കടച്ചക്ക പുഴുക്കും മത്തിക്കറിയും

Advertisement

രുചികരമായ കടച്ചക്ക പുഴുക്കും കൂടെ കഴിക്കാൻ മത്തിക്കറി യും, ഈ കോമ്പോ ട്രൈ ചെയ്തു നോക്കിയിട്ടുണ്ടോ? ഇന്നുതന്നെ നോക്കിക്കോളൂ

Ingredients

കടച്ചക്ക പുഴുക്ക് തയ്യാറാക്കാൻ

കടച്ചക്ക -6 കപ്പ്

ഉപ്പ് -ഒരു ടീസ്പൂൺ

മഞ്ഞൾ പൊടി -അര ടീസ്പൂൺ

ചെറിയ ഉള്ളി -കാൽ കപ്പ്

കാന്താരി മുളക് -4

കറിവേപ്പില

വെള്ളം

കാന്താരി മുളക് -4

ചെറിയുള്ളി -ആറ്

വെളുത്തുള്ളി -ആറ്

കറിവേപ്പില

കുരുമുളകുപൊടി -അര ടീസ്പൂൺ

ജീരകം -അര ടീസ്പൂൺ

മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ

ഉപ്പ് -കാൽ ടീസ്പൂൺ

തേങ്ങ -ഒരു കപ്പ്

വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

കടുക് -അര ടീസ്പൂൺ

ചെറിയ ഉള്ളി -മൂന്ന് ടേബിൾസ്പൂൺ

കറിവേപ്പില

ഉണക്കമുളക് -3

തേങ്ങ -കാൽ കപ്പ്

മത്തിക്കറി തയ്യാറാക്കാൻ

കറിവേപ്പില

വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

വെളുത്തുള്ളി- 4

ഇഞ്ചി

പച്ചമുളക് -4

കുടംപുളി -നാല് കഷ്ണം

ഉപ്പു

മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

കാശ്മീരി മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ

തക്കാളി -ഒരു കപ്പ്

വെള്ളം -ഒന്നര കപ്പ്

മത്തി -അരക്കിലോ

Preparation

ആദ്യം മത്തിക്കറി തയ്യാറാക്കാം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ഒന്ന് ചതച്ചെടുത്ത് മാറ്റിവയ്ക്കുക കുടംപുളിയും വെള്ളത്തിൽ ഒഴിച്ച് കുതിരാൻ വെക്കണം കറി ഉണ്ടാക്കുന്ന മൺപാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചതും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം ശേഷം കുതിർത്തു വച്ചിരിക്കുന്ന കുടംപുളി എടുത്ത് ചേർക്കുക ഉപ്പും ചേർത്ത് മിക്സ് ചെയ്ത ശേഷം മസാല പൊടികൾ ചേർക്കാം ശേഷം തിളച്ച വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക അതിനുമുമ്പ് തക്കാളി ചേർക്കണം, എല്ലാം തിളച്ചു വേവുമ്പോൾ മീൻ ചേർക്കാം ഒന്ന് തിളച്ച ശേഷം തീ ഓഫ് ചെയ്യുക

അടുത്തതായി ചക്കപ്പുഴുക്ക് തയ്യാറാക്കാം കടച്ചക്ക കഷണങ്ങൾ ഒരു പാത്രത്തിൽ എടുത്ത് ആവശ്യത്തിന് ഉപ്പ് മഞ്ഞൾപ്പൊടി ചെറിയ ഉള്ളി കാന്താരി മുളക് കറിവേപ്പില വെള്ളം ഇവയെല്ലാം ചേർത്ത് വേവിക്കുക ഒരു മിക്സിയുടെ ജാറിലേക്ക് കാന്താരി മുളക് ചെറിയ ഉള്ളി വെളുത്തുള്ളി കറിവേപ്പില കുരുമുളകുപൊടി ജീരകം മഞ്ഞൾപൊടി ഉപ്പ് തേങ്ങ ഇതെല്ലാം ചേർത്ത് ഒന്ന് ചതച്ചെടുക്കുക ശേഷം നന്നായി ബന്ധു യിലേക്ക് ഇത് ചേർത്ത് ഇളക്കി യോജിപ്പിക്കുക ഇനി കടുക് താളിക്കണം അതിനായി വെളിച്ചം നെയിൽ കടുക് ചെറിയുള്ളി കറിവേപ്പില കുറച്ച് തേങ്ങ ഉണക്കമുളക് ഇവയെല്ലാം ചേർത്ത് മൂപ്പിച്ച് ചക്കയിലേക്ക് ചേർത്ത് ഇളക്കുക

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World