Category: സ്പെഷ്യല്‍ വിഭവങ്ങള്‍

  • ഷാര്‍ജ ഷേക്ക്‌ ഉണ്ടാക്കാം

    ഷാര്‍ജ ഷേക്ക്‌ ഉണ്ടാക്കാം

    പഴം:  4

    എണ്ണം പാല്‍:  4 ടീ കപ്പ്

    പഞ്ചസാര:  5 ടേബിള്‍ സ്പൂണ്‍

    ചോക്ലേറ്റ് പൗഡര്‍:  1 ടേബിള്‍ സ്പൂണ്‍

    അണ്ടിപരിപ്പും ബദാമും: ചെറുതായി അരിഞ്ഞത്  3 ടീസ്പൂണ്‍

    വാനില ഐസ്‌ക്രീം  2 സ്‌കൂപ്പ്

    ചെറി   5 എണ്ണം

    ഉണ്ടാക്കേണ്ട വിധം

    പാല്‍ തിളപ്പിച്ച ശേഷം ഫ്രീസറില്‍ വച്ച് നന്നായി തണുപ്പിച്ച് അല്പം കട്ടിയാക്കി എടുക്കുക. പഴം തോല്‍ കളഞ്ഞ് മിക്‌സിയില്‍ അരിഞ്ഞിടുക. കൂടെ പഞ്ചസാരയും പിന്നെ കുറച്ച് പാലും ചേര്‍ത്ത് നന്നായി അടിക്കുക. ശേഷം ബാക്കി പാലും കൂടെ ചേര്‍ത്ത് നന്നായി അടിക്കുക. . നീളമുള്ള ഒരു ഗ്ലാസ് എടുത്ത് , അതില്‍ ആദ്യം കുറച്ച് കുറച്ച് നട്ട്‌സ് , ചോക്ലേറ്റ് പൗഡര്‍ എന്നിവ ഇടുക. ശേഷം അതിനു മുകളിലേക് അടിച്ചു വച്ചിരിക്കുന്ന ഷേക്ക് ഗ്ലാസിന്റെ മുക്കാല്‍ ഭാഗം ഒഴിക്കുക. അതിനു മുകളില്‍ ഐസ്‌ക്രീം സെറ്റ് ചെയ്യാം. ഇനി ബാക്കിയുള്ള നട്ട്‌സും ചോക്ലേറ്റ് പൗഡറും മുകളില്‍ ചേര്‍ക്കാം. എല്ലാത്തിനും മുകളില്‍ ചെറി വച്ച് അലങ്കരിക്കാം!

  • Ginger lime juice

    Ginger lime juice

    ഹായ്..ഫ്രണ്ട്സ് …സലാം.

    കുറച്ചു ginger lime juice ഉണ്ടാക്കി..നല്ല ദാഹത്തിൽ ഇതൊന്നു കുടിച്ചപ്പോഴേക്കും hooo ക്ഷീണമൊക്കെ പോയി..????അതോണ്ട് ഇത് നീങ്ങൾക്കും ഷെയർ ചെയ്യുന്നു..????
    ഇനി റെസിപി
    °°°°°°°°°°°°°°°°

    jinger lime juce..
    °°°°°°°°°°°°°°°°°°°°
    ചെറുനാരങ്ങ പിഴിഞ്ഞത് 1,ഇഞ്ചി ചെറിയ പീസ്,പച്ചമുളക് 1,ഏലക്ക 3,വേപ്പില മല്ലിയില,കുറച്ചു ..ഇനി എല്ലാം കൂടി4 ഗ്ലാസ് വെള്ളത്തിൽ ആവശ്യത്തിനു പഞ്ചസാര ചേർത്ത് മിക്സിയിൽ അടിക്കാം….??ജ്യൂസ് റെഡി.. ഐസ് ക്യൂബ് ചേർക്കാൻ മറക്കണ്ട..??കുറച്ചേ??ഈ ചൂടിൽ ദാഹത്തിനും ക്ഷീണത്തിനും സുപ്പർ..???എല്ലാരും ട്രൈ ചെയ്യണേ..
    കടപാട്‌ :‎Seeba Sageer‎

  • വെജിറ്റബിള്‍ കട്‌ലറ്റ്

    വെജിറ്റബിള്‍ കട്‌ലറ്റ്

    പാചകം എളുപ്പമാക്കാനുള്ള സംവിധാനമാണ് മൈക്രോവേവ്. ഗ്രില്‍, ബേക്ക് തുടങ്ങിയ സംവിധാനങ്ങളുള്ളതു കൊണ്ട് മൈക്രോവേവിലെ പാചകം ആരോഗ്യകരവുമാണ്. എന്നാല്‍ വറുത്തതും പൊരിച്ചതുമായ രുചികള്‍ ലഭിയ്ക്കുകയും ചെയ്യും. വെജിറ്റബിള്‍ കട്‌ലറ്റ് നമുക്ക് ഈ രീതിയില്‍ ഉണ്ടാക്കാം .

    കടലറ്റ് മിക്കവാറും പേരുടെ ഒരു ഇഷ്ടവിഭവമാണ്. മൈക്രോവേവില്‍ വെജ് കട്‌ലറ്റ് എങ്ങനെ പാകം ചെയ്യുമെന്നു നോക്കൂ.

    ഉരുളക്കിഴങ്ങ്-2

    സവാള-1

    ക്യാബേജ്-അരക്കപ്പ്

    ബീറ്ററൂട്ട്-കാല്‍ കപ്പ്

    ഗ്രീന്‍പീസ്-2 ടേബിള്‍ സ്പൂണ്‍

    പച്ചമുളക്-4

    ഗരം മസാല-1 ടീസ്പൂണ്‍

    മുളകുപൊടി-1 ടീസ്പൂണ്‍

    ചാട്ട് മസാല-1 ടീസ്പൂണ്‍

    കുരുമുളകുപൊടി-1 ടീസ്പൂണ്‍

    ബ്രഡ് ക്രംമ്പ്‌സ് അല്ലെങ്കില്‍ റസ്‌ക് പൗഡര്‍

    ഉപ്പ്

    എണ്ണ

    ഉരുളക്കിഴങ്ങ് വേവിയ്ക്കുക.

    എന്നിട്ട് തൊലി കളയുക.

    ക്യാബേജ്, ബീറ്റ്‌റൂട്ട് എ്ന്നിവ ഗ്രേറ്റു ചെയ്യുക. സവാള, പച്ചമുളക് എന്നിവ ചെറുതായി അരിയണം. ഗ്രീന്‍പീസ് വേവിയ്ക്കണം.

    വേവിച്ച ഉരുളക്കിഴങ്ങും ഗ്രീന്‍പീസും നല്ലപോലെ ഉടയ്ക്കുക.

    ഇതിലേക്ക് ബാക്കിയുള്ള പച്ചക്കറികളും മുളകും ചേര്‍ക്കണം. ബാക്കിയെല്ലാ മസാലകളും ഉപ്പും ഇതില്‍ ചേര്‍ക്കുക. ഇവ നല്ലപോലെ കൂട്ടിക്കല്‍ത്തുക.

    മൈക്രോവേവ് കണ്‍വെന്‍ഷന്‍ മോഡില്‍ 250 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക.

    പച്ചക്കറിക്കൂട്ടെടുത്ത് കട്‌ലറ്റ് ആകൃതിയില്‍ കൈവെള്ളയില്‍ വച്ചു പരത്തുക. ഇത് കയ്യില്‍ പിടിക്കാതിരിക്കാന്‍ കയ്യിലല്‍പ്പം എണ്ണ പുരട്ടാം.

    ഇത് ബ്രഡ് ക്രംമ്പ്‌സില്‍ മുക്കിയെടുക്കുക.മൈക്രോവേവ് പാത്രത്തില്‍ അല്‍പം എണ്ണ പുരട്ടി കട്‌ലറ്റ് ഇതില്‍ വച്ച് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ പാചകം ചെയ്‌തെടുക്കുക.

    വെജിറ്റബിള്‍ കട്‌ലറ്റ് റെഡി.

    സോസ് ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

    #vegetable #cutlet #recipe

  • ചില്ലി ബീഫ് തയ്യാറാക്കാം

    ചില്ലി ബീഫ് തയ്യാറാക്കാം

    നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരില്‍ ബീഫ് ഇഷ്ടപ്പെടുന്നവരില്‍ ഒരു വിഭാഗമുണ്ട്. ഇതുകൊണ്ട് സ്വാദിഷ്ടമായ പല വിഭവങ്ങളും ഉണ്ടാക്കുകയുമാകാം.
    ബീഫ് ഇഷ്ടപ്പെടുന്നവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന നല്ലൊരു വിഭവമാണ് ചില്ലി ബീഫ് ഫ്രൈ. ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ..

    ആവശ്യമുള്ള സാധനങ്ങള്‍:

    ബീഫ്- അരക്കിലോ

    സവാള-2

    തക്കാളി-2

    പച്ചമുളക്-6

    ക്യാപ്‌സിക്കം-1

    ഇഞ്ചി-1 കഷ്ണം

    തക്കാളി അരച്ചത്-4 ടീസ്പൂണ്‍

    ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍

    മുളകുപൊടി-1 ടീസ്പൂണ്‍

    മല്ലിപ്പൊടി-അര ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

    ജീരകം-അര ടീസ്പൂണ്‍

    കറുവാപ്പട്ട-ഒരു കഷ്ണം

    പെരുഞ്ചീരകം-അര ടീസ്പൂണ്‍

    ഉപ്പ്

    എണ്ണ

    വെള്ളം

    തയ്യാറാക്കുന്നവിധം:

    ബീഫ് നല്ലപോലെ കഴുകി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി വയ്ക്കുക. ഇത് 15 മിനിറ്റ് കഴിഞ്ഞ് പാകത്തിന് വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിയ്ക്കണം.

    ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ സവാളയിട്ടു വഴറ്റുക. ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കണം. പിന്നീട് പെരുഞ്ചീരകം, പച്ചമുളക്, ക്യാപ്‌സിക്കം, ഇഞ്ചി, മുളകുപൊടി, ജീരകം, കറുവാപ്പട്ട എന്നിവ ചേര്‍ത്തിളക്കണം.

    മുകളിലെ കൂട്ട് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി അരച്ചതു ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക വേവിച്ചു വച്ചിരിയ്ക്കുന്ന ബീഫ് ചേര്‍ത്തിളക്കുക.

    ബീഫ് നല്ലപോലെ വെന്ത് മസാല പിടിച്ചു കഴിയുമ്പോള്‍ വെള്ളം വറ്റിച്ചെടുക്കാം.

    ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് ഉപയോഗിക്കാം.

    #beef #onion #tomato #greenchilli

  • കല്ലുമ്മക്കായ ഫ്രൈ

    വടക്കേ മലബാറില്‍ കല്ലുമ്മക്കായ എന്നും ചിലയിടങ്ങളില്‍ കടുക്ക എന്നും അറിയപ്പെടുന്ന കല്ലുമ്മക്കായ വളരെ ടേസ്റ്റിയാണ്. ചോറിനൊപ്പവും പത്തിരിക്കൊപ്പവും കഴിക്കാന്‍ പറ്റിയ ഒരു വിഭവമാണ് കല്ലുമ്മക്കായ ഫ്രൈ.

    ആവശ്യമായ ചേരുവകള്‍

    1.കല്ലുമ്മക്കായ(കടുക്ക) -1 കിലോ

    2.മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

    3.സവാള – 3 എണ്ണം

    4.ചെറിയ ഉള്ളി – 4 എണ്ണം

    5.വെളുത്തുള്ളി – 4 അല്ലി

    6.ഇഞ്ചി – ഒരു കഷ്ണം

    7.പച്ചമുളക് – 3 എണ്ണം

    8.മീറ്റ് മസാല -3 ടീസ്പൂണ്‍

    9.ഗരം മസാല -1 ടീസ്പൂണ്‍

    10.ഉപ്പ് – ആവശ്യത്തിന്

    തയാറാക്കുന്ന വിധം

    കല്ലുമ്മക്കായ വൃത്തിയായി കഴുകി വേവിച്ചെടുക്കുക. ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റി എടുക്കുക. അതില്‍ മീറ്റ് മസാല, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്തു നല്ലവണ്ണം വഴറ്റിയ ശേഷം കല്ലുമ്മക്കായ ചേര്‍ത്തു ഉലത്തിയെടുക്കുക.

  • അടിപൊളി പൊറോട്ട വീട്ടിലുണ്ടാക്കാം

    ഒരുവിധം ആഹാരങ്ങളെല്ലാം നമ്മള്‍ വീട്ടില്‍ നിന്നുണ്ടാക്കുമ്പോഴും. നല്ല പൊറോട്ട കഴിക്കാന്‍ നമ്മള്‍ ഹോട്ടലുകളെയാണ് ആശ്രയിക്കാറ്. എങ്കില്‍ നമുക്ക് വീട്ടില്‍ തന്നെ അതൊന്നു പരീക്ഷിച്ച് നോക്കിയാലെന്താ? ഇവിടെയിതാ പൊറോട്ടയുണ്ടാക്കുന്ന രീതി എളുപ്പത്തില്‍ പഠിപ്പിച്ചുതരുന്ന ഒരു വീഡിയോ… ഒരു പക്ഷെ ‘ പ്രൊഫഷണല്‍ ആയില്ലെങ്കിലും സ്വാദ് കുറയാതെ തന്നെ പൊറോട്ട ഇനി വീട്ടിലുണ്ടാക്കി കഴിച്ചുനോക്കൂ…

  • jack cake_ചക്ക അട

    ചക്ക അട

    ചേരുവകള്‍

    വരിക്കച്ചക്ക -1 കിലോ  jack froot

    അരി-അര കിലോ  rice

    ശര്‍ക്കര -750 ഗ്രാം  jaggery

    തേങ്ങ -1 coconut

    ചുക്ക് പൊടിച്ചത് -അര ടീസ്പൂണ്‍  ginger powder

    ജീരകം പൊടിച്ചത് -അര ടീസ്പൂണ്‍  cuming powder

    നെയ്യ് -100 ഗ്രാം ghee

    പാകം ചെയ്യുന്ന വിധം

     

    ചക്കച്ചുള വൃത്തിയാക്കി കുരുകളഞ്ഞ് കൊത്തിയരിയുക.ഇത് ഉരുളിയിലിട്ടു വെള്ളം ചേര്‍ത്ത് വേവിക്കണം.

    ഇതില്‍ ശര്‍ക്കരയിട്ട് പാവുകാച്ചണം.പാവ് മുറുകി വരുമ്പോള്‍ തേങ്ങ തിരുമ്മിയതും ചുക്ക്,ജീരകം എന്നിവ പൊടിച്ചതും നെയ്യും ചേര്‍ത്തിളക്കുക.നന്നായി വരട്ടിയെടുക്കുക.അരിപ്പൊടി നെയ്യും വെള്ളവും ചേര്‍ത്ത് കൈകൊണ്ട് കുഴച്ചെടുക്കുക.വട്ടയിലയില്‍ ഈ മാവ് അല്പം വെച്ച് ചെറിയ കനത്തില്‍ പരത്തിയശേഷം

    ചക്കവരട്ടിയതും നടുവില്‍ വെച്ച് ഇല മടക്കുക.ഈ അടകള്‍ അപ്പച്ചെമ്പില്‍ വെച്ച് ആവിയില്‍ വേവിച്ചെടുക്കുക.

     

     

    #jack cake


    #Ingredient

    # jaggery

    #coconut -1# ghee#coconut #ginger, #cumin seeds # small, densely  #dough by hand, #adding a little powdered weave,# water weave # Steam-cook the leaves in the middle of അപ്പച്ചെമ്പിൽ മടക്കുക.ഈ and cakes.