അര കപ്പ് ഗോതമ്പുപൊടിയും പഴവും കൊണ്ട് രുചിയൂറും പലഹാരം
ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് നെയ്യൊഴിച്ച് ചൂടാക്കുക, അതിലേക്ക് നാല് നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് ചേർക്കാം, ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കാം, കൂടെ കാൽ കപ്പ് തേങ്ങ ചിരവിയതും ചേർത്ത് മിക്സ് ചെയ്യാം, നല്ലതുപോലെ വഴന്നു വെന്തു കിട്ടിയാൽ അല്പം ഉപ്പും, കുറച്ച് ഏലക്കായ പൊടിയും ചേർത്ത് മിക്സ് ചെയ്യാം, ഇതിലേക്ക് മുക്കാൽ കപ്പ് ഗോതമ്പ് പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക, ചെറിയ തീയിൽ നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കാം ,ശേഷം തീ ഓഫ് ചെയ്യാം. ചൂടാറിയതിനു ശേഷം ചെറിയ ബോളുകൾ ആക്കി ഉരുട്ടിയെടുക്കുക ബോളുകളെല്ലാം ബ്രഡ് ക്രംസിൽ കോട്ട് ചെയ്തെടുത്തു ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുത്ത് ഡീപ്പ് ഫ്രൈ ചെയ്തെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pepper hut