്ച് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം, മാങ്ങാ കഷ്ണങ്ങളും ചേർത്ത് മിക്സ് ചെയ്ത് തണുപ്പിച്ച് സെർവ് ചെയ്യാം
ലളിതം മനോഹരം ഈ ഇളനീർ പുഡ്ഡിങ്. എപ്പോഴും വീട്ടിൽ ഉള്ള 3 ചേരുവകൾ മതി വായിൽ ഇട്ടാൽ അലിഞ്ഞുപോകും പുഡ്ഡിങ്. ഇളനീർ സ്റ്റാമിന വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു, അതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഘടനയും ഇലാസ്തികതയും മെച്ചപ്പെടുത്തുന്നു. ഈ പുഡ്ഡിങ്ങിൽ ഇളനീരും പഞ്ചസാരയുമാണ് പ്രധാനമായും ചേർക്കുന്നത്. അതീവ രുചിയുള്ള ഈ പുഡ്ഡിംഗ് എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.
ചേരുവകൾ
•ഇളനീർ – 1
•പഞ്ചസാര – 1/4 കപ്പ്
•കോൺഫ്ലവർ – 1/4 കപ്പ്
തയാറാക്കുന്ന വിധം
•മിക്സിയുടെ വലിയ ജാറിലേക്ക് ഇളനീരിന്റെ കാമ്പും വെള്ളവും, പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കുക.
•ഇത് ഒരു പാനിലേക്ക് ഒഴിച്ച് കോൺഫ്ലവറും കൂടെ ചേർത്തു കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക.
•ശേഷം തീ ഓൺ ചെയ്യാം. കൈ വിടാതെ ഇളക്കിക്കൊണ്ടിരിക്കണം. ചെറുതായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം. എണ്ണ തടവിയ പാത്രത്തിലേക്ക് ഒഴിച്ച് തണുക്കുമ്പോൾ മുറിച്ചെടുക്കാം.
പാർട്ടികൾ നടക്കുമ്പോഴും വീട്ടിൽ വിരുന്നുകാർ വരുമ്പോഴും പുതിയ വിഭവങ്ങൾ ട്രൈ ചെയ്യുന്നത് നമ്മുടെ ഒരു ശീലമാണ്, അത്തരത്തിൽ ഒരു റെസിപ്പിയാണ് ഇത്, ഏതു പ്രായക്കാർക്കും ഇഷ്ടമാകുന്ന കരിക്ക് പുഡ്ഡിംഗ്…
INGREDIENTS
കരിക്ക് വെള്ളം -രണ്ടര കപ്പ്
പഞ്ചസാര -കാൽ കപ്പ്
ചൈനാഗ്രാസ് -10 ഗ്രാം+ 10 ഗ്രാം,
വെള്ളം -ഒന്നര കപ്പ്
പാൽ -രണ്ട് കപ്പ്
പാൽപ്പൊടി -രണ്ട് ടേബിൾ സ്പൂൺ
വാനില എസൻസ് -ഒരു ടീസ്പൂൺ
കണ്ടൻസ്ഡ് മിൽക്ക് -200ഗ്രാം
പിസ്താ
PREPARATION
ആദ്യം കോക്കനട്ട് ജെല്ലി തയ്യാറാക്കാം ഇതിനായി ഒരു ബൗളിലേക്ക് കരിക്ക് വെള്ളം പഞ്ചസാര എന്നിവ എടുത്ത് മിക്സ് ചെയ്യുക ഇതിലേക്ക് ചൈന ഗ്രാസ് ചേർത്ത് കൊടുത്ത് കുറച്ച് സമയം സോക്ക് ചെയ്തതിനുശേഷം ഒരു പാനിലേക്ക് മാറ്റാം നന്നായി തിളപ്പിച്ചതിനു ശേഷം ഒരു പരന്ന ഗ്ലാസ് കണ്ടൈനറിലേക്ക് അരിച്ച് ഒഴിച്ചു കൊടുക്കാം ഇത് രണ്ടു മണിക്കൂർ മാറ്റിവെക്കുക ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. മറ്റൊരു പാത്രത്തിൽ 10ഗ്രാം ചൈനാഗ്രാസ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക ഒരു പാനിലേക്ക് പാല് പഞ്ചസാര പാൽപ്പൊടി വാനില എസൻസ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് തിളപ്പിക്കുക കണ്ടൻസ് മിൽക്ക് കൂടി ചേർക്കണം കുതിർത്ത ചൈന ഗ്രാസ് ഒന്ന് തിളപ്പിച്ചതിനുശേഷം ഈ പാലിലേക്ക് അരിച്ചു ഒഴിക്കാം ശേഷം തീ ഓഫ് ചെയ്യണം തെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് ഇത് ഒഴിച്ചു കൊടുക്കാം കൂടെ ജെല്ലിയും ചേർക്കണം മുകളിലായി ക്രഷ് ചെയ്ത പിസ്ത കൂടി ഇട്ട് രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക ശേഷം മുറിച്ചെടുത്ത് വിളമ്പാം
വിശദമായ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക cook with shafee
ബ്രഡും പാലും ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം നാവിൽ അലിഞ്ഞിറങ്ങും പുഡ്ഡിംഗ്. ഗസ്റ്റ് വരുമ്പോൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവം കൂടിയാണിത്.
ചേരുവകൾ
•ബ്രഡ് – നാല് കഷ്ണം
•പഞ്ചസാര – മുക്കാൽ കപ്പ്
•പാല് – രണ്ട് കപ്പ്
•വാനില എസ്സൻസ് – ഒരു ടീസ്പൂൺ
•മുട്ട – രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
•ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ കാൽ കപ്പ് പഞ്ചസാര ഇട്ടതിനുശേഷം ചെറിയ തീയിൽ വെച്ച് കാരമലൈസ് ചെയ്യുക. ഇത് കഴിഞ്ഞാൽ നമ്മൾ പുഡിങ് സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാം. ഒഴിച്ച ഉടനെ തന്നെ ഇത് ചുറ്റിച്ചെടുക്കാം, പാത്രത്തിന്റെ അടിഭാഗത്ത് മുഴുവനായി ഇത് പരന്നു കിട്ടണം.
•ബ്രഡ് ചെറിയ കഷണങ്ങളാക്കി വയ്ക്കാം. ഇനി മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് ബ്രഡ് കഷണങ്ങളും രണ്ട് കപ്പ് പാലും രണ്ട് മുട്ടയും അരക്കപ്പ് പഞ്ചസാരയും ഒരു ടീസ്പൂൺ വാനില എസൻസും കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക. നമ്മൾ നേരത്തെ പുഡ്ഡിംഗ് ഒഴിക്കാൻ സെറ്റ് ചെയ്തു വച്ച പാത്രത്തിലേക്ക് ഒരു അരിപ്പയിൽ കൂടെ ഈ മിശ്രിതം ഒഴിച്ചു കൊടുക്കാം. പുഡ്ഡിങ്ങിൽ തീരെ തരിയില്ലാതെ കിട്ടാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഈ പാത്രം ഒരു അലൂമിനിയം ഫോയിൽ വെച്ച് അടയ്ക്കാം. ശേഷം ഇത് ആവി വരുന്ന അപ്പച്ചെമ്പിലേക്ക് ഇറക്കിവച്ച് 35 തൊട്ട് 40 മിനിറ്റ് വരെ വേവിച്ചെടുക്കുക. 40 മിനിറ്റിനുശേഷം ഇത് തണുക്കാനായി പുറത്തേക്ക് വയ്ക്കാം.
•തണുത്തതിനുശേഷം ഫ്രിഡ്ജിലേക്ക് വെച്ച് രണ്ടുമണിക്കൂർ കഴിഞ്ഞിട്ട് മുറിച്ചെടുക്കാം. സ്വാദിഷ്ടമായ പുഡിങ് റെഡി.
ബേക്ക് പോലും ചെയ്യാതെ കിടിലൻ ചോക്ലേറ്റ് പുഡിങ് തയ്യാറാക്കാം
ആദ്യം കുറച്ച് ചോക്ലേറ്റ് ബിസ്ക്കറ്റുകൾ മിക്സി ജാറിലിട്ട് പൊടിച്ചെടുക്കാം,ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്തതിനു ശേഷം മെൽറ്റഡ് ബട്ടർ ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കണം, ശേഷം ഒരു കേക്ക് മോൾഡിലേക്ക് ചേർത്തു കൊടുത്ത് ടൈറ്റ് ആയി സെറ്റ് ചെയ്യാം, മറ്റൊരു ബൗളിൽ ഒരു കപ്പ് വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്തെടുക്കുക, കൂടെ ക്യാരമൽ സിറപ്പും, മൂന്ന് ടേബിൾ സ്പൂൺ കൊക്കോ പൗഡറും ചേർക്കണം ക്രീം ചീസ് കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്യണം, ശേഷം ഇതിനെ കേക്ക് മോൾഡിൽ ബിസ്ക്കറ്റ് പൗഡർ മുകളിലായി ചേർത്ത് കൊടുക്കാം, ഒന്നര കപ്പ് ചോക്കോ ചിപ്സിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് മെൽറ്റ് ചെയ്തെടുക്കുക ഇതിനെ തണുപ്പിച്ച കേക്കിന് മുകളിലേക്ക് ഒഴിച്ചു കൊടുക്കാം, ഇതിനെ പ്ലാസ്റ്റിക് റാപ്പർ കൊണ്ട് കവർ ചെയ്ത് രണ്ടുമണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കാം,ശേഷം മോൾഡിൽ നിന്നും മാറ്റി മുറിച്ചെടുത്ത് കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking with lil
ജലാറ്റിനും വേണ്ട, ബേക്കിങ്ങും ചെയ്യേണ്ട ,വെറും അഞ്ചു മിനിറ്റിൽ തയ്യാറാക്കാം നാവിൽ അലിഞ്ഞിറങ്ങും ജെല്ലി പുഡ്ഡിംഗ്
ഒരു പാനിലേക്ക് 80 ഗ്രാം പഞ്ചസാരയും, 30 ഗ്രാം കോൺസ്റ്റാർച്ചും, അര ലിറ്റർ പാലും ചേർത്ത് യോജിപ്പിക്കുക, ഇതിൽ സ്റ്റൗവിലേക്ക് വച്ച് തിളപ്പിച്ച് നന്നായി കുറുക്കി എടുക്കാം, ഇതിനെ ഒരു ഗ്ലാസ് കണ്ടൈനറിലേക്ക് ഒഴിച്ചു കൊടുക്കാം, ശേഷം 20 മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കണം. ഒരു ബൗളിലേക്ക് 200 ഗ്രാം ഫ്രോസൺ റാസ്ബറീസ് ചേർത്ത് കൊടുക്കുക, ഇതിലേക്ക് 50 ഗ്രാം പഞ്ചസാര ചേർത്തു നല്ലതുപോലെ യോജിപ്പിക്കണം, ഒരു ചെറിയ ബൗളിൽ 10ഗ്രാം കോൺ സ്റ്റാർച്ചും , 50 ഗ്രാം തണുത്ത വെള്ളവും മിക്സ് ചെയ്യുക ഇതിനെ റാസ്ബറിലേക്ക് ചേർത്ത് യോജിപ്പിച്ചതിനുശേഷം സ്റ്റൗവിൽ വച്ച് തിളപ്പിച്ച് കുറുക്കി എടുക്കാം, ഇതിനെ ഫ്രിഡ്ജിൽ വച്ചിരിക്കുന്ന പുഡിങ്ങിന് മുകളിലായി ചേർത്ത് സെറ്റ് ചെയ്യാം, വീണ്ടും 20 മിനിറ്റ് ഫ്രിഡ്ജിൽ വച്ചതിനുശേഷം കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hearty food