പഴങ്കഞ്ഞിയുടെ അത്ഭുത ഗുണങ്ങൾ പൂർവികരിൽ നിന്ന് അമൂല്യമായി കിട്ടിയ ഗിഫ്റ്റ് എന്നുതന്നെ പറയാം പഴങ്കഞ്ഞി കാരണം നോക്കൂ..

പഴങ്കഞ്ഞിയുടെ അത്ഭുത ഗുണങ്ങൾ
പൂർവികരിൽ നിന്ന് അമൂല്യമായി കിട്ടിയ ഗിഫ്റ്റ് എന്നുതന്നെ പറയാം പഴങ്കഞ്ഞി കാരണം നോക്കൂ..

ഇന്നത്തെ ജീവിത ശൈലി രോഗങ്ങളിൽ നിന്നും രക്ഷനേടാനുള്ള ഒരു ഉത്തമ ഭക്ഷണമാണ് പഴങ്കഞ്ഞി.
തലേദിവസം അധികം വരുന്ന ചോറ് മൺകലത്തിൽ ഇട്ട് തണുത്ത വെള്ളം ചേർത്ത് അടച്ചു വയ്ക്കും. ഏകദേശം 12 മണിക്കൂർ കഴിയുമ്പോഴേക്കും fermentation വിധേയമാകും ഇതാണ് പഴങ്കഞ്ഞി. കാന്താരിമുളകും ചുവന്നുള്ളിയും ചതച്ചതു ഉപ്പും ചേർത്ത് മിക്സ് ചെയ്ത് തൈര് ചേർത്ത് കഴിക്കാം.
( ബ്രൗൺ റൈസ് ) കുത്തരി കൊണ്ടുണ്ടാക്കുന്ന ചോറാണ് പഴങ്കഞ്ഞിക്ക് ഉത്തമം. ഒരു രാത്രി ഇരിക്കുന്ന ചോറിൽ ഗുണകരമായ ബാക്ടീരിയകൾ ഉണ്ട്. പഴങ്കഞ്ഞിയിലെ ലാക്ടിക്ക് ആസിഡ് ബാക്ടീരിയകൾ, ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം എന്നിവയുടെ തോത് വർദ്ധിപ്പിക്കുന്നു.
വിറ്റാമിൻ B6, B12 എന്നിവ പഴങ്കഞ്ഞി യിൽ ധാരാളമുണ്ട്. മറ്റൊരു ഭക്ഷണത്തിൽ നിന്നും ഇത്ര അളവ് കിട്ടില്ല.
പ്രഭാതത്തിൽ പഴങ്കഞ്ഞി കഴിക്കുന്നത് ദഹനം സുഗമമാക്കുകയും ദിവസം മുഴുവനും ശരീരത്തിൽ തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രിയ സുഗമമാക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല ആൾസർ കുടലിൽ ഉണ്ടാകുന്ന ക്യാൻസർ എന്നിവ തടയുകയും ചെയ്യുന്നു. പഴങ്കഞ്ഞിയിൽ സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം ഹൃദയസംബന്ധമായ അസുഖങ്ങൾ ക്യാൻസർ എന്നിവ ഒരു പരിധിവരെ തടയുന്നു.
ആന്റി ഓക്സിഡ് ധാരാളം അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകാനും ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു. വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്ന വഴി ക്ഷീണമകറ്റി അണുബാധ തടയുകയും ചെയ്യുന്നു
ഒരു കപ്പ് പഴങ്കഞ്ഞിയിൽ മനുഷ്യശരീരത്തിന് ആവശ്യമായ വേണ്ട 80 ശതമാനത്തോളം മാംഗനീസ് അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ വിഘടിപ്പിക്കുന്നു.
പഴങ്കഞ്ഞി ദിവസവും കുടിക്കുന്നതിലൂടെ മുലയൂട്ടുന്ന സ്ത്രീകളിൽ മുലപ്പാൽ വർദ്ധിപ്പിക്കുന്നു.
അലർജി ത്വക്ക് രോഗങ്ങൾ എന്നിവയിൽ നിന്നും പഴങ്കഞ്ഞി നമ്മുടെ ശരീരത്തെ കാത്തു രക്ഷിക്കും. പരമ്പരാഗതമായി പൂർവ്വികരിൽ നിന്നും പകർന്നു കിട്ടിയ ആരോഗ്യത്തിന്റയും രുചിയുടെയും ഒരു അത്ഭുതം തന്നെയാണ് പഴങ്കഞ്ഞി എന്ന് നാം അറിയുക വരുംതലമുറയെ പറഞ്ഞുമനസ്സിലാക്കികൊടുക്കുക.
ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും പഴങ്കഞ്ഞി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Isa Cooking World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.