ബ്രഡും പാലും ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം നാവിൽ അലിഞ്ഞിറങ്ങും പുഡ്ഡിംഗ്. ഗസ്റ്റ് വരുമ്പോൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവം കൂടിയാണിത്.

ചേരുവകൾ

•ബ്രഡ് – നാല് കഷ്ണം
•പഞ്ചസാര – മുക്കാൽ കപ്പ്
•പാല് – രണ്ട് കപ്പ്
•വാനില എസ്സൻസ് – ഒരു ടീസ്പൂൺ
•മുട്ട – രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം

•ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ കാൽ കപ്പ് പഞ്ചസാര ഇട്ടതിനുശേഷം ചെറിയ തീയിൽ വെച്ച് കാരമലൈസ് ചെയ്യുക. ഇത് കഴിഞ്ഞാൽ നമ്മൾ പുഡിങ് സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാം. ഒഴിച്ച ഉടനെ തന്നെ ഇത് ചുറ്റിച്ചെടുക്കാം, പാത്രത്തിന്റെ അടിഭാഗത്ത് മുഴുവനായി ഇത് പരന്നു കിട്ടണം.

•ബ്രഡ് ചെറിയ കഷണങ്ങളാക്കി വയ്ക്കാം. ഇനി മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് ബ്രഡ് കഷണങ്ങളും രണ്ട് കപ്പ് പാലും രണ്ട് മുട്ടയും അരക്കപ്പ് പഞ്ചസാരയും ഒരു ടീസ്പൂൺ വാനില എസൻസും കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക. നമ്മൾ നേരത്തെ പുഡ്ഡിംഗ് ഒഴിക്കാൻ സെറ്റ് ചെയ്തു വച്ച പാത്രത്തിലേക്ക് ഒരു അരിപ്പയിൽ കൂടെ ഈ മിശ്രിതം ഒഴിച്ചു കൊടുക്കാം. പുഡ്ഡിങ്ങിൽ തീരെ തരിയില്ലാതെ കിട്ടാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഈ പാത്രം ഒരു അലൂമിനിയം ഫോയിൽ വെച്ച് അടയ്ക്കാം. ശേഷം ഇത് ആവി വരുന്ന അപ്പച്ചെമ്പിലേക്ക് ഇറക്കിവച്ച് 35 തൊട്ട് 40 മിനിറ്റ് വരെ വേവിച്ചെടുക്കുക. 40 മിനിറ്റിനുശേഷം ഇത് തണുക്കാനായി പുറത്തേക്ക് വയ്ക്കാം.

•തണുത്തതിനുശേഷം ഫ്രിഡ്ജിലേക്ക് വെച്ച് രണ്ടുമണിക്കൂർ കഴിഞ്ഞിട്ട് മുറിച്ചെടുക്കാം. സ്വാദിഷ്ടമായ പുഡിങ് റെഡി.

വിശദമായ റെസിപ്പിക്കായിവീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World