Category: സ്പെഷ്യല്‍ വിഭവങ്ങള്‍

  • പെരുന്നാള്‍ സ്പെഷ്യല്‍ മട്ടന്‍ ബിരിയാണി

    പെരുന്നാള്‍ സ്പെഷ്യല്‍ മട്ടന്‍ ബിരിയാണി

    ചേരുവകള്‍

    മട്ടന്‍- അര കിലോ

    ബിരിയാണി അരി- 2 കപ്പ്

    മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍

    വെളുത്തുള്ളി (നീളത്തില്‍ അരിഞ്ഞത്)- 6 അല്ലി

    ഇഞ്ചി- 1 കഷണം

    പച്ചമുളക് (നീളത്തില്‍ അരിഞ്ഞത്)-3 എണ്ണം

    പട്ട- 2 ചെറിയ കഷ്ണം

    ഗ്രാമ്പു- 6 എണ്ണം

    ഏലയ്ക്ക- 5 എണ്ണം

    അണ്ടിപ്പരിപ്പ്- 25 ഗ്രാം

    കിസ്മിസ്- 25 ഗ്രാം

    സവാള- 3 എണ്ണം

    തേങ്ങാപ്പാല്‍- 3 കപ്പ്

    ഗരം മസാല- 1/2 ടീസ്പൂണ്‍

    മല്ലിയില- 4 തണ്ട്

    പുതിനയില- ആവശ്യത്തിന്

    നെയ്യ്- 1/2 കപ്പ്

    ഉപ്പ്- പാകത്തിന്

    തയ്യാറാക്കുന്ന വിധം

    മട്ടന്‍ കഴുകി വൃത്തിയാക്കിയതിന് ശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, തേങ്ങാപ്പാല്‍, പട്ട, ഗ്രാമ്പു, ഏലയ്ക്ക, ഉപ്പ്, ഒരു സവാള അരിഞ്ഞത് എന്നിവ ചേര്‍ത്ത് കുക്കറില്‍ 15 മിനിറ്റ് അടച്ച് വേവിക്കുക.

    ഒരു പാത്രത്തില്‍ നെയ് ഒഴിച്ച് ചൂടാക്കിയതിന് ശേഷം നീളത്തില്‍ അരിഞ്ഞ സവാള ബ്രൗണ്‍ നിറത്തില്‍ വറുത്തു കോരണം. ഇതേ നെയ്യില്‍ അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് കോരുക. ബാക്കിയുള്ള എണ്ണയില്‍ കഴുകിവെച്ചിരിക്കുന്ന അരി ചേര്‍ത്ത് നന്നായി വറുക്കുക. ഇതിലേക്ക് മട്ടന്‍ ചേര്‍ത്ത് നന്നായി ഇളയ്ക്കുക.

    ആവശ്യത്തിന് വെള്ളം ചേര്‍ത്ത് അരി ചെറിയ തീയില്‍ വേവിച്ചെടുക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കുക. ഏകദേശം വെള്ളം വറ്റി അരി വെന്ത് കഴിഞ്ഞാല്‍ മല്ലിയില, പുതിനയില, വറുത്ത അണ്ടിപ്പരിപ്പ്, കിസിമിസ് എന്നിവയുടെ പകുതി ചേര്‍ത്ത് ഇളയ്ക്കണം. അല്‍പം ഗരം മസാലയും ചേര്‍ക്കാം. നന്നായി ഇളക്കിയതിന് ശേഷം വാങ്ങി വയ്ക്കാം. ചൂടോടെ കഴിക്കാം

  • പെരുന്നാള്‍ സ്പെഷ്യല്‍ ബീഫ് കറി

    പെരുന്നാള്‍ സ്പെഷ്യല്‍ ബീഫ് കറി

    ചേരുവകള്‍:

    • ബീഫ്  അര കിലോ
    • ടൊമാറ്റോ പ്യൂരി  നാല് തക്കാളിയുടേത്
    • ടൊമാറ്റോ സോസ് ഒന്നര ടേബ്ള്‍സ്പൂണ്‍
    • സവാള നാല് വലുത്
    • ഇഞ്ചി അരിഞ്ഞത്  ഒരു ടേബ്ള്‍സ്പൂണ്‍
    • വെളുത്തുള്ളി അരിഞ്ഞത് ഒരു ടേബ്ള്‍സ്പൂണ്‍
    • മുളക് പൊടി നാല് ടീസ്പൂണ്‍
    • കോണ്‍ഫ്ളവര്‍  നാല് ടേബ്ള്‍സ്പൂണ്‍
    • മല്ലിയില, ഉപ്പ്  ആവശ്യത്തിന്
    • എണ്ണ  വറുക്കാനുള്ളത്
    • വെള്ളം  രണ്ട് കപ്പ്

    തയാറാക്കുന്നവിധം:
    ആദ്യം തന്നെ ബീഫ് രണ്ട് ടീസ്പൂണ്‍ മുളക്പൊടിയും രണ്ട് ടേബിള്‍സ്പൂണ്‍ കോണ്‍ഫ്ളവറും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിച്ച് അരമണിക്കൂര്‍ മാറ്റിവെക്കുക. അരമണിക്കൂറിന് ശേഷം ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച് ബീഫ് വറുത്ത് കോരാം. അതേ പാത്രത്തില്‍ രണ്ട് ടേബ്ള്‍സ്പൂണ്‍ എണ്ണ ഒഴിക്കുക. ചൂടായി വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് ചേര്‍ക്കുക. ഇത് വാടിവരുമ്പോള്‍ ബാക്കിയുള്ള കോണ്‍ഫ്ളവര്‍ ഇട്ട് കൊടുക്കുക. കോണ്‍ഫ്ളവര്‍ മൂത്തുവരുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റുക. സവാളയുടെ നിറം മാറിവരുമ്പോള്‍ ബാക്കിയുള്ള മുളകുപൊടി ചേര്‍ത്ത് കൊടുക്കാം. ടൊമാറ്റോ പ്യൂരിയും ടൊമാറ്റോ സോസും ചേര്‍ക്കാം. അവസാനം വറുത്തുവെച്ച ബീഫും ഉപ്പും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. പിന്നീട് ഈ കൂട്ട് പ്രഷര്‍ കുക്കറിലേക്ക് മാറ്റി വേവിച്ചെടുക്കാം. മല്ലിയില തൂവി ചൂടേടെ വിളമ്പാം

  • കര്‍കിടക കഞ്ഞി നമുക്ക് ഒരു പ്രയാസവും കുടാതെ പെട്ടെന്ന് ഉണ്ടാക്കാം

    കര്‍കിടക കഞ്ഞി നമുക്ക് ഒരു പ്രയാസവും കുടാതെ പെട്ടെന്ന് ഉണ്ടാക്കാം

    കര്‍കിടക കഞ്ഞി നമുക്ക് ഒരു പ്രയാസവും കുടാതെ പെട്ടെന്ന് ഉണ്ടാക്കാം കമ്പോളത്തില്‍ ഒത്തിരി കമ്പനികള്‍ കര്കടക കഞ്ഞി കിറ്റുമായി എത്തി കഴിഞ്ഞു . നമുക്ക് എന്തുകൊണ്ട് അല്പം മിനക്കെട്ടു കര്കിടക ക്കഞ്ഞി ഇത്തവണ വീട്ടില്‍ തന്നെ തയാര്‍ ചെയ്തു കൂടാ … കമ്പോളത്തെ ഒരു പരിധി വരെ ആശ്രയിച്ചാല്‍ മതി

    വേണ്ട സാധങ്ങള്‍

    1 മാവിന് റെ തളിര്‍ ഇല 3 എണ്ണം , പഴുത്ത പ്ലാവില3 എണ്ണം , ഇത് രണ്ടും മിക്സിയിലോ , കല്ലിലോ നന്നായി അരച്ചെടുക്കുക നന്നായി ഒന്ന് അരിച്ചെടുക്കുക . ഈ നീര് കഞ്ഞിയില്‍ ഒഴിച്ചാല്‍ മതി

    2 ഇരുനാഴി പച്ചരി അല്ലെങ്കില്‍ ഉണക്കല്‍ അരി

    3 അല്പം എള്ള്, അല്പം ഉലുവ , അല്പം ജീരകം

    4 അര മുറി തേങ്ങ തിരുമിയത് പിഴിഞ്ഞു പാല്‍ എടുത്തത്‌

    ഉണക്കലരി ഇരു നാഴി എടുത്തു അടുപതു ഇടുന്നു

    അതിലേക്കു അല്പം ജീരകം , അല്പം എള്ള്, അല്പം ഉലുവ എന്നിവ ഇടുന്നു

    മാവിന്‍റെയും , പ്ലാവിന്റെയും നാലു ഇലകള്‍ അതിലേക്കു ഇടുന്നു

    കഞ്ഞി പാകം ആയി കഴിയുമ്പോള്‍ അര മുറി തേങ്ങ തിരുമി അതിന്റെ പാല്‍ പിഴിഞ്ഞു അതിലേക്കു ഒഴിക്കുന്നു

    കര്കിടക കഞ്ഞി റെഡി

    ഓരോ ദിവസവും നമ്മുടെ പറമ്പില്‍ ഓഷധ ഇലകള്‍ വേണമെങ്കില്‍ മാറി മാറി ഇടാം
    ഇനി കഞ്ഞിയുടെ കൂടെ എന്ത് കൂട്ടാന്‍ എന്നല്ലേ

    അതിനും ഉണ്ട് മാര്‍ഗം

    അരമുറി ചേന മുറിച്ചു കഷണം ആകി കുക്കറില്‍ വേവിക്കുക …. നാലു വിസില്‍ അടിക്കട്ടെ
    തേങ്ങ പാല്‍ എടുത്ത ശേഷം കിട്ടുന്ന തേങ്ങ പീര കളയാതെ അതിലേക്കു നാലു പച്ച മുളകും അല്പം ജീരകവും ചേര്‍ത്ത് അരക്കുക .

    ഉടച്ച ചേനയില്‍ ഇത് ചേര്‍ത്ത് ഒന്ന് തിളപിച്ചു അതിലേക്കു അല്പം പച്ചവെളിച്ചെണ്ണ യും കറിവേപ്പിലയും ഇട്ടു വാങ്ങി വച്ചാല്‍ അസ്ത്രം റെഡി

    ഇനി ഒരു മണ്‍ ചട്ടിയില്‍ അല്പം കഞ്ഞി പകര്‍ന്നു അല്പം അസ്ത്രവും ഒഴിച്ചു ഒരു പ്ലാവില കുത്തി ഒന്ന് കോരി കുടിച്ചു നോക്കുക…….. അതിന്‍റെ സുഖം ഒന്ന് വേറെ തന്നെ …. നമുക്ക് ഒരു പത്തു വയസു കുറയും

    കര്കിട്ക കഞ്ഞി ഒരു നാട്ടു നന്മയാണ് …. നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗം ആണത് …. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ആ സംസ്കാരം പകര്‍ന്നു നല്‍കുക നാം ……

    കര്കിട്ക കഞ്ഞിയുടെ ചിത്രങ്ങള്‍ ഇതോടൊപ്പം …. വായിക്കുക … കാണുക …. കര്കിട്ക കഞ്ഞി ഉണ്ടാക്കുക …… അഭിപ്രായം അറിയിക്കുക …. നന്ദി … നമസ്കാരം

  • താറാവ് മപ്പാസ്‌ തയ്യാറാക്കാം

    താറാവ് മപ്പാസ്‌ തയ്യാറാക്കാം

    ആവശ്യമുള്ള സാ­ധ­ന­ങ്ങള്‍

    താ­റാ­വ്‌ ഇറച്ചി- ഒരു­കി­ലോ­

    ചുവ­ന്നു­ള്ളി അരി­ഞ്ഞ­ത്‌ – അഞ്ചെ­ണ്ണം­

    ഇ­ഞ്ചി­യ­രി­ഞ്ഞ­ത്‌ – 25 ഗ്രാം­

    വെ­ളു­ത്തു­ള്ളി­യ­രി­ഞ്ഞ­ത്‌ – 25 ഗ്രാം­

    പ­ച്ച­മു­ള­ക്‌ – 50 ഗ്രാം­

    ക­ടു­ക്‌ – 1 ടേ­ബിള്‍ സ്‌­പൂണ്‍

    ക­റു­വ­പ്പ­ട്ട – 10 ഗ്രാം­

    ഏ­ലം – 10 ഗ്രാം­

    ത­ക്കോ­ലം – 10 ഗ്രാം­

    ഉ­ണ­ക്ക­ക്കു­രു­മു­ള­ക്‌ – 5 ഗ്രാം­

    മ­ഞ്ഞള്‍­പ്പൊ­ടി – അര ടേ­ബിള്‍ സ്‌­പൂണ്‍

    മു­ള­കു­പൊ­ടി (അ­ധി­കം എരി­വി­ല്ലാ­ത്ത­ത്‌) – അര ടേ­ബിള്‍ സ്‌­പൂണ്‍

    മ­ല്ലി­പ്പൊ­ടി – ഒരു ടേ­ബിള്‍ സ്‌­പൂണ്‍

    ഫെ­ന്നല്‍­പ്പൊ­ടി – അര ടേ­ബിള്‍ സ്‌­പൂണ്‍

    ക­റി­വേ­പ്പില – വേ­ണ്ട­ത്ര

    ത­ക്കാ­ളി­യ­രി­ഞ്ഞ­ത്‌ – രണ്ടെ­ണ്ണം­

    തേ­ങ്ങാ­പ്പാല്‍­ക്കു­ഴ­മ്പ്‌ – 400 മി­ല്ലീ­ലീ­റ്റര്‍

    പാ­ച­ക­യെ­ണ്ണ – 50 മി­ല്ലീ­ലീ­റ്റര്‍

    തയ്യാറാക്കേണ്ട വിധം

    മു­റി­ച്ച താ­റാ­വു­ക­ഷ­ണ­ങ്ങള്‍ ഉപ്പും മഞ്ഞള്‍­പ്പൊ­ടി­യും ചേര്‍­ത്തു പു­ര­ട്ടി­യെ­ടു­ത്ത്‌, 20 മി­നി­റ്റ് വയ്‌­ക്കു­ക. കു­ഴി­വു­ള്ള ഒരു പാന്‍ ചൂ­ടാ­ക്കി അര­പ്പു­തേ­ച്ച താ­റാ­വു­ക­ഷ­ണ­ങ്ങള്‍ അതി­ലി­ടു­ക. ഒന്ന്‌ എണ്ണ­തൂ­ക്ക­ണം. പി­ന്നെ അട­ച്ച്‌, സ്വര്‍­ണ­നി­റ­മാ­കും­വ­രെ വേ­വി­ക്കു­ക. മറ്റൊ­രു പാ­നില്‍ കടു­കു­താ­ളി­ച്ച്‌ ­മ­സാ­ല­ച്ചേ­രു­വ ചേര്‍­ത്ത്‌ ഉള്ളി­യും പച്ച­മു­ള­കും വെ­ളു­ത്തു­ള്ളി­യും ഇഞ്ചി­യും കറി­വേ­പ്പി­ല­യും മൂ­പ്പി­ച്ച്‌, മസാ­ല­പ്പൊ­ടി­ക­ളും ചേര്‍­ത്ത്‌ ഒരു മി­നി­റ്റു വയ്‌­ക്കു­ക. തക്കാ­ളി­യ­രി­ഞ്ഞ­തും ചേര്‍­ത്തു നന്നാ­യി വേ­വി­ച്ചെ­ടു­ക്കു­ക.

    ഇ­നി താ­റാ­വും ഇതില്‍­ച്ചേര്‍­ത്ത്‌ വേ­ണ്ട­ത്ര വെ­ള്ള­വു­മൊ­ഴി­ച്ച്‌, പാ­തി തേ­ങ്ങാ­പ്പാ­ലും ചേര്‍­ത്ത്‌ വേ­ണ്ട­ത്ര ഉപ്പു­മി­ട്ട്‌ വേ­വി­ക്കു­ക. നന്നാ­യി വെ­ന്തു­ക­ഴി­ഞ്ഞാല്‍ ബാ­ക്കി­യു­ള്ള തേ­ങ്ങാ­പ്പാ­ലും ചേര്‍­ത്ത്‌ ഒന്നു തി­ള­പ്പി­ച്ചെ­ടു­ക്കു­ക. താ­റാ­വു­മ­പ്പാ­സു റെ­ഡി­!

  • പോര്‍ക്ക്‌ റോസ്റ്റ് തയ്യാറാക്കാം

    പോര്‍ക്ക്‌ റോസ്റ്റ് തയ്യാറാക്കാം

    ചേരുവകള്‍

    പന്നിയിറച്ചി – 1കിഗ്രാം

    സവാള – 2

    തക്കാളി – 2

    വെളുത്തുള്ളി – 1/4കപ്പ്

    പച്ചമുളക് – 4

    ഇഞ്ചി – 1കഷണം

    മസാലപ്പൊടി – 2 ടീസ്പൂണ്‍

    കുരുമുളകുപൊടി – 1ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

    മുളകുപൊടി 2 ടീസ്പൂണ്‍

    മല്ലിപ്പൊടി – 2 ടീസ്പൂണ്‍

    പെരുംജീരകം – 2 ടീസ്പൂണ്‍

    മല്ലിയില – കുറച്ച്

    കറിവേപ്പില – പാകത്തിന്

    ഉപ്പ് – പാകത്തിന്

    വെളിച്ചെണ്ണ – പാകത്തിന്

    പാകം ചെയ്യുന്ന വിധം :

    പോര്‍ക്ക് കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക. സവാള, തക്കാളി എന്നിവയും അരിഞ്ഞ് മാറ്റി വയ്ക്കുക. പൊടിച്ചേരുവകളും, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയും നന്നായി അരയ്ക്കുക. ഇവ പോര്‍ക്കില്‍ പുരട്ടി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി സവാള, തക്കാളി എന്നിവ നന്നായി വഴറ്റുക. സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ പോര്‍ക്കും അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും ചേരുവകളും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി വേവിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാവുന്നതാണ്. വെന്തു കുറുകുമ്പോള്‍ വാങ്ങിവയ്ക്കുക.

  • മട്ടന്‍ പെപ്പര്‍ ഫ്രൈ

    മട്ടന്‍ പെപ്പര്‍ ഫ്രൈ

    ചേരുവകള്‍

    ഇറച്ചി- 1/4 കിലോ

    പച്ചമുളക്- 6 എണ്ണം

    ഇഞ്ചി- 2 കഷ്ണം

    കുരുമുളക്- 1 ടീസ്പൂണ്‍

    സവാള- 2 കഷ്ണം

    വെളുത്തുള്ളി- 6 അല്ലി

    തക്കാളി- 2 എണ്ണം

    മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍

    ചെറുനാരങ്ങ- 1/2 കഷ്ണം

    മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍

    പട്ട- 4 കഷ്ണം

    ഗ്രാമ്പു- 3 കഷ്ണം

    എണ്ണ- 4 ടേബിള്‍ സ്പൂണ്‍

    മല്ലിയില- 3 തണ്ട്

    ഉപ്പ്- പാകത്തിന്

    തയ്യാറാക്കുന്ന വിധം
    പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കുരുമുളക് എന്നിവ ഒരുമിച്ച് അരച്ചെടുക്കുക. ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവെച്ചിരിക്കുന്ന ഇറച്ചിയില്‍ നന്നായി യോജിപ്പിക്കുക. ചെറുനാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിച്ച് രണ്ട് മണിക്കൂര്‍ നേരം മാറ്റിവെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള അതിലിട്ട് വഴറ്റുക.
    ഇത് തവിട്ട് നിറമാകുമ്പോള്‍ ഇറച്ചി, പട്ട, ഗ്രാമ്പു എന്നിവ ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, തക്കാളി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് കുറച്ച് സമയം കൂടി വഴറ്റുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കുക്കറില്‍ 20 മിനുട്ട് ചെറു തീയില്‍ വേവിക്കുക. ഇറച്ചി വെന്ത ശേഷം കുക്കര്‍ തുറന്ന്, അടുപ്പത്ത് വെച്ച് എണ്ണ തെളിയുന്നത് വരെ വേവിക്കുക. മട്ടന്‍ പെപ്പര്‍ ഫ്രൈ തയ്യാര്‍…

  • കല്ലുമ്മക്കായ പൊരിച്ചത്

    കല്ലുമ്മക്കായ പൊരിച്ചത്

    ചേരുവകള്‍:

    പുഴുക്കലരി -ഒരു കപ്പ്

    കല്ലുമ്മക്കായ -500 ഗ്രാം

    ചെറിയ ഉളളി -അഞ്ച് എണ്ണം

    പെരുഞ്ചീരകം -ഒരു ടീസ്പൂണ്‍

    ഉപ്പ് -ആവിശ്യത്തിന്

    മുളക് പൊടി -രണ്ട് ടേബിള്‍ സ്പൂണ്‍

    ഗരം മസാല -ഒരുടേബിള്‍ സ്പൂണ്‍

    തേങ്ങ ചിരകിയത് -ഒരു കപ്പ്

    ഓയില്‍ -ഫ്രൈ ചെയ്യാന്‍

    തയാറാക്കുന്ന വിധം:

    പുഴുക്കല്‍ അരി ചൂടു വെള്ളത്തില്‍ കുതിര്‍ത്തിയത്, ചെറിയ ഉളളി, പെരുഞ്ചീരകം, തേങ്ങ, ഉപ്പ് എന്നിവ മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കില്‍ അരിപ്പൊടി ഉപയോഗിക്കാം.
    ഈ അരിക്കൂട്ട് കഴുകി വൃത്തിയാക്കിവെച്ച കല്ലുമ്മക്കായയില്‍ നിറച്ച് ആവിയില്‍ വേവിക്കുക.
    വെന്തശേഷം മുളക് പൊടി, ഉപ്പ്, ഗരം മസാല മിക്സ് പുരട്ടി പൊരിച്ചെടുക്കാം. സ്വാദിഷ്ടമായ കല്ലുമ്മക്കായ പൊരിച്ചത് റെഡി.