Category: പുഡ്ഡിംഗ്

  • പാൽ പുഡ്ഡിംഗ്

    പാൽ പുഡ്ഡിംഗ്

    നാവിൽ അലിഞ്ഞിറങ്ങും പാൽ പുഡ്ഡിംഗ്

    ആദ്യം 10ഗ്രാം ചൈനാഗ്രാസ് ചൂടുവെള്ളത്തിൽ കുതിർക്കാനായി മാറ്റിവയ്ക്കുക, ഒരു കപ്പിലേക്ക് കാൽ കപ്പ് പാലെടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്തുകൊടുത്തു മിക്സ് ചെയ്ത് മാറ്റിവയ്ക്കുക, ഒരു പാനിൽ ഒരു ലിറ്റർ പാല് തിളപ്പിക്കാനായി വയ്ക്കാം, ആവശ്യത്തിന് പഞ്ചസാര കൂടെ ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കണം, മറ്റൊരു പാനിലേക്ക് കുതിർക്കാനായി വച്ചിരിക്കുന്ന ചൈന ഗ്രാസ് ചേർത്ത് കൊടുത്ത് തിളപ്പിച്ച് അലിയിച്ച് എടുക്കുക, തിളച്ച പാലിലേക്ക് കസ്റ്റഡ് പൗഡർ മിക്സ് ചേർത്തു കൊടുത്ത് നന്നായി ഇളക്കാം, കൂടെ ചൈന ഗ്രാസ് മിക്സും ചേർത്ത് നല്ലതുപോലെ തിളപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം, ഇതിനെ ഒരു കണ്ടെയ്നറിലേക്ക് ഒഴിച്ചു കൊടുക്കുക, മുകളിൽ കുറച്ചു ക്രഷ് ചെയ്ത ബദാമും ചേർത്തു കൊടുക്കാം, നല്ലതുപോലെ സെറ്റ് ആയിക്കഴിഞ്ഞ് തണുപ്പിച്ച് എടുത്ത് മുറിച്ചു ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Farheen cookings 4 you

  • ഇളനീർ പുഡ്ഡിംഗ്

    ഇളനീർ പുഡ്ഡിംഗ്

    നാവിലെലിഞ്ഞിറങ്ങും രുചിയിൽ ഇളനീർ പുഡ്ഡിംഗ് തയ്യാറാക്കാം

    ഒരു പാൻ സ്റ്റൗവിൽ വച്ച് അതിലേക്ക് രണ്ട് കപ്പ് ഇളനീർ ചേർത്ത് കൊടുക്കുക ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി ചൂടാക്കുക മറ്റൊരു പാത്രത്തിലേക്ക് കുതിർത്തെടുത്ത 10 ഗ്രാം ചൈന ഗ്രാസ് ചേർത്തു കൊടുക്കാം ഇത് നന്നായി മെൽറ്റ് ചെയ്ത് എടുക്കുക ഇതിനെ ഇളനീർ മിക്സിലേക്ക് അരിച്ച് ഒഴിച്ചു കൊടുക്കണം ഇത് നല്ലതുപോലെ തിളപ്പിച്ചതിനുശേഷം ഫ്ലെയിം ഓഫ് ചെയ്യാം കരിക്കിന്റെ പൾപ്പ് നല്ലതുപോലെ അരച്ചെടുക്കുക അര ലിറ്റർ പാലിലേക്ക് ഇത് ചേർത്തു കൊടുത്ത് ആവശ്യത്തിന് മധുരവും ചേർത്ത് നന്നായി mix ചെയ്യാം ഒരു പാത്രത്തിൽ നാല് ടേബിൾ സ്പൂൺ കോൺഫ്ലോർ എടുത്ത് അല്പം വെള്ളം ചേർത്ത് മിക്സ് ചെയ്ത് ഇതിലേക്ക് ചേർക്കുക, നന്നായി കുറുകി വരുന്നത് വരെ തിളപ്പിച്ചെടുക്കണം, നേരത്തെ തയ്യാറാക്കി വെച്ച കരിക്ക് മിക്സ് ഒരു പരന്ന പാത്രത്തിലേക്ക് ഒഴിച്ച് നല്ല കട്ടിയായി വരുന്നത് വരെ വെയിറ്റ് ചെയ്യണം, ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം, ഈ കഷ്ണങ്ങളെ ഒരു പാത്രത്തിലേക്ക് ഇട്ട് അതിനു മുകളിലായി തയ്യാറാക്കിയ പാലിന്റെ mix ചേർക്കാം, ഇത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി സെറ്റ് ചെയ്ത് രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കണം ശേഷം ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KT Tips

  • കരിക്ക് ഡെസേർട്

    കരിക്ക് ഡെസേർട്

    കരിക്കുകൊണ്ട് തയ്യാറാക്കിയ ഈ കിടിലൻ ഡെസേർട് റെസിപ്പി കണ്ടു നോക്കൂ

    ആദ്യം സ്വീറ്റ് കോൺ പറിച്ചെടുത്ത് ആവിയിൽ നന്നായി വേവിച്ചെടുത്ത ശേഷം മാറ്റിവെക്കുക. ഒരു പാനിലേക്ക് രണ്ട് കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം, കൂടെ അര ടീസ്പൂൺ ഉപ്പും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ അരിപ്പൊടി എന്നിവയും ചേർത്ത് നന്നായി മിക്സ് ചെയ്യുക, തേങ്ങാപ്പാൽ നന്നായി തിളപ്പിക്കണം, ശേഷം സ്റ്റൗവിൽ നിന്നും മാറ്റാം ചൂടാറിയതിനു ശേഷം ഒരു കണ്ടെയ്നറിലേക്ക് മാറ്റണം . മറ്റൊരു പാനിലേക്ക് ഒരു കപ്പ് വെള്ളവും, ഒരു കപ്പ് തേങ്ങ വെള്ളവും ചേർത്ത് കൊടുക്കാം ഇത് നന്നായി തിളക്കുമ്പോൾ 100 ഗ്രാം ചവ്വരി നന്നായി കഴുകിയെടുത്ത് ഇതിലേക്ക് ചേർക്കാം, ഇത് നല്ലതുപോലെ വേവിച്ചെടുക്കണം ,ജെല്ലി ആയി വരുമ്പോൾ ആവശ്യത്തിന് മധുരം ചേർക്കാം, ഇതെല്ലാം നന്നായി മിക്സ് ചെയ്ത് കഴിഞ്ഞ് വേവിച്ചു വെച്ചിരിക്കുന്ന കോൺ ഇതിലേക്ക് ചേർക്കാം, മിക്സ് ചെയ്തു കഴിഞ്ഞാൽ നേരത്തെ മാറ്റി വെച്ചിരിക്കുന്ന തേങ്ങാപ്പാൽ ഇതിലേക്ക് ഒഴിക്കാം, ഒന്നുകൂടി മിക്സ് ചെയ്തു കഴിഞ്ഞാൽ ഒരു കരിക്കിന്റെ പൾപ്പ് ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുക്കാം, എല്ലാം നന്നായി മിക്സ് ചെയ്ത് കഴിഞ്ഞ് തീ ഓഫ് ചെയ്യാം, തണുപ്പിച്ചെടുത്ത് ഉപയോഗിക്കാം

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chansamai’s Kitchen

  • തേങ്ങാപ്പാൽ പുഡ്ഡിംഗ്

    തേങ്ങാപ്പാൽ പുഡ്ഡിംഗ്

    രുചികരമായ തേങ്ങാപ്പാൽ പുഡ്ഡിംഗ് തയ്യാറാക്കാം

    ഒരു പാനിലേക്ക് എട്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, എട്ട് ടേബിൾ സ്പൂൺ കോൺസ്റ്റാർച്ചും, ഒരു ലിറ്റർ തേങ്ങാപ്പാലും ചേർത്ത് കൊടുക്കുക, നന്നായി മിക്സ് ചെയ്തശേഷം സ്റ്റൗവിൽ വച്ച് നന്നായി കുറുക്കിയെടുക്കണം, നല്ല കട്ടിയാകുമ്പോൾ വാനില എസൻസ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം, ഇതിനെ ഒരു അലുമിനിയം ഫോയിൽ കേക്ക് മോൾഡിലേക്ക് ഒഴിച്ചതിനു ശേഷം രണ്ടു മണിക്കൂർ തണുപ്പിച്ച് എടുക്കാം, ടോപ്പിങ്ങിനായി ഒരു ബൗളിലേക്ക് അഞ്ച് ടേബിൾ സ്പൂൺ വിപ്പിംഗ് ക്രീം പൗഡർ ചേർത്ത് കൊടുക്കാം ഇതിലേക്ക് 100 മില്ലി പാലും അല്പം pandan പേസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം തണുപ്പിച്ചു വച്ചിരിക്കുന്ന കേക്കിന് മുകളിലേക്ക് തേച്ചുപിടിപ്പിക്കുക, കുറച്ചു സമയം കൂടി തണുപ്പിച്ച് എടുത്തതിനുശേഷം മുകളിലേക്ക് അല്പം ഡെസിക്കേറ്റഡ് കോക്കനട്ട് ഇട്ടുകൊടുത്ത് മുറിച്ചെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mommy Cheesy

  • ബിസ്ക്കറ്റ് പുഡ്ഡിംഗ്

    ബിസ്ക്കറ്റ് പുഡ്ഡിംഗ്

    ബിസ്ക്കറ്റ് ഇരിപ്പുണ്ടെങ്കിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ

    ഒരു കേക്ക് ടിന്നിലേക്ക് ഒരു പ്ലാസ്റ്റിക് റാപ്പ് വച്ചതിനുശേഷം ബിസ്കറ്റുകൾ നിരത്തി വച്ചു കൊടുക്കുക, സൈഡും വയ്ക്കണം, ശേഷം ഒരു പാനിലേക്ക് അര ലിറ്റർ പാലും, 40 ഗ്രാം കോൺ സ്റ്റാർച്ചും ,50 ഗ്രാം പഞ്ചസാരയും, 20 ഗ്രാം കൊക്കോ പൗഡറും ചേർത്തു കൊടുത്ത് വിസ്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം, ശേഷം സ്റ്റോവ് ഇൽ വെച്ച് കുറുക്കിയെടുക്കാം, നല്ല കട്ടിയായാൽ തീ ഓഫ് ചെയ്തു തണുക്കാൻ വയ്ക്കണം, ശേഷം ഇതിലേക്ക് ബിസ്ക്കറ്റ് പൊട്ടിച്ച് ചേർത്ത് കൊടുക്കാം, ഇതെല്ലാംകൂടി നന്നായി യോജിപ്പിച്ചതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഇത് നിറച്ചു കൊടുക്കാം, നല്ല ടൈറ്റ് ആക്കിയതിനു ശേഷം മുകളിൽ വീണ്ടും ബിസ്ക്കറ്റ് വയ്ക്കുക, ഇനി പ്ലാസ്റ്റിക് റാപ്പ് കൊണ്ട് നന്നായി കവർ ചെയ്ത് രണ്ടു മണിക്കൂർ തണുപ്പിച്ച് എടുക്കാം. ഒരു പാനിൽ 200 മില്ലി മിൽക്ക് ക്രീം എടുക്കണം ഇതിലേക്ക് 160 ഗ്രാം ഡാർക്ക് ചോക്ലേറ്റ് ചേർക്കാം, ഇത് മിക്സ് ചെയ്തു ചൂടാക്കി അലിയിച്ച് എടുക്കാം,. കേക്ക് ടിന്നിൽ നിന്നും ബിസ്ക്കറ്റ് പുഡ്ഡിങ്ങിനെ ഒരു പാത്രത്തിലേക്ക് മാറ്റുക ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ക്രീം ഇതിനുമുകളിൽ ആയി ഒഴിക്കാം വീണ്ടും ഒന്ന് തണുപ്പിച്ച് എടുത്തതിനുശേഷം കട്ട് ചെയ്ത് ഉപയോഗിക്കാം

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Enfes Yemek Tarifleri

  • പാൽ പുഡ്ഡിംഗ്

    പാൽ പുഡ്ഡിംഗ്

    സോഫ്‌റ്റും ക്രീമിയും ആയ മിൽക്ക് പുഡിങ് റെസിപ്പി

    ഒരു പാനിലേക്ക് രണ്ട് കപ്പ് പാൽ ചേർത്തു കൊടുക്കുക, ഇതിലേക്ക് അര കപ്പ് പഞ്ചസാരയും, 1/3 കപ്പ് കോൺഫ്ലോറും ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം, ശേഷം അടുപ്പിൽ വെച്ച് കൈ എടുക്കാതെ ഇളക്കിക്കൊടുക്കുക, നല്ല കട്ടിയായി വന്നാൽ തീ ഓഫ് ചെയ്ത് ഒരു മോൾഡിലേക്ക് മാറ്റി കൊടുക്കാം, നന്നായി ചൂടാറിയതിനു ശേഷം പാത്രം നന്നായി മൂടി ഫ്രീസറിൽ വെച്ച് അരമണിക്കൂർ തണുപ്പിച്ച് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    N’Oven – Cake & Cookies

  • പാൽ പുഡ്ഡിംഗ്

    പാൽ പുഡ്ഡിംഗ്

    പാലുകൊണ്ട് എളുപ്പത്തിലൊരു പുഡ്ഡിംഗ്, വെറും മൂന്ന് ചേരുവകൾ മാത്രം മതി.

    ആദ്യം ഒരു പാനിലേക്ക് ഒന്നര കപ്പ് പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് കാൽകപ്പ് പഞ്ചസാരയും, ഒന്നര ടീസ്പൂൺ അഗർ അഗറും ചേർത്ത് മിക്സ് ചെയ്തതിനുശേഷം തിളപ്പിക്കുക, നന്നായി ഇളക്കി കൊടുക്കണം, പാൽ കുറുകി വന്നാൽ തീ ഓഫ് ചെയ്ത് ചൂടാറാൻ ആയി വയ്ക്കാം. ശേഷം ഒരു കണ്ടെയ്നർ ലേക്ക് മാറ്റി തണുപ്പിച്ച് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Cooking with Rimu