പഴവും, മുട്ടയും ചേർത്ത് തയ്യാറാക്കിയ രുചികരമായ ഒരു നാലുമണി പലഹാരം.
ആദ്യം ഒരു പരന്ന പാനിലേക്ക് പഞ്ചസാര വിതറി കൊടുക്കുക, ഇതിനു മുകളിലായി രണ്ടു നേന്ത്രപ്പഴം ചെറുതായി വട്ടത്തിലരിഞ്ഞത് നിരത്തി വെച്ചു കൊടുക്കാം, ഒരു ബൗളിൽ രണ്ടു മുട്ട പൊട്ടിച്ചു ചേർക്കുക, ഇതിലേക്ക് അൽപം ഉപ്പും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക അടുത്തതായി അല്പം പാൽ ചേർക്കാം, ഒന്നുകൂടി മിക്സ് ചെയ്തതിനു ശേഷം മൈദ ചേർക്കാം നന്നായി ബീറ്റ് ചെയ്ത് ലൂസ് ആയ ബാറ്റർ തയ്യാറാക്കാം, ഈ ബാറ്ററിനെ പാനിൽ പഴത്തിനു മുകളിലായി ഒഴിച്ചു കൊടുക്കാം, ശേഷം പാൻ അടുപ്പിൽവെച്ച് സ്റ്റോവ് ഓൺ ചെയ്തു ചെറിയ തീയിൽ ഒരു സൈഡ് വേവിച്ചെടുക്കാം, തിരിച്ചിട്ട് മറുവശവും കൂടി വേവിച്ചാൽ ചൂടോടെ മുറിച്ചെടുത്ത് വിളമ്പാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking Delicious Food