യുക്രയ്ൻ സ്പെഷ്യൽ കാബ്ബജ് റോൾ

ഉക്രേനിയൻ സ്പെഷൽ ക്യാബ്ബജ് റോൾ റെസിപ്പി

ഇത് തയ്യാറാക്കാനായി നല്ല ഫ്രഷ് ആയിട്ടുള്ള ഒരു ക്യാബേജ് എടുത്തു തിളച്ച വെള്ളത്തിലേക്ക് ഇട്ട് ഇതളുകളായി അടർത്തിയെടുക്കുക, ശേഷം ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് ചൂടാക്കി സവാളയും രണ്ട് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും ചേർത്ത് വഴറ്റാം. ഒരു ബൗളിലേക്ക് 300 ഗ്രാം മിൻസ്ഡ് ബീഫും, 150 ഗ്രാം അരി കഴുകിയതും , വഴറ്റിയെടുത്ത സവാള ക്യാരറ്റ് എന്നിവയും ചേർക്കാം, ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് കൈ ഉപയോഗിച്ച് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം അല്പാല്പമായി എടുത്ത് സിലിണ്ടർ ഷേപ്പിൽ ആക്കുക, ഇതിനെ ഓരോ കാബ്ബജ് ലീഫിൽ വെച്ചുകൊടുത്ത് സൈഡിൽ നിന്നും മടക്കി റോൾ ചെയ്തെടുക്കുക, ഒരു ബൗളിൽ രണ്ട് ടേബിൾസ്പൂൺ ടൊമാറ്റോ പേസ്റ്റ് ചേർത്ത് കൊടുക്കണം, ഇതിലേക്ക് അല്പം കുരുമുളകുപൊടിയും, ചൂടുവെള്ളവും ഒഴിച്ച് മിക്സ് ചെയ്യണം.ഒരു സോസ് പാനിലേക്ക് കാബേജ് റോളുകൾ വെച്ച് കൊടുത്തതിനുശേഷം ടൊമാറ്റോ പേസ്റ്റ് മിക്സ് ഒഴിച്ചുകൊടുക്കുക മൂടി വച്ചതിനു ശേഷം നന്നായി വേവിച്ചെടുത്ത് കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
MARYCOOK