ചേരുവകള്‍
മട്ടന്‍- അര കിലോ
ബിരിയാണി അരി- 2 കപ്പ്
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
വെളുത്തുള്ളി (നീളത്തില്‍ അരിഞ്ഞത്)- 6 അല്ലി
ഇഞ്ചി- 1 കഷണം
പച്ചമുളക് (നീളത്തില്‍ അരിഞ്ഞത്)-3 എണ്ണം
പട്ട- 2 ചെറിയ കഷ്ണം
ഗ്രാമ്പു- 6 എണ്ണം
ഏലയ്ക്ക- 5 എണ്ണം
അണ്ടിപ്പരിപ്പ്- 25 ഗ്രാം
കിസ്മിസ്- 25 ഗ്രാം
സവാള- 3 എണ്ണം
തേങ്ങാപ്പാല്‍- 3 കപ്പ്
ഗരം മസാല- 1/2 ടീസ്പൂണ്‍
മല്ലിയില- 4 തണ്ട്
പുതിനയില- ആവശ്യത്തിന്
നെയ്യ്- 1/2 കപ്പ്
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
മട്ടന്‍ കഴുകി വൃത്തിയാക്കിയതിന് ശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, തേങ്ങാപ്പാല്‍, പട്ട, ഗ്രാമ്പു, ഏലയ്ക്ക, ഉപ്പ്, ഒരു സവാള അരിഞ്ഞത് എന്നിവ ചേര്‍ത്ത് കുക്കറില്‍ 15 മിനിറ്റ് അടച്ച് വേവിക്കുക.
ഒരു പാത്രത്തില്‍ നെയ് ഒഴിച്ച് ചൂടാക്കിയതിന് ശേഷം നീളത്തില്‍ അരിഞ്ഞ സവാള ബ്രൗണ്‍ നിറത്തില്‍ വറുത്തു കോരണം. ഇതേ നെയ്യില്‍ അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് കോരുക. ബാക്കിയുള്ള എണ്ണയില്‍ കഴുകിവെച്ചിരിക്കുന്ന അരി ചേര്‍ത്ത് നന്നായി വറുക്കുക. ഇതിലേക്ക് മട്ടന്‍ ചേര്‍ത്ത് നന്നായി ഇളയ്ക്കുക.
ആവശ്യത്തിന് വെള്ളം ചേര്‍ത്ത് അരി ചെറിയ തീയില്‍ വേവിച്ചെടുക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കുക. ഏകദേശം വെള്ളം വറ്റി അരി വെന്ത് കഴിഞ്ഞാല്‍ മല്ലിയില, പുതിനയില, വറുത്ത അണ്ടിപ്പരിപ്പ്, കിസിമിസ് എന്നിവയുടെ പകുതി ചേര്‍ത്ത് ഇളയ്ക്കണം. അല്‍പം ഗരം മസാലയും ചേര്‍ക്കാം. നന്നായി ഇളക്കിയതിന് ശേഷം വാങ്ങി വയ്ക്കാം. ചൂടോടെ കഴിക്കാം