പോര്‍ക്ക് കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക. സവാള, തക്കാളി എന്നിവയും അരിഞ്ഞ് മാറ്റി വയ്ക്കുക. പൊടിച്ചേരുവകളും, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയും നന്നായി അരയ്ക്കുക. ഇവ പോര്‍ക്കില്‍ പുരട്ടി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി സവാള, തക്കാളി എന്നിവ നന്നായി വഴറ്റുക. സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ പോര്‍ക്കും അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും ചേരുവകളും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി വേവിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാവുന്നതാണ്. വെന്തു കുറുകുമ്പോള്‍ വാങ്ങിവയ്ക്കുക.
ഉണ്ടാക്കേണ്ട വിധം
ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കി മഞ്ഞളും ഉപ്പും പുരട്ടി വയ്ക്കുക. 1 മണിക്കൂര്‍ ഇങ്ങനെ വയ്ക്കണം.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ചേര്‍ക്കുക. ഇത് നന്നായി മൂത്തു കഴിയുമ്പോള്‍ മസാലപ്പൊടികളെല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇതിലേക്ക് ബീഫ് കഷ്ണങ്ങള്‍ ചേര്‍ത്ത് നല്ലപോലെ വേവിക്കുക.
കറി നല്ലപോലെ വെന്ത് വെള്ളം വറ്റിച്ചെടുക്കണം.
ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് ചുവന്ന മുളകു പൊട്ടിക്കുക. ഇതിലേക്ക് സവാളയിട്ട് നല്ലപോലെ വഴറ്റണം. ബ്രൗണ്‍നിറമാകുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന ബീഫ് കഷ്ണങ്ങള്‍ ചേര്‍ക്കാം. അല്‍പം കറിവേപ്പിലയും ഇടാം. ഇത് നല്ലപോലെ ഇളക്കി മസാല ബീഫില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. വെള്ളം മുഴുവനായും വറ്റിക്കണം.
മേമ്പൊടി
ബീഫ് കുക്കറില്‍ വച്ചു വേവിക്കുന്നതാണ് നല്ലത്. സ്വാദും കൂടും, വേഗത്തില്‍ വേവുകകയും ചെയ്യും. എരിവു വേണ്ടതിനനുസുരിച്ച് കുരുമുളകുപൊടി കൂടുതല്‍ ചേര്‍ക്കുകയോ മുളകുപൊടി ഒഴിവാക്കുകയോ ആവാം.
താറാവിറച്ചി ഇടത്തരം കഷ്ണങ്ങളാക്കി ഇതില് മഞ്ഞള്പ്പൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക.
മുഴുവന് കുരുമുളക്, പെരുഞ്ചീരകം എന്നിവ ചൂടാക്കി പാകത്തിനു വെള്ളം ചേര്‍ത്ത് അരച്ച് പേസ്റ്റാക്കി ഇതും ഇറച്ചില് പുരട്ടി അര മണിക്കൂര് വയ്ക്കണം. ഇത് പിന്നീട് അര മണിക്കൂര് കുറഞ്ഞ തീയില് വേവിച്ചെടുക്കുക. വേണമെങ്കില് വെള്ളം ചേര്‍ക്കാം .
ഒരു പാനില് വെളിച്ചെണ്ണ തിളപ്പിയ്ക്കുക. ഇതില് കറിവേപ്പില വറുക്കുക. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, പച്ചമുളക്, സവാള എന്നിവ ചേര്ത്ത് നല്ലപോലെ മൂപ്പിയ്ക്കുക. പിന്നീട് തക്കാളി ചേര്ത്തിളക്കാം.
ഇതിലേയ്ക്ക് മസാലപ്പൊടികളെല്ലാം ചേര്‍ത്തിളക്കുക . ഇതിലേയ്ക്കു താറാവിറച്ചി ചേര്‍ത്ത് തേങ്ങയുടെ രണ്ടാംപാല് ചേര്‍ത്ത് ഇളക്കണം . ഇത് തിളച്ചു വറ്റുമ്പോള് ഒന്നാംപാല് ചേര്‍ത്ത് കുറുക്കി വാങ്ങിയെടുക്കാം. ഇതിനു മുകളില് അല്പം കുരുമുളകു ചതച്ചത്, കറിവേപ്പില എന്നിവ ചേര്ത്തിളക്കാം
വറ്റല്‍ മുളക് വറുത്തു ക്രഷ് ചെയ്തത് -രണ്ടു ടീ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
സ്റ്റെപ് 1 :രണ്ടു കപ്പ് ഇളം ചൂട് വെള്ളത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ യീസ്റ്റും ഒരു നുള്ള് പഞ്ചസാരയും ചേര്‍ത്ത് കുറച്ചു നേരം യീസ്റ്റ് പൊങ്ങാന്‍ വെക്കുക .യീസ്റ്റ് നന്നായി പൊങ്ങി വന്നാല്‍ ,ഒരു വലിയ ബൌള്‍ എടുത്തു അതിലേക്കു നാല് കപ്പ് മൈദ ,യീസ്റ്റ് ചേര്‍ത്ത വെള്ളം,കാല്‍ ടീ സ്പൂണ്‍ ഒറിഗാനോ ,കാല്‍ ടീസ്പൂണ്‍ തൈം,രണ്ടു ടീ സ്പൂണ്‍ ഉപ്പ്,രണ്ടു ടീ സ്പൂണ്‍ എണ്ണ എന്നിവ ചേര്‍ത്ത് നന്നായി കുഴക്കുക.മാവ് നന്നായി കുഴച്ചതിനു ശേഷം ഒരു നനഞ്ഞ തുണി കൊണ്ട് മൂടി അഞ്ചു മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക.
സ്റ്റെപ്2: ഒരു പാന്‍ അടുപ്പത്ത് വെച്ച് എണ്ണ ഒഴിക്കുക .അതില്ക്ക് വെളുത്തുള്ളി ഇട്ടു വഴറ്റിയ ശേഷം,സവാള,കാപ്സിക്കം ,തക്കാളി,ചിക്കന്‍ പീസസ് എന്നിവ ഇട്ടുവഴറ്റുക,കൂടെ കുരുമുളക് പൊടി,ഉപ്പ്,വറ്റല്‍ മുളകു പൊടിച്ചത് ഇവ ചേര്‍ത്ത് വാങ്ങി വെക്കുക.
സ്റ്റെപ് 3 : ഒരു ചെറിയ ബൌളില്‍ ടൊമാറ്റോ സോസ്,ഉപ്പ്,കുരുമുളക് പൊടി,ഇറ്റാലിയന്‍ സ്പൈസസ്,വറ്റല്‍ മുളക് പൊടിച്ചത് ഇവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
സ്റ്റെപ്4:അഞ്ചു മണിക്കൂര്‍ കഴിഞ്ഞു മാവ്തുറന്നു നോക്കിയാല്‍ നമ്മള്‍ കുഴച്ചു വെച്ചതിന്റെ ഇരട്ടി വലുപ്പം ആയിട്ടുണ്ടാവും..അതില്‍ നിന്നും നാല് മീഡിയം സൈസ് പിസക്കുള്ള നാല് ബോള്‍സ് ഓരോന്നായി ഉരുട്ടി പ്രത്യേകം ആക്കി വെക്കുക.ഒരു ബോള്‍ എടുത്തു അല്‍പ്പം മൈദ തൂവി നന്നായി പരത്തി എടുക്കുക.പരത്തിയ പിസ ബേസ് എടുത്തു മൈക്രോ വേവ് ഓവന്റെ അടിയിലത്തെ ടര്നബില്‍ പ്ലേറ്റില്‍അല്‍പ്പം എണ്ണ തൂവിയിട്ടു എടുത്തു വെക്കുക.മൈക്രോ വേവ് ഓവനില്‍ എട്ടു മിനുട്ട് സമയം കൊടുത്തു പിസ ബേസ് പാകപ്പെടുത്തി എടുക്കുക.പിസ ബേസ് പുറത്തെടുത്തു ,മുകളില്‍ കുറച്ചു ടൊമാറ്റോ സോസ് മിക്സ് പുരട്ടുക,മേലെ കാപ്സിക്കം,ഉള്ളി,തക്കാളി,ചിക്കന്‍ മിക്സ് നിരത്തുക,മുകളില്‍ ആയി.. മൊസരല്ല ചീസ് നിരത്തുക.ഇത് എടുത്തു ഓവന്റെ അടിയിലെ പ്ലേറ്റില്‍ വെച്ച് 10 m ബേക്ക് ചെയ്തെടുക്കുക..ടേസ്റ്റി പിസ റെഡി..ബാക്കിയുള്ള ബോള്സും ഇതേ രീതിയില്‍ ചെയ്തു പിസ ഉണ്ടാക്കിയെടുക്കുക.
ആട്ടിറച്ചി – രണ്ടു കിലോ ( ഏതു ഇറച്ചിയും ഉപയോഗിക്കാം കോഴി എടുക്കുന്നെങ്കില്‍ നാടന്‍ കോഴി എടുക്കാന്‍ ശ്രദ്ധിക്കണം )
തേങ്ങാപ്പാല്‍ – രണ്ടു തേങ്ങയുടെ
വെളിച്ചെണ്ണ – 500 ഗ്രാം
എണ്ണ – 500 ഗ്രാം
കോഴി മരുന്ന് – 250 ഗ്രാം (അങ്ങാടി കടയിലും വൈദ്യശാലയിലും വാങ്ങാന്‍ കിട്ടും
നാല്‍പ്പത്തി ഒന്ന് കൂട്ടം അങ്ങാടി മരുന്നുകള്‍ ചേര്‍ത്ത് പൊടിച്ചതാണ് ഇത് )
പാചകം ചെയ്യേണ്ട വിധം
ആട്ടിറച്ചി കഴുകി വൃത്തിയാക്കി തേങ്ങാപ്പാലില്‍ വേവിച്ചു വറ്റിക്കണം ..ഉപ്പു ഇടരുത്
ശേഷം ഒരു ചട്ടിയില്‍ എണ്ണയും വെളിച്ചെണ്ണ യും ഒഴിച്ച് ചൂടായതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ഇറച്ചി ചേര്‍ത്ത് ഇളക്കിയിട്ട് കോഴി മരുന്ന് ചേര്‍ക്കണം ശേഷം വഴറ്റി വെള്ളം ഉണ്ടെങ്കില്‍ വറ്റിക്കണം തെളിഞ്ഞു വരുന്ന എണ്ണ കുറേശെയായി കോരി മാറ്റി വയ്ക്കാം ( കളയരുത്) ശേഷം ഇറച്ചി വരട്ടി എടുക്കണം ( വരട്ടാന്‍ പാകത്തിനുള്ള എണ്ണ മാത്രം ആകുന്നവരെ ഇതില്‍ നിന്നും എണ്ണ കോരി മാറ്റാം ) നന്നായി വരട്ടി എടുത്ത ഇറച്ചി അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കാം
ഇത് മൂന്നോ നാലോ കഷണം വീതം ഓരോ ദിവസവും കഴിക്കാം … ( ഒരുമിച്ചു കഴിക്കരുത് ) കോരി വച്ചിരിക്കുന്ന എണ്ണയും ദിവസവും ചോറില്‍ ഒഴിച്ച് കഴിക്കാവുന്നതാണ്.
നടുവേദന ഉള്ളവര്‍ക്കൊക്കെ ഇത് വളരെ നല്ലതാണ് നമ്മുടെ പൂര്‍വികര്‍ കര്‍ക്കിടമാസത്തില്‍ ഇതൊക്കെ കഴിക്കുമായിരുന്നു അതാണ് അവരുടെ ആരോഗ്യത്തിന്‍റെ രഹസ്യവും
NB: ഏതു ഇറച്ചിയില്‍ ഉണ്ടാക്കിയാലും കോഴി മരുന്ന് എന്നാണു ഇത് അറിയപ്പെടുന്നത് അതിനാല്‍ മരുന്ന് മേടിക്കുമ്പോള്‍ കോഴി മരുന്ന് എന്ന് പറഞ്ഞുതന്നെ മേടിക്കണം
മുളക് പൊടി ,മഞ്ഞപ്പൊടി,മസാലകള്‍ ,ഒന്നും തന്നെ ഇതില്‍ ചേര്‍ക്കാന്‍ പാടില്ല
ഹോട്ടലിന്റെ പേര് ‘ശൈലജ’ എന്നാണെങ്കിലും ‘ലക്ഷ്മിയേടത്തിയുടെ കട’ എന്നു പറഞ്ഞാലേ അതിനൊരു പൂര്‍ണത വരൂ. നാട്ടുകാര്‍ക്കും പറയാനിഷ്ടം അങ്ങനെ തന്നെ, “നമ്മടെ ലക്ഷ്മിയേടത്തീടെ കടയല്ലേ! അതാ ആ വളവിലാ…” വഴി പറഞ്ഞുതന്ന ചേട്ടന് സംശയമൊന്നുമില്ല. ദൂരെ നിന്നും ആരെങ്കിലും ഇവിടെ ഒരു കട അന്വേഷിച്ച് വരുന്നുണ്ടെങ്കില്‍ അത് ലക്ഷ്മിയേടത്തീടെ കട തന്നെയായിരിക്കും. അത്രയ്ക്ക് പ്രശസ്തമാണ് ഈ കുഞ്ഞുകട.
തലശ്ശേരി- കൂത്തുപറമ്പ് റൂട്ടില്‍ എരഞ്ഞോളി പാലത്തിനടുത്താണ് ലക്ഷ്മിയേടത്തീടെ ഹോട്ടല്‍. ഈ ഹോട്ടലിനായി വഴി ചോദിച്ച് നിങ്ങള്‍ക്കൊരിക്കലും അലഞ്ഞുനടക്കേണ്ടി വരില്ല. അതുതന്നെയാണ് ലക്ഷ്മിയേടത്തീടെ ഹോട്ടലിന് നല്‍കാവുന്ന ഏറ്റവും ഉചിതമായ വിശേഷണവും.
കേട്ട കഥകളൊക്കെ സത്യമാണെന്ന് ആ പരിസരത്തേക്ക് അടുക്കുമ്പോള്‍ തന്നെ മനസിലാവും. അത്രയ്ക്കുണ്ട് തിരക്ക്, പക്ഷേ കാത്തുനില്‍ക്കാന്‍ ആര്‍ക്കും മുഷിപ്പില്ല. അത് ഈ അമ്മയുടെ കൈപുണ്യത്തിന്റെ ഗുണമാണ്. ഒരു തവണ ഇവിടുന്നു ഭക്ഷണം കഴിക്കുന്ന ആരും പിന്നീട് ഇതുവഴി പോകുമ്പാള്‍ ഭക്ഷണത്തെക്കുറിച്ച് ബേജാറാവില്ല.
കേട്ടറിഞ്ഞ കൈപുണ്യത്തിന്റെ ഉടമ, ലക്ഷ്മിയേടത്തി, പ്രതീക്ഷയ്ക്ക് വിപരീതമായി അതാ നിറഞ്ഞ ചിരിയോടെ കൗണ്ടറിലിരിക്കുന്നു. ‘ഷൈലജയിലെ വിഭവങ്ങളെല്ലാം തന്നെ ലക്ഷ്മിയേടത്തീടെ കൈകൊണ്ടുണ്ടാക്കുന്നതാണ്’ എന്നാണ് കേട്ടത്. പക്ഷേ ഇവിടെയിതാ അകത്ത് ആവി പറക്കുന്ന വിഭവങ്ങള്‍ വിളമ്പുമ്പോള്‍ ലക്ഷ്മിയേടത്തി ഇവിടെയിരിക്കുകയാണ്. ലക്ഷ്മിയേടത്തി ഇവിടിരിക്കുമ്പോ പിന്നെ അകത്ത് ഈ ആവി പറക്കുന്ന വിഭവങ്ങള്‍ക്കു പിന്നില്‍ ആരാണ്!!
ചുരുങ്ങിയ സമയം കൊണ്ട് ഇത്രയുമൊക്കെ ചിന്തിച്ചു നില്‍ക്കുമ്പോഴേക്കും ലക്ഷ്മിയേടത്തീടെ വാത്സല്യം നിറഞ്ഞ വിളി എത്തി അനാവശ്യ ചിന്തകളെയെല്ലാം മായ്ച്ചു കളഞ്ഞു. “മക്കള് ഒത്തിരി യാത്ര ചെയ്ത് അമ്മേ കാണാന്‍ ഇവിടെ വരെ വന്നതല്ലേ, ഇത്തിരി മോരു കുടിച്ച് ഒന്നിരുന്നിട്ട് സംസാരിക്കാം,” ഇത്രയും പറഞ്ഞ് ലക്ഷ്മിയമ്മ (ലക്ഷ്മിയേടത്തി എന്ന വിളി ഇവിടം കൊണ്ട് നിര്‍ത്തുന്നതാണ് നല്ലത് എന്ന വിവേകം ഇവിടെ മുതല്‍ കൂടെ കൂട്ടുന്നു.) ഞങ്ങളെ മകന്‍ പ്രേമനെ ഏല്‍പിച്ചു.
അവിടെ നിന്നും സംശയങ്ങളുടെ കെട്ടുകള്‍ അഴിഞ്ഞു തുടങ്ങി. പൊതുവേ വാചാലനും ബഹുരസികനുമായ പ്രേമേട്ടന്‍ ‘ഹോട്ടല്‍ ശൈലജ’യുടെ അഥവാ ‘ലക്ഷ്മിയേടത്തീടെ കട’യുടെ ചരിത്രത്തിന്റെ ചുരുളഴിച്ചു തുടങ്ങി.
ഭാര്യയുടെ കൈപ്പുണ്യത്തില്‍ അങ്ങേയറ്റം സംതൃപ്തനായിരുന്നു തച്ചോളി ഗോവിന്ദന്‍. എന്തുകൊണ്ട് ആ കഴിവ് നല്ലൊരു നളേക്കുവേണ്ടി ഉപയോഗിച്ചുകൂടാ എന്ന അദ്ദേഹത്തിന്റെ ചിന്തയില്‍ നിന്നും 50 കൊല്ലം നീളുന്ന ലക്ഷ്മിയേടത്തീടെ കടയുടെ ചരിത്രം തുടങ്ങുന്നു.
ഈ കടയുടെ നെടുംതൂണായിരുന്ന ലക്ഷ്മിയമ്മയുടെ ഭര്‍ത്താവ് മരിച്ചിട്ട് 22 കൊല്ലമാവുന്നു. ആ മരണം വലിയ ഒരാഘാതമായിരുന്നുവെങ്കിലും ഭര്‍ത്താവിന്റെ സ്വപ്‌നത്തെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള ലക്ഷ്മിയേടത്തീടെ തീരുമാനം ഉറച്ചതായിരുന്നു.
അടുക്കളയില്‍ നിന്നും മോരും കുടിച്ച് കഥയും കേട്ടിരുന്നപ്പോഴാണ് ശ്രദ്ധിച്ചത് അവിടെ ആരും പുതിയതായി ഒന്നും ഉണ്ടാക്കുന്നില്ല, പകരം നേരത്തേ ഉണ്ടാക്കി വെച്ച ഭക്ഷണ സാധനങ്ങള്‍ ചൂടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഓഹോ…..!! ഇപ്പൊ കാര്യങ്ങള്‍ കുറേശ്ശെ കത്തി തുടങ്ങി. ബാക്കിയുള്ളത് പ്രേമേട്ടനും പറഞ്ഞു തന്നു.
ഇവിടുത്തെ വിഭവങ്ങളെല്ലാം അമ്മ തന്നെയാണ് ഉണ്ടാക്കുന്നത്, അത് ആവശ്യാനുസരണം ചൂടാക്കിയെടുക്കുന്ന പണി മാത്രമേയുള്ളൂ ഞങ്ങള്‍ക്ക്. അമ്മയ്ക്ക് വയസ് 72 ആയി, ഇപ്പോഴും രാവിലെ 4.30 ആവുമ്പൊ പണി തുടങ്ങും. 9, 10 മണിയോടു കൂടി പ്രധാന വിഭവങ്ങളെല്ലാം പാകമാകും,” പ്രേമേട്ടന്റെ കണ്ണില്‍ അമ്മയെക്കുറിച്ചുള്ള അഭിമാനവും സന്തോഷവും തിളങ്ങി.
പല തരം മീന്‍ വറുത്തത്, കല്ലുമ്മകായ്, കക്ക ഫ്രൈ, ഞണ്ടും കൂന്തളും ഫ്രൈ ചെയ്തത്, ചിക്കന്‍ കറി, മീന്‍ മുളകിട്ടത് അങ്ങനെ പോകുന്നു വായില്‍ വെള്ളമൂറുന്ന വിഭവങ്ങളുടെ നീണ്ട നിര. പ്രേമനെ കൂടാതെ ഇളയമകന്‍ പ്രമോദ് കുമാറും മകള്‍ ഷൈജയും മരുമകള്‍ ചന്ദ്രികയും കടയില്‍ അമ്മയുടെ സഹായത്തിനായുണ്ട്. പുറത്തുനിന്ന് സഹായിയായി ഷേര്‍ളിചേച്ചി മാത്രമാണുള്ളത്.
ഊണിനിപ്പോഴും ലക്ഷ്മിയേടത്തീടെ കടയില്‍ വില 30 രൂപ തന്നെ. “അമ്മേടടുത്ത് ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ മനസും വയറും ഒരുപോലെ നിറയണം,” ലക്ഷ്മിയേടത്തി പറയുന്നു. 11 മണി മുതല്‍ ഇവിടെ ഊണ് റെഡിയാണ്.
ഞങ്ങള്‍ ഇറങ്ങുമ്പൊഴേക്കും വൈകുന്നേരത്തേക്കുള്ള വിഭവങ്ങളുട പണികള്‍ അടുക്കളയില്‍ തുടങ്ങിക്കഴിഞ്ഞു. “അമ്മ ഉണ്ടാക്കിയ കറികള്‍ ചൂടാക്കിയെടുക്കുകയേ വേണ്ടൂ. പുട്ടും, കപ്പയും, ചപ്പാത്തിയും, പൊറോട്ടയും പൊറോട്ടയും മാത്രം ഞങ്ങള്‍ മക്കളുടെ ഏരിയയാണ്,” പ്രേമേട്ടന്‍ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
ഭിത്തിയില്‍ തൂങ്ങുന്ന പ്രശംസാ ഫലകങ്ങള്‍ക്കും, അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്ന ചില്ലിട്ട ചിത്രങ്ങള്‍ക്കും താഴെ അപ്പോഴും നിറ ചിരിയോടെ ലക്ഷ്മിയേടത്തി ഇരിക്കുന്നു, ബില്ലുകള്‍ നോക്കുന്നു, പണം വാങ്ങുന്നു, കണക്കുകള്‍ പരിശോധിക്കുന്നു, അതിനിടയിലും ഭക്ഷണം കഴിക്കാനെത്തിയവരോട് കുശലാന്വേഷണം നടത്തുന്നു.
ഇനി ലക്ഷ്മിയേടത്തിയുടെ ഒരു സ്‌പെഷ്യല്‍ വിഭവം നമുക്കും ഉണ്ടാക്കിനോക്കാം
കൂന്തൾ മസാല
കൂന്തൾ അരകിലോ
ഉള്ളി അരകിലോ
തക്കാളി കാല്‍ കിലോ
പച്ചമുളക് 5 എണ്ണം
വെളുത്തുള്ളി എട്ട് അല്ലി
ഇഞ്ചി ചെറിയ കഷ്ണം
മുളകുപൊടി ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തക്കാളിയും പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും കനം കുറച്ച് അരിഞ്ഞത് മുളകുപൊടിയും മഞ്ഞള്‍പൊടിയുമായി ചേര്‍ത്തു മാറ്റി വയ്ക്കുക. നീളത്തില്‍ കനം കുറച്ച് അരിഞ്ഞ ഉള്ളി വഴറ്റിയെടുക്കുക. ഉള്ളി വാടി വരുമ്പോള്‍ നേരത്തേ മാറ്റി വെച്ചിരിക്കുന്ന മിശ്രിതം ഉള്ളിയില്‍ ചേര്‍ത്തിളക്കുക.
ഇതിലേക്ക് വൃത്തിയാക്കി കഴുകി മാറ്റിവെച്ചിരിക്കുന്ന കൂന്തൾ ചേര്‍ക്കുക. കൂന്തളില്‍ നിന്നിറങ്ങുന്ന വെളളത്തില്‍ വേവാന്‍ അനുവദിക്കുക. പ്രത്യേകമായി വേറെ വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. അടച്ചുവെച്ചു വേവിക്കുക. വെള്ളം വറ്റി കഴിയുമ്പോള്‍ മേമ്പൊടിക്ക് കുരുമുളക് പൊടി ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങുക.
പരമ്പരാഗതമായി നമ്മുടെ കഞ്ഞിയുടെ സഖാവാണ് ഉരുളന്‍ ചമ്മന്തിയായ തേങ്ങാച്ചമ്മന്തി. അതിന്റെ രീതിനോക്കാം:
ചേരുവകള്‍:
തേങ്ങ ചിരകിയത് 2 കപ്പ്, പുളി (വാളന്‍) 10 ഗ്രാം, മുളക് (അങ്ങാടി) 5 എണ്ണം, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ ആവശ്യത്തിന്, ചെറിയ ഉള്ളി 3 അല്ലി.
തയ്യാറാക്കുന്ന വിധം:
തേങ്ങ ചിരകിയത് മിക്‌സിയിലടിക്കുക. വെള്ളം ചേര്‍ക്കരുത്. ഒന്നൊതുങ്ങിയശേഷം പുളി, മുളക്, ഉപ്പ്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് നന്നായി ഒതുക്കിയെടുക്കുക. അല്പം വെളിച്ചെണ്ണയും തൂവി ചാലിച്ചെടുത്താല്‍ പരമ്പരാഗത ഇനമായി. ഇതില്‍ കടുകുവറുത്ത് അല്പം വെള്ളമൊഴിച്ച് തിളപ്പിച്ചാല്‍ അരച്ചുകലക്കിയെന്ന ഒന്നാന്തരം ചട്ണിയുമായി
2 ചെമ്മീന്‍ ചമ്മന്തി
ചെമ്മീന്‍ ചമ്മന്തി നോണ്‍വെജ് ഇനം ചമ്മന്തിയില്‍ പ്രധാന ഇനമാണിത്.
ചേരുവകള്‍:
ചെമ്മീന്‍ തൊലികളഞ്ഞത് (വലുത്) 10 എണ്ണം, നാളികേരം (ചിരകിയത്) 1 കപ്പ്, മുളക് ചുവന്നത് 6 എണ്ണം, കറിവേപ്പില, ഉപ്പ് ആവശ്യത്തിന്, മല്ലിയില (അരിഞ്ഞത്) അരടീസ്പൂണ്‍, തക്കാളി (അരിഞ്ഞത്) ഒരു ടീസ്പൂണ്‍, വാളന്‍പുളി 10 ഗ്രാം, വെളുത്തുള്ളി 3 അല്ലി, വെളിച്ചെണ്ണ ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം:
ചെമ്മീന്‍ അധികം ഉറപ്പാകാത്ത രീതിയില്‍ വെളിച്ചെണ്ണയില്‍ താളിച്ച് മാറ്റിവെക്കുക. നാളികേരം ചിരകിയത്, മുളക് എന്നിവ ചീനച്ചട്ടിയില്‍ വഴറ്റിയെടുക്കുക. ചെമ്മീന്‍ ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയില്‍ അടിക്കുക. ഒതുങ്ങിവന്നാല്‍ നാളികേരം, തക്കാളി, മല്ലിയില, കറിവേപ്പില, ഉപ്പ്, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക. വെളിച്ചെണ്ണ തൂവി അതില്‍ അല്പം കുരുമുളക് പൊടിയും ചേര്‍ത്താല്‍ ചമ്മന്തി ചീറും.
നല്ല കിടിലൻ റെസിപ്പികൾ ദിവസവും ലഭിക്കുവാൻ മറക്കാതെ ഈ ചാനൽ സബ്സ്ക്രൈബ് ചെയുക :https://goo.gl/xX3jZn
നാളികേരം ചിരകിയത് പച്ചമുളകിട്ട് മിക്‌സിയില്‍ നന്നായി ഒതുക്കിയെടുക്കുക. അതില്‍ പൊതിനയില, മല്ലിയില, കറിവേപ്പില, പുളി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. മിക്‌സിയില്‍നിന്ന് പാത്രത്തിലേക്ക് പകര്‍ന്നശേഷം വിനാഗിരി ചേര്‍ത്തിളക്കുക. നമ്മുടെ പൊതിനച്ചമ്മന്തി റെഡി.
4. തക്കാളിച്ചമ്മന്തി
തക്കാളിച്ചമ്മന്തി
തക്കാളിച്ചമ്മന്തി
ഇതൊരു ശ്രീലങ്കന്‍ ഇനമാണ്. അവര്‍ ടൊമാറ്റോ സോസ് ചേര്‍ത്താണ് ഇത് തയ്യാറാക്കുക. എന്നാല്‍, നമുക്ക് യഥാര്‍ഥ തക്കാളി ചേര്‍ത്ത് ഇത് തയ്യാറാക്കാം:
ചേരുവകള്‍
തക്കാളി പഴുത്തത്‌രണ്ട് എണ്ണം, കുരുമുളക് (മണി)ഒരു ടീസ്പൂണ്‍, പച്ചമുളക്‌രണ്ട് എണ്ണം, നാളികേരംരണ്ട് കപ്പ്, കറിവേപ്പിലഅര ടീസ്പൂണ്‍, വെളുത്തുള്ളിനാല് അല്ലി, മല്ലിയില (അരിഞ്ഞത്)അര ടീസ്പൂണ്‍, ഉപ്പ്, വെളിച്ചെണ്ണആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
തക്കാളി ചെറുതായി അരിയുക. നാളികേരം, തക്കാളി, പച്ചമുളക്, വെളുത്തുള്ളി, ഉപ്പ്, മല്ലിയില, കുരുമുളക് എന്നിവ നന്നായി അടിച്ചെടുക്കുക (നന്നായി അരഞ്ഞുപോകരുത്). കറിവേപ്പിലയും വെളിച്ചെണ്ണയും കുറച്ച് ചേര്‍ത്ത് ചാലിച്ചെടുത്താല്‍ തക്കാളിച്ചമ്മന്തി തൊട്ടുകൂട്ടാം.
5. നെല്ലിക്കച്ചമ്മന്തി
നെല്ലിക്കച്ചമ്മന്തി
നെല്ലിക്കച്ചമ്മന്തി
ചേരുവകള്‍
പച്ചനെല്ലിക്ക10 എണ്ണം, കാന്താരിമുളക്20 എണ്ണം, പുളി10 ഗ്രാം, നാളികേരംഒരു കപ്പ്, കറിവേപ്പില (അരിഞ്ഞത്)അര ടീസ്പൂണ്‍, മല്ലിയില (അരിഞ്ഞത്)അര ടീസ്പൂണ്‍, വെളുത്തുള്ളിമൂന്ന് അല്ലി, ഉപ്പ്, വെളിച്ചെണ്ണആവശ്യത്തിന്.
“നെല്ലിക്ക കുറഞ്ഞ വെള്ളത്തി ചൂടാക്കിയെടുക്കുക. അത് കുരു കളഞ്ഞശേഷം മിക്‌സിയില്‍ ഒതുക്കുക. ഒതുങ്ങിയ നെല്ലിക്കയില്‍ കാന്താരിമുളക്, ഉപ്പ്, നാളികേരം, പുളി, മല്ലിയില, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക. അത് മിക്‌സിയില്‍ നിന്നൊഴിവാക്കി അല്പം വെളിച്ചെണ്ണ ചാലിച്ചാല്‍ നെല്ലിക്കച്ചമ്മന്തി റെഡി.
നല്ല കിടിലൻ റെസിപ്പികൾ ദിവസവും ലഭിക്കുവാൻ മറക്കാതെ ഈ ചാനൽ സബ്സ്ക്രൈബ് ചെയുക :https://goo.gl/xX3jZn
6. വെളുത്തുള്ളിച്ചമ്മന്തി
ദഹനത്തിന് നല്ല പ്രേരകമായി പ്രവര്‍ത്തിക്കുന്ന വെളുത്തുള്ളി മാത്രം ഉപയോഗിച്ച് ചമ്മന്തി തയ്യാറാക്കാം.
ചേരുവകള്‍
വെളുത്തുള്ളി 15 അല്ലി, പുളി 20 ഗ്രാം, ചെറിയ ഉള്ളി 10 ഗ്രാം, പച്ചമുളക് 4 എണ്ണം, ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില ആവശ്യത്തിന്.
തയ്യാറാക്കുന്നവിധം
വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ ഉപ്പ് ചേര്‍ത്ത് ചതുക്കിയെടുക്കുക. കറിവേപ്പില, പുളി എന്നിവ ചേര്‍ത്ത് ചതച്ച ചമ്മന്തിയില്‍ വെളിച്ചെണ്ണ തൂവി ഉപയോഗിക്കാം.
7. കടലച്ചട്ണി
നാളികേരത്തിനുപകരം പല ഹോട്ടലുകളിലും തയ്യാറാക്കുന്ന ചമ്മന്തിയാണിത്.
ചേരുവകള്‍
പരിപ്പുകടല (പൊട്ട്കടല) ഒരു കപ്പ്, പച്ചമുളക് 4 എണ്ണം, ഇഞ്ചി ഒരു കഷ്ണം, ഉപ്പ് ആവശ്യത്തിന്, മഞ്ഞള്‍പ്പൊടി ഒരു നുള്ള്, കറിവേപ്പില ആവശ്യത്തിന്, കടുക് ഒരു ടീസ്പൂണ്‍, വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പരിപ്പുകടല കുറഞ്ഞത് മൂന്നുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക. കുതിര്‍ത്ത കടലപ്പരിപ്പ് പച്ചമുളക് ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഉപ്പ്, മഞ്ഞള്‍പ്പൊടി, കറിവേപ്പില, ഇഞ്ചി എന്നിവ ചേര്‍ത്ത് അടിച്ചെടുത്ത ചട്ണി കടുക് വറുത്ത് വെള്ളം ചേര്‍ത്ത് തിളപ്പിച്ചാല്‍ കടലച്ചട്ണി തയ്യാറായി. കറിവേപ്പില ചേര്‍ക്കാന്‍ മറക്കരുത്.
8. മാങ്ങാച്ചമ്മന്തി
മാങ്ങാച്ചമ്മന്തിയില്‍ അല്പം തൈര് ചേര്‍ത്താല്‍ മാങ്ങാപ്പെരുക്കാക്കി മാറ്റാം.
ചേരുവകള്‍
നല്ല കിടിലൻ റെസിപ്പികൾ ദിവസവും ലഭിക്കുവാൻ മറക്കാതെ ഈ ചാനൽ സബ്സ്ക്രൈബ് ചെയുക :https://goo.gl/xX3jZn
പുളിയുള്ള പച്ചമാങ്ങ നുറുക്കിയത് ഒരു കപ്പ്, നാളികേരം (ചിരകിയത്) ഒന്നരക്കപ്പ്, പച്ചമുളക് 5 എണ്ണം, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ ആവശ്യത്തിന്, ഇഞ്ചി ഒരു കഷ്ണം, വെളുത്തുള്ളി 3 അല്ലി.
തയ്യാറാക്കുന്നവിധം
നാളികേരം, പച്ചമാങ്ങ, പച്ചമുളക്, ഉപ്പ്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ഒതുക്കിയെടുക്കുക. നന്നായൊതുങ്ങിയ ചമ്മന്തിയില്‍ നമുക്ക് വെളിച്ചെണ്ണ ചേര്‍ക്കാം.
9. അയലപപ്പടം സ്‌പെഷല്‍.
ചേരുവകള്‍:
അയല ഉപ്പിട്ട് വേവിച്ച് മുള്ള് കളഞ്ഞത്‌രണ്ടെണ്ണം, നാളികേരം ചിരകിയത് ഒരു കപ്പ്, ചുവന്ന മുളക് അഞ്ചെണ്ണം, ചെറിയ ഉള്ളിനാല് അല്ലി, പപ്പടം (വറുത്തത്)നാലെണ്ണം, ഉപ്പ്, കറിവേപ്പിലആവശ്യത്തിന്, മഞ്ഞള്‍പ്പൊടിഒരു നുള്ള്.
തയ്യാറാക്കുന്ന വിധം.
നാളികേരം, ചുവന്ന മുളക്, ചെറിയുള്ളി, കറിവേപ്പില എന്നിവ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് അടിച്ചെടുക്കുക. അതില്‍ മുള്ളുകളഞ്ഞ അയല ചേര്‍ത്ത് ഒതുക്കിയെടുക്കുക. വറുത്തുവെച്ച പപ്പടം ചെറിയ പൊടിയാക്കി ചേര്‍ത്ത് നന്നായി ഇളക്കിയശേഷം കറിവേപ്പില വറുത്തിട്ട് തൊട്ടുകൂട്ടാം.
വെണ്ണീരുപറ്റാതെ നാളികേരപ്പൂളും ചുവന്ന മുളകും ചുട്ടെടുക്കുക. അതില്‍ പുളിയും ഉപ്പും ചേര്‍ത്ത് നന്നായി അരച്ചാല്‍ ചുട്ടരച്ച ചമ്മന്തിയാവും. വെളിച്ചെണ്ണ ചാലിച്ച് ഉപയോഗിക്കാം
12. ഉണക്കനെല്ലിക്ക – കുരുമുളക് ചമന്തി
ഉണക്കനെല്ലിക്കയും കുരുമുളകും നല്ല കോമ്പിനേഷനാണ്. അത് ചമ്മന്തിരൂപത്തിലായാലോ?
ചേരുവകള്‍
ഉണക്കനെല്ലിക്കഎട്ടെണ്ണം, കുരുമുളക് (പച്ച)ഒരു ടേബിള്‍സ്പൂണ്‍, നാളികേരംഅരക്കപ്പ്, ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പിലആവശ്യത്തിന്.
തയ്യാറാക്കുന്നവിധം
ഉണക്കനെല്ലിക്ക വെള്ളത്തിലിട്ട് കുതിര്‍ത്തിയെടുക്കുക. ഉണക്കനെല്ലിക്കയും കുരുമുളകും മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. അതില്‍ നാളികേരം, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഒതുക്കിയെടുക്കുക. വെളിച്ചെണ്ണ ചാലിച്ച് ഉപയോഗിക്കാം.
പനച്ചോത്തില ഒരു നാടന്‍ ഭക്ഷണയിനമാണ്. അത് ചമ്മന്തി വിഭവമായാണ് ഉപയോഗിക്കാറ്.
പനച്ചോത്തില (മുള്ള് ഉരതിയത്) 10 എണ്ണം, കാന്താരിമുളക് 10 എണ്ണം, വെളുത്തുള്ളി 2 അല്ലി, ഉപ്പ് , കറിവേപ്പില, വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പനച്ചോത്തില മുള്ള് ഉരതിമാറ്റുക. അതില്‍ കാന്താരിമുളക് വെളുത്തുള്ളി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് അരയ്ക്കുക. അതില്‍ വെളിച്ചെണ്ണ ചേര്‍ത്ത് ഉപയോഗിക്കാം.
14. ഉള്ളിച്ചമ്മന്തി
എളുപ്പത്തില്‍ തയ്യാറാക്കാവുന്ന സാധാരണ ഇനമാണിത്. തൈര് കൂട്ടി ഉള്ളിച്ചമ്മന്തി കഴിച്ചാല്‍ ഇടങ്ങഴി ചോറുണ്ണാം.
ചേരുവകള്‍
ചെറിയ ഉള്ളി 20 അല്ലി, മുളക് (ചുവന്നത്) 5 എണ്ണം, ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
ചെറിയ ഉള്ളി, മുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് അമ്മിയില്‍ത്തന്നെ അരച്ചെടുക്കണം. അതില്‍ വെളിച്ചെണ്ണ ചാലിച്ച് തൈരും ചേര്‍ത്ത് കുഴച്ചാല്‍ ഉഷാര്‍ ഉള്ളിച്ചമ്മന്തിയായി.ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാന്‍ മറക്കല്ലേ .
NB;നിങ്ങള്‍ക്ക് അറിയാവുന്ന നല്ല നല്ല പാചക അറിവുകള്‍ ഞങ്ങള്‍ക്ക് അയച്ചു തന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്നവ ഇവിടെ പബ്ലിഷ് ചെയുന്നത് ആയിരിക്കും .പാചക അറിവുകള്‍ അയക്കേണ്ട വിലാസം 9074094253 എന്ന whats app നമ്പർ .കൂടാതെ ഞങ്ങളുടെ Facebook പേജ് inbox ലും അയക്കാവുന്നത് ആണ് .