എണ്ണയില്ലാത്ത ഉഗ്രൻ വട ഉണ്ടാക്കാം.

വട
Advertisement

എണ്ണയില്ലാതെ നല്ല രുചികരമായ വട എങ്ങനെയുണ്ടാക്കാമെന്നു നോക്കാം. അതിനു വേണ്ട സാധനങ്ങള്‍: അര കപ്പ് കടലപ്പരിപ്പ് കുതിര്‍ത്തത്, കടലമാവ് 2 ടേബിള്‍സ്പൂണ്‍, സവാള ചെറുതായി അരിഞ്ഞത്- ഒരു സവാളയുടെ പകുതി, ഇഞ്ചി ചെറുതായി അരിഞ്ഞത് ഒന്നര ടീസ്പൂണ്‍, പച്ചമുളക് എരിവിനനുസരിച്ച്, കറിവേപ്പില, മല്ലിയില. ഇത്രയുമാണ് വേണ്ടത്. ആദ്യം കടലപ്പരിപ്പ് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കാം. പേസ്റ്റ് പോലെ അരയണമെന്നില്ല. അരച്ചെടുത്ത കടലപ്പരിപ്പ് ഒരു ബൌളിലേക്ക് ചേര്‍ക്കാം. ഇതിലേക്ക് ബാക്കി സാധനങ്ങളും ഉപ്പും ചേര്‍ത്ത് മിക്സ്‌ ചെയ്യുക. ഇത് ഓരോ ഉരുളകളാക്കി പരത്തി വടയാക്കി ഇഡ്ഡലി പാത്രത്തില്‍ ആവിയില്‍ വേവിക്കുക. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. ഷെയര്‍ കൂടി ചെയ്യണേ. Courtesy: Ladies planet