കരിക്ക് ഡെസേർട്

കരിക്കുകൊണ്ട് തയ്യാറാക്കിയ ഈ കിടിലൻ ഡെസേർട് റെസിപ്പി കണ്ടു നോക്കൂ

ആദ്യം സ്വീറ്റ് കോൺ പറിച്ചെടുത്ത് ആവിയിൽ നന്നായി വേവിച്ചെടുത്ത ശേഷം മാറ്റിവെക്കുക. ഒരു പാനിലേക്ക് രണ്ട് കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം, കൂടെ അര ടീസ്പൂൺ ഉപ്പും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ അരിപ്പൊടി എന്നിവയും ചേർത്ത് നന്നായി മിക്സ് ചെയ്യുക, തേങ്ങാപ്പാൽ നന്നായി തിളപ്പിക്കണം, ശേഷം സ്റ്റൗവിൽ നിന്നും മാറ്റാം ചൂടാറിയതിനു ശേഷം ഒരു കണ്ടെയ്നറിലേക്ക് മാറ്റണം . മറ്റൊരു പാനിലേക്ക് ഒരു കപ്പ് വെള്ളവും, ഒരു കപ്പ് തേങ്ങ വെള്ളവും ചേർത്ത് കൊടുക്കാം ഇത് നന്നായി തിളക്കുമ്പോൾ 100 ഗ്രാം ചവ്വരി നന്നായി കഴുകിയെടുത്ത് ഇതിലേക്ക് ചേർക്കാം, ഇത് നല്ലതുപോലെ വേവിച്ചെടുക്കണം ,ജെല്ലി ആയി വരുമ്പോൾ ആവശ്യത്തിന് മധുരം ചേർക്കാം, ഇതെല്ലാം നന്നായി മിക്സ് ചെയ്ത് കഴിഞ്ഞ് വേവിച്ചു വെച്ചിരിക്കുന്ന കോൺ ഇതിലേക്ക് ചേർക്കാം, മിക്സ് ചെയ്തു കഴിഞ്ഞാൽ നേരത്തെ മാറ്റി വെച്ചിരിക്കുന്ന തേങ്ങാപ്പാൽ ഇതിലേക്ക് ഒഴിക്കാം, ഒന്നുകൂടി മിക്സ് ചെയ്തു കഴിഞ്ഞാൽ ഒരു കരിക്കിന്റെ പൾപ്പ് ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുക്കാം, എല്ലാം നന്നായി മിക്സ് ചെയ്ത് കഴിഞ്ഞ് തീ ഓഫ് ചെയ്യാം, തണുപ്പിച്ചെടുത്ത് ഉപയോഗിക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chansamai’s Kitchen