യീസ്റ്റ് ചേർക്കാതെ തയ്യാറാക്കിയ രുചികരമായ ഫ്ലാറ്റ് ബ്രെഡ് റെസിപ്പി
ഒരു ബൗളിലേക്ക് മൂന്ന് കപ്പ് മൈദ ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു കപ്പ് വെള്ളവും, ആവശ്യത്തിന് ഉപ്പും അൽപ്പം ഓയിലും ചേർത്ത് മിക്സ് ചെയ്തു നന്നായി കുഴച്ച് സോഫ്റ്റായ മാവാക്കി എടുക്കാം, ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് ഓരോന്നും നല്ലതുപോലെ പരത്തി എടുക്കണം,ശേഷം ചൂടായ തവയിൽ ഇട്ട് ചുട്ടെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Lezzet Bohçası
പഴവും, മുട്ടയും ചേർത്ത് തയ്യാറാക്കിയ രുചികരമായ ഒരു നാലുമണി പലഹാരം.
ആദ്യം ഒരു പരന്ന പാനിലേക്ക് പഞ്ചസാര വിതറി കൊടുക്കുക, ഇതിനു മുകളിലായി രണ്ടു നേന്ത്രപ്പഴം ചെറുതായി വട്ടത്തിലരിഞ്ഞത് നിരത്തി വെച്ചു കൊടുക്കാം, ഒരു ബൗളിൽ രണ്ടു മുട്ട പൊട്ടിച്ചു ചേർക്കുക, ഇതിലേക്ക് അൽപം ഉപ്പും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക അടുത്തതായി അല്പം പാൽ ചേർക്കാം, ഒന്നുകൂടി മിക്സ് ചെയ്തതിനു ശേഷം മൈദ ചേർക്കാം നന്നായി ബീറ്റ് ചെയ്ത് ലൂസ് ആയ ബാറ്റർ തയ്യാറാക്കാം, ഈ ബാറ്ററിനെ പാനിൽ പഴത്തിനു മുകളിലായി ഒഴിച്ചു കൊടുക്കാം, ശേഷം പാൻ അടുപ്പിൽവെച്ച് സ്റ്റോവ് ഓൺ ചെയ്തു ചെറിയ തീയിൽ ഒരു സൈഡ് വേവിച്ചെടുക്കാം, തിരിച്ചിട്ട് മറുവശവും കൂടി വേവിച്ചാൽ ചൂടോടെ മുറിച്ചെടുത്ത് വിളമ്പാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking Delicious Food
ഒരു പാനിലേക്ക് രണ്ട് കപ്പ് പാൽ ചേർത്തു കൊടുക്കുക, ഇതിലേക്ക് അര കപ്പ് പഞ്ചസാരയും, 1/3 കപ്പ് കോൺഫ്ലോറും ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം, ശേഷം അടുപ്പിൽ വെച്ച് കൈ എടുക്കാതെ ഇളക്കിക്കൊടുക്കുക, നല്ല കട്ടിയായി വന്നാൽ തീ ഓഫ് ചെയ്ത് ഒരു മോൾഡിലേക്ക് മാറ്റി കൊടുക്കാം, നന്നായി ചൂടാറിയതിനു ശേഷം പാത്രം നന്നായി മൂടി ഫ്രീസറിൽ വെച്ച് അരമണിക്കൂർ തണുപ്പിച്ച് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക N’Oven – Cake & Cookies
കറുത്തുപോയ പഴം ഇനി കളയേണ്ട,സൂപ്പർ ടേസ്റ്റുള്ള ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം.
ഇത് തയ്യാറാക്കാനായി നാല് പഴുത്ത നേന്ത്രപ്പഴം ഒരു പ്ലേറ്റിൽ എടുത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് ഉടച്ചെടുക്കുക ,ശേഷം ഒരു ബൗളിലേക്ക് മാറ്റാം, ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര, രണ്ടു മുട്ട അരക്കപ്പ് ഓയിൽ, ഒരു ടീസ്പൂൺ വാനില എസ്സെൻസ് എന്നിവ ചേർത്ത് കൊടുത്തു ഒരു വിസ്ക്ക് ഉപയോഗിച്ച് മിക്സ് ചെയ്ത് യോജിപ്പിക്കുക, ഇതിലേക്ക് ഒരു അരിപ്പ വച്ചുകൊടുത്തു അതിലേക്ക് ഒന്നര കപ്പ് മൈദ, അര കപ്പ് കൊക്കോ പൗഡർ, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ,ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ഇട്ടു കൊടുക്കുക, ശേഷം നന്നായി അരിച്ച് പഴം മിക്സിലേക്ക് ചേർക്കാം. ഇതിലേക്ക് ഒരു കപ്പ് ചൂടുവെള്ളം ഒഴിച്ചു കൊടുത്തു വീണ്ടും മിക്സ് ചെയ്യണം, കേക്ക് ടിന്നിൽ നന്നായി ബട്ടർ തേച്ചുപിടിപ്പിച്ച് ഈ ബാറ്റർ ഒഴിച്ചു കൊടുക്കുക ,ഇതിനെ നന്നായി ബേക്ക് ചെയ്തെടുക്കുക. ടോപ്പിങ്ങിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് ഡാർക്ക് ചോക്ലേറ്റ് ചിപ്സ് ചേർത്തുകൊടുക്കാം, അതിലേക്ക് അരക്കപ്പ് ഹോട്ട് ക്രീം ചേർക്കാം choco chips അലിഞ്ഞു ക്രീമി ആയി വരുന്നതുവരെ മിക്സ് ചെയ്യണം, ബേക്ക് ചെയ്തെടുത്ത കേക്ക് ടിന്നിൽ നിന്നും പുറത്തെടുക്കുക, ഇതിനു മുകളിലേക്ക് തയ്യാറാക്കിയ ക്രീം തേച്ചു പിടിപ്പിക്കാം. ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Savor Easy
ഒരു ബോട്ടിൽ ഉണ്ടെങ്കിൽ കിളിക്കൂട് പോലെയുള്ള സ്നാക്ക് ഉണ്ടാക്കാം.
ആദ്യം ഒരു ബോട്ടിൽ എടുത്ത് അതിന്റെ മൂടിയിൽ ചെറിയ സുഷിരങ്ങൾ വിട്ടുകൊടുക്കുക, ഒരു ബൗളിലേക്ക് 100 ഗ്രാം അരിപ്പൊടിയും ,50 ഗ്രാം കോൺ സ്റ്റാർച്ചും , 75 ഗ്രാം പഞ്ചസാരയും ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് മിക്സ് ചെയ്തതിനുശേഷം വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് നല്ല ക്രീമി കൺസിസ്റ്റൻസി ആക്കുക ശേഷം ബോട്ടിലേക്ക് ഈ ബാറ്റർ നിറച്ചു കൊടുക്കാം, ഒരു പാനിൽ എണ്ണ നന്നായി തിളപ്പിച്ചതിനുശേഷം ബോട്ടിൽ എടുത്ത് എണ്ണയിലേക്ക് ചുറ്റിച്ച് കൊടുക്കുക, നന്നായി മൊരിഞ്ഞു വന്നാൽ രണ്ടു തവണ മടക്കി ത്രികോണാകൃതി ആക്കി എടുക്കണം, എല്ലാം ഇതുപോലെ തയ്യാറാക്കി എടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinastar Channel
ഇത് തയ്യാറാക്കാനായി നല്ല ഫ്രഷ് ആയിട്ടുള്ള ഒരു ക്യാബേജ് എടുത്തു തിളച്ച വെള്ളത്തിലേക്ക് ഇട്ട് ഇതളുകളായി അടർത്തിയെടുക്കുക, ശേഷം ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് ചൂടാക്കി സവാളയും രണ്ട് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും ചേർത്ത് വഴറ്റാം. ഒരു ബൗളിലേക്ക് 300 ഗ്രാം മിൻസ്ഡ് ബീഫും, 150 ഗ്രാം അരി കഴുകിയതും , വഴറ്റിയെടുത്ത സവാള ക്യാരറ്റ് എന്നിവയും ചേർക്കാം, ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് കൈ ഉപയോഗിച്ച് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം അല്പാല്പമായി എടുത്ത് സിലിണ്ടർ ഷേപ്പിൽ ആക്കുക, ഇതിനെ ഓരോ കാബ്ബജ് ലീഫിൽ വെച്ചുകൊടുത്ത് സൈഡിൽ നിന്നും മടക്കി റോൾ ചെയ്തെടുക്കുക, ഒരു ബൗളിൽ രണ്ട് ടേബിൾസ്പൂൺ ടൊമാറ്റോ പേസ്റ്റ് ചേർത്ത് കൊടുക്കണം, ഇതിലേക്ക് അല്പം കുരുമുളകുപൊടിയും, ചൂടുവെള്ളവും ഒഴിച്ച് മിക്സ് ചെയ്യണം.ഒരു സോസ് പാനിലേക്ക് കാബേജ് റോളുകൾ വെച്ച് കൊടുത്തതിനുശേഷം ടൊമാറ്റോ പേസ്റ്റ് മിക്സ് ഒഴിച്ചുകൊടുക്കുക മൂടി വച്ചതിനു ശേഷം നന്നായി വേവിച്ചെടുത്ത് കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക MARYCOOK
പാലുകൊണ്ട് എളുപ്പത്തിലൊരു പുഡ്ഡിംഗ്, വെറും മൂന്ന് ചേരുവകൾ മാത്രം മതി.
ആദ്യം ഒരു പാനിലേക്ക് ഒന്നര കപ്പ് പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് കാൽകപ്പ് പഞ്ചസാരയും, ഒന്നര ടീസ്പൂൺ അഗർ അഗറും ചേർത്ത് മിക്സ് ചെയ്തതിനുശേഷം തിളപ്പിക്കുക, നന്നായി ഇളക്കി കൊടുക്കണം, പാൽ കുറുകി വന്നാൽ തീ ഓഫ് ചെയ്ത് ചൂടാറാൻ ആയി വയ്ക്കാം. ശേഷം ഒരു കണ്ടെയ്നർ ലേക്ക് മാറ്റി തണുപ്പിച്ച് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking with Rimu