Category: സ്പെഷ്യല്‍ വിഭവങ്ങള്‍

  • നാടന്‍ ബീഫ് ഫ്രൈ ഉണ്ടാക്കാം

    നാടന്‍ ബീഫ് ഫ്രൈ ഉണ്ടാക്കാം

    ഇന്ന് നമുക്ക് നാടന്‍ ബീഫ് ഫ്രൈ ഉണ്ടാക്കാം ..ഒരുപാടുപേര്‍ ആവശ്യപ്പെട്ടിരുന്നു ഇത് …ബീഫ് ഫ്രൈ ഒക്കെ ഒരു പ്രാവശ്യം കഴിച്ചവര്‍ പിന്നെ അതെ കഴിക്കൂ ..ഇന്നി വീടുകളില്‍ എല്ലാം തന്നെ പ്രധാന നോണ്‍ വെജ് വിഭവം ബീഫ് ഫ്രൈ ആണ് …എളുപ്പത്തില്‍ തയ്യാറാക്കാം എന്നാണു ഇതിന്റെ പ്രത്യേകത …ബീഫിന്‍റെ പേരില്‍ നടക്കുന്ന കോലാഹലങ്ങള്‍ ഒക്കെ തല്‍ക്കാലം കണ്ടില്ലാന്നു വയ്ക്കാം നല്ലൊരു ബീഫ് ഫ്രൈ ഉണ്ടാക്കി കഴിക്കാം അല്ലെ …അപ്പോള്‍ തുടങ്ങാം….ബീഫ് ഫ്രൈ തയ്യാറാക്കുന്നതിന് ആവശ്യമുള്ള സാധനങ്ങള്‍

    പോത്തിറച്ചി-1 കിലോ

    സവാള-2 (നീളത്തില്‍ അരിഞ്ഞത്)

    ചെറിയ ഉള്ളി-1 കപ്പ് (തൊലി കളഞ്ഞ് നീളത്തില്‍ അരിഞ്ഞത്)

    മല്ലിപ്പൊടി-2 സ്പൂണ്‍

    മുളകുപൊടി-1 സ്പൂണ്‍

    കുരുമുളകു പൊടി-1 സ്പൂണ്‍

    മഞ്ഞള്‍പ്പൊടി-1 സ്പൂണ്‍

    ഇഞ്ചി, വെളുത്തുള്ളി-1 സ്പൂണ്‍

    ഗരം മസാല-അര സ്പൂണ്‍

    കറുവാപ്പട്ട-ചെറിയ കഷ്ണം

    ഗ്രാമ്പൂ-4

    പെരുഞ്ചീരകം-അര സ്പൂണ്‍

    തേങ്ങാക്കൊത്ത്-അര കപ്പ്

    വെളിച്ചെണ്ണ – ആവശ്യത്തിന്

    കറിവേപ്പില – രണ്ടു കതിര്‍

    ഉപ്പ് – ആവശ്യത്തിനു

    ഇത്രയും സാധനങ്ങള്‍ അടുപ്പിച്ചു വയ്ക്കുക ..ഇനി ഇത് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം
    ആദ്യമായി ബീഫ് ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഒരു അരിപ്പ പാത്രത്തില്‍ വെള്ളം വാര്‍ന്നു പോകാന്‍ വയ്ക്കുക. അതിനുശേഷം ഗ്രാമ്പൂ, കറുവാപ്പട്ട, പെരുഞ്ചീരകം എന്നിവ വറുത്തു പൊടിക്കുക. ( ഇപ്പോള്‍ നല്ല സൂപ്പര്‍ മസാലയുടെ മണം വരും ) ഇതും ബാക്കി മസാലപ്പൊടികളും ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്എന്നിവയും കറിവേപ്പിലയും കൂട്ടി വെള്ളം വാര്‍ന്ന ഇറച്ചിയില്‍ നന്നായി പുരട്ടി വയ്ക്കുക. ഇത് അര മണിക്കൂര്‍ അവിടെ ഇരിക്കട്ടെ നന്നായി മസാല പിടിക്കട്ടെ . അതിനുശേഷം ഇത് ഒരു സ്വല്പം വെള്ളം ചേര്‍ത്ത് വേവിച്ചു എടുക്കുക
    . വേവിച്ച ഇറച്ചിയില്‍ നിന്നും വെള്ളം പൂര്‍ണമായും വറ്റിച്ചെടുക്കണം.

    അടുത്തതായി ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ചെറിയ ഉള്ളി, സവാള എന്നിവ ചേര്‍ത്ത് ബ്രൗണ്‍ നിറമാകും വരെ വഴറ്റുക ഇനി ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബിഫ് ഇട്ട് ഇളക്കുക. ( ഇപ്പോള്‍ നല്ല മണം ഒക്കെ വരും അയല്‍പക്കത് ഉള്ള കൊതിയന്മാരും മണം പിടിക്കും ) അല്‍പസമയത്തിനു ശേഷം നാളികേരക്കൊത്തും ചേര്‍ത്ത് ഇളക്കി ഫ്രൈ ആക്കി വാങ്ങിവയ്ക്കാം …( കറി കഴിക്കുമ്പോള്‍ ഈ തേങ്ങാക്കൊത്ത് ഇടയ്ക്ക് കടിക്കുന്നത് ഒരു പ്രത്യേക സ്വാദ് ആണ് )
    നാടന്‍ ബീഫ് ഫ്രൈ റെഡി

    എല്ലാവരും ഇനി ബീഫ് വാങ്ങുമ്പോള്‍ ഇങ്ങിനെ ഉണ്ടാക്കി നോക്കണം കേട്ടോ അടിപൊളിയാണ്
    എളുപ്പത്തില്‍ തയ്യാറാക്കാവുന്നതെ ഉള്ളൂ…മറ്റൊരു വിഭവവുമായി വീണ്ടും കാണാം

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • അങ്കമാലി സ്പെഷ്യല്‍ പോര്‍ക്ക്‌ & കൂര്‍ക്ക കറി

    അങ്കമാലി സ്പെഷ്യല്‍ പോര്‍ക്ക്‌ & കൂര്‍ക്ക കറി

    ഹായ് ! റസിപ്പി എല്ലാവര്ക്കും ഇഷ്ട്ടമാകുന്നുണ്ടോ …ഉണ്ടാക്കി നോക്കാറുണ്ടോ ?
    ഇന്ന് നമുക്ക് പോര്‍ക്കും കൂര്‍ക്കയും വച്ചാലോ അങ്കമാലിക്കാരുടെ പ്രിയപ്പെട്ട വിഭവം …ഇറച്ചികളില്‍ അങ്കമാലിക്കാര്‍ക്ക് പ്രിയം പോര്‍ക്ക്‌ ആണ് ..അതും പോര്‍ക്കും കൂര്‍ക്കയുമാണ് ബെസ്റ്റ് കോമ്പിനേഷന്‍ വളരെ ടേസ്റ്റിയാണിത്‌ …വളരെ എളുപ്പത്തില്‍ നമുക്കിത് തയ്യാറാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    1. പോര്‍ക്ക് ഒരു കിലോ

    2. മുളകുപൊടി മൂന്ന് ടീസ്പൂണ്‍

    3. മല്ലിപ്പൊടി മൂന്ന് ടീസ്പൂണ്‍

    4. മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍

    5. ഇറച്ചിമസാല (പൊടി) രണ്ട് ടീസ്പൂണ്‍

    6. ചെറിയ ഉള്ളി 50 ഗ്രാം

    7. ഇഞ്ചി 25 ഗ്രാം

    8. പച്ചമുളക് ആറ് എണ്ണം

    9. വെളുത്തുള്ളി രണ്ട് അല്ലി

    10. വെളിച്ചെണ്ണ രണ്ട് ടീസ്പൂണ്‍

    11. കറിവേപ്പില രണ്ട് കതിര്‍

    12. ഉപ്പ് ആവശ്യത്തിന്

    13. കുരുമുളക് പൊടി

    14. സവോള രണ്ടെണ്ണം

    15. കൂര്‍ക്ക അരക്കിലോ

    ഇനി ഇത് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം

    പോര്‍ക്ക്‌ നന്നായി വൃത്തിയാക്കി എടുക്കുക ( തിളച്ച വെള്ളത്തില്‍ ഇട്ടിട്ടു നുറുക്കി എടുത്താല്‍ അതിന്‍റെ നെയ്യ് കുറെയൊക്കെ പോയികിട്ടും പൊടിഞ്ഞു പോവുകയുമില്ല )
    വൃത്തിയാക്കിയ പോര്‍ക്ക്‌ മഞ്ഞപ്പൊടി , മുളകുപൊടി , കുരുമുളകുപൊടി , മീറ്റ്‌ മസാല , ഗരം മസാല , ഉപ്പ് എന്നിവ ചേര്‍ത്തു മിക്സ് ചെയ്തു ഒരു ഗ്ലാസ്‌ വെള്ളവും ചേര്‍ത്തു കുക്കറില്‍ ഇട്ടു മൂന്നു വിസില് കേള്‍ക്കും വരെ വേവിക്കുക

    അടുത്തതായി കൂര്‍ക്ക നന്നായി ക്ലീന്‍ ചെയ്തു എടുക്കുക ( കൂര്‍ക്ക എളുപ്പത്തില്‍ ക്ലീന്‍ ആക്കാന്‍ ഒരു സഞ്ചിയില്‍ എല്ലാം കൂടിയിട്ടു കൂട്ടിപ്പിടിച്ചിട്ടു ഒന്ന് അലക്കിയാല്‍ മതി തൊലി കുറെയൊക്കെ പോയിട്ടുണ്ടാകും പിന്നെ ക്ലീന്‍ ചെയ്യാന്‍ എളുപ്പമാകും )

    ക്ലീന്‍ ചെയ്ത കൂര്‍ക്ക നന്നായി കഴുകി പോര്‍ക്കിനോപ്പം ചേര്‍ത്ത് ഒന്ന് വേവിക്കുക …ഇപ്പോള്‍ പോര്‍ക്കും കൂര്‍ക്കയും വേവിച്ചു കഴിഞ്ഞു ഇനി ഇത് മാറ്റിവയ്ക്കുക

    ഇനി അടുത്തതായി ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് സവോള , ഇഞ്ചി , വെളുത്തുള്ളി , പച്ച മുളക് എന്നിവ നന്നായി വഴറ്റി എടുക്കുക

    പിന്നീട് കുക്കറില്‍ നിന്ന് പോര്‍ക്ക്‌ കൂര്‍ക്ക എടുത്തു ഈ വഴറ്റിയത്തിലേക്ക് ചേര്‍ക്കുക ഒന്ന് അടച്ചുവയ്ക്കുക
    ശേഷം അടിയില്‍ പിടിക്കാതെ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക
    പോര്‍ക്ക്‌ നന്നായി വേവുന്നത് വരെ ഇളക്കി വരട്ടുക നന്നായി വരണ്ടു കഴിയുമ്പോള്‍ അല്‍പ്പം കുരുമുളക് പൊടി വിതറി കറിവേപ്പില ചേര്‍ത്തു ഇറക്കുക

    പോര്‍ക്ക്‌ കൂര്‍ക്ക വരട്ടിയത് റെഡി

    പാത്രം അല്‍പ്പം ചരിച്ചുവെച്ചാല്‍ ഇറച്ചിയിലെ നെയ്യ് അടിയും. അത് നീക്കം ചെയ്താല്‍ നല്ലപോലെ വരണ്ടു കിട്ടും

    ഈ വിഭവം നിങ്ങള്‍ കഴിച്ചിട്ടില്ലെങ്കില്‍ അത് ഒരു നഷ്ട്ടമായിരിക്കും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത് എല്ലാവരും ഉണ്ടാക്കി നോക്കുക

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • ചോക്ലേറ്റ് ഫഡ്‌ജ്‌ കേക്ക്  ഉണ്ടാക്കിയാലോ

    ചോക്ലേറ്റ് ഫഡ്‌ജ്‌ കേക്ക് ഉണ്ടാക്കിയാലോ

    ഞാന്‍ പിന്നേം വന്നൂട്ടോ എനിക്ക് വരാതിരിക്കാന്‍ കഴിയില്ലല്ലോ തട്ടുകട കൂട്ടുകാര്‍ കാത്തിരിക്കുന്നുണ്ടാകില്ലേ പുതിയ റസിപ്പീ അറിയാന്‍ അല്ലെ ?

    ഇന്ന് നമുക്ക് കേക്ക് ഉണ്ടാക്കിയാലോ കേട്ടപ്പോതന്നെ കൊതിയാകുന്നൂല്ലേ …കേക്ക് ഇഷ്ട്ടമാണെങ്കിലും സാധാരണയായി വീട്ടില്‍ ഉണ്ടാക്കാതെ കൊതിമൂത്താല്‍ ബേക്കറിയിലേക്ക് ഓടുകയാണ് മിക്കവരും ചെയ്യുക ..എന്നാല്‍ വീട്ടില്‍ ഒരു ഓവന്‍ ഉണ്ടെങ്കില്‍ ഈ കേക്ക് എന്ന് പറയുന്ന പലഹാരം നമുക്ക് ഉണ്ടാക്കാം ഈസിയായി … ഇന്ന് നമുക്ക് ചോക്ലേറ്റ് ഫഡ്‌ജ്‌ കേക്ക്
    ഉണ്ടാക്കാം …. അപ്പോള്‍ നമുക്ക് നോക്കാം കേക്ക് എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് ഇതിനാവശ്യമുള്ള

    ചേരുവകള്‍:

    ബട്ടർ ഉരുക്കിയത് കേക്ക് ടിന്നിൽ പുരട്ടാൻ

    പ്‌ളെയിൻ ചോക്‌ളേറ്റ് 55 ഗ്രാം ചെറുതായി മുറിച്ചത്

    പഞ്ചസാര, 175 ഗ്രാം

    ബട്ടർ, 175 ഗ്രാം

    മൈദ 175 ഗ്രാം

    പാൽ 2 ടേബിള്‍ ടിസ്പൂണ്‍

    ബേക്കിംഗ് പൗഡർ 1 ടേബിള്‍ ടിസ്പൂണ്‍

    മുട്ട 3 എണ്ണം അടിച്ചത്

    വാനില എസ്സൻസ് 1 ടീസ്പൂൺ

    ചോക്‌ളേറ്റ് ഗ്രേറ്റ് ചെയ്തത് (കുറച്ച് അലങ്കരിക്കാൻ)

    ഫില്ലിംഗിനും ഫ്രോസ്റ്റിംഗും
    ചോക്‌ളേറ്റ് ചെറുകഷ്ണങ്ങൾ ആക്കിയത് 100 ഗ്രാം

    ബട്ടർ 55 ഗ്രാം

    ഐസിംഗ് ഷുഗർ 175 ഗ്രാം

    പാൽ 1 ടേ.സ്പൂൺ

    വാനിലാ എസ്സൻസ് 1 ടീസ്പൂൺ

    ഇത്രയും സാധനങ്ങള്‍ അടുപ്പിച്ചു വയ്ക്കുക ഇനി എങ്ങിനെ തയ്യാറാക്കാം എന്നു നോക്കാം

    ആദ്യമായി ഓവന്റെ താപനില 180 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുക.

    9 ഇഞ്ച് വൃത്താകൃതിയിലുള്ള ഒരു കേക്ക് ടിന്നിൽ നെയ്യ് പുരട്ടി ബേക്കിംഗ് പേപ്പറിട്ട് തയ്യാറാക്കുക.

    ഇനി ഒരു ചെറിയ പാനിൽ ചോക്‌ളേറ്റും പാലും എടുത്ത് ഉരുക്കി വാങ്ങിവയ്ക്കുക

    മൈദയും ബേക്കിംഗ് പൗഡറും തമ്മിൽ യോജിപ്പിച്ച് അരിച്ചു ഒരു വലിയ ബൗളിലേക്കിടുക.
    ഇതിൽ ബട്ടർ മയപ്പെടുത്തിയത്, പഞ്ചസാര, മുട്ട, വാനില എസൻസ് എന്നിവ ചേർത്ത് നല്ല മയമാകും വരെ അടിക്കുക ( ഇതിനായി egg ബീറ്റര്‍ ഉപയോഗിക്കാം നല്ല മയം വരണം എന്നാലെ കേക്ക് സോഫ്റ്റ്‌ ആകൂ ) ഇനി ഇത് തയ്യാറാക്കിയ ബേക്കിംഗ് ട്രേയിലേക്ക് പകരുക.
    മുകൾവശം നിരപ്പാക്കുക. പ്രീഹീറ്റ് ചെയ്ത ഓവനിലേക്ക് ഇത് വച്ച് 50 അല്ലങ്കില്‍ 60 മിനിട്ട് ബേക്ക് ചെയ്ത് വാങ്ങുക.
    10 മിനിറ്റിനുശേഷം ഈ കേക്കിനെ രണ്ടു വൃത്തങ്ങളായി മുറിക്കുക. രണ്ടു ലെയറാക്കാനായാണിത്.

    ഇനി അടുത്ത പണി

    ഫില്ലിംഗും ഫ്രോസ്റ്റിംഗും തയ്യാറാക്കൽ
    ഇതിനായി ഒരു ചെറിയ പാനിൽ ചോക്‌ളേറ്റും ബട്ടറുമെടുത്ത് ചൂടാക്കുക. ചെറുതീയിൽ വച്ചാൽ മതിയാകും.
    വാങ്ങിവച്ച് ഐസിംഗ് ഷുഗറും പാലും വാനിലാ എസൻസും ചേർത്ത് നന്നായി ഇളക്കുക.

    ഇനി അടുത്തതായി ചെയ്യേണ്ടത്
    ചോക്‌ളേറ്റ് മിശ്രിതത്തിൽ പകുതിയെടുത്ത് ഒരു വൃത്തത്തിൽ ( നമ്മള്‍ ലെയര്‍ ആക്കി വച്ച കേക്കില്ലേ അതില്‍ ) തേച്ച് മറ്റേ പകുതി കേക്ക് കൊണ്ട് ഇത് മൂടുക. സാന്റ് വിച്ച് ചെയ്യുക എന്നർത്ഥം.

    മിച്ചമുള്ള ചോക്‌ളേറ്റ് കൂട്ട് കേക്കിന് മീതെയായി തേക്കുക ( നല്ല ഭംഗിയില്‍ തേച്ചു പിടിപ്പിക്കാം )
    ഒരു പ്ലാസ്റ്റിക് കത്തി ഉപയോഗിച്ച് മുകൾഭാഗം മിനുസപ്പെടുത്തുക.
    ചോക്‌ളേറ്റ് ചുരുളുകളാക്കിയോ ഗ്രേറ്റ് ചെയ്‌തോ എടുത്തത് കൊണ്ട് കേക്ക് അലങ്കരിക്കാം ( ഒരുപാട് അലങ്കരിച്ചു കുളമാക്കണ്ട )

    കഴിഞ്ഞു നമ്മുടെ കേക്ക് റെഡിയായി ….അപ്പോള്‍ ഓവന്‍ ഉള്ള എല്ലാവരും കേക്ക് ഉണ്ടാക്കി നോക്കണം
    വീട്ടില്‍ കുട്ടികളുടെ ഒക്കെ പിറന്നാളിന് ഇതുണ്ടാക്കി കൊടുത്തു നോക്കിക്കേ അവര്‍ക്കത്‌ ഏറെ സന്തോഷമാകും …ഓവന്‍ ഇല്ലാത്തവര്‍ ചേട്ടനെ സോപ്പിട്ടു ഒരെണ്ണം വാങ്ങാന്‍ നോക്കിക്കോ ഓവന്‍ വിഭവങ്ങള്‍ പുറകെ വരുന്നുണ്ട് .. ഇനി ഓവന്‍ കിട്ടിയെല്ലെങ്കില്‍ നമ്മള്‍ ഓവന്‍ ഇല്ലാതെ കേക്കുണ്ടാക്കും അല്ലപിന്നെ …അഭിപ്രായങ്ങള്‍ അറിയിക്കണം കേട്ടോ ..വീണ്ടും വരാം

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    വാനില ഐസ്ക്രീം ഉണ്ടാക്കാം

  • വാനില ഐസ്ക്രീം ഉണ്ടാക്കാം

    വാനില ഐസ്ക്രീം ഉണ്ടാക്കാം

    കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം .. നമ്മുടെ ആഘോഷപരിപാടികളും ഐസ്ക്രീം ഒരു താരമാണ് .. പലപ്പോഴും നമ്മള്‍ ഇത് കടകളില്‍ നിന്നുമാണ് വാങ്ങി കഴിക്കാറ് കഴിക്കുംന്തോറും കൊതി കൂടുകയും ചെയ്യും …എന്നാല്‍ കടകളില്‍ നിന്നും നമ്മള്‍ കൊതിയോടെ വാങ്ങി കഴിക്കുന്ന ഐസ്ക്രീമിലെ ചേരുവകള്‍ അറിഞ്ഞാല്‍ പിന്നെ ജീവിതത്തില്‍ നമ്മള്‍ ഐസ്ക്രീം കഴിക്കില്ല അത്രയ്ക്കും അറപ്പുളവാക്കുന്നവയാണ് കമ്പനികള്‍ ഐസ്ക്രീമില്‍ ചേര്‍ക്കുന്നത്..പക്ഷെ ഐസ്ക്രീം നമുക്ക് ഉപേക്ഷിക്കാനും വയ്യ അപ്പോള്‍ നമുക്കിത് വീട്ടില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാലോ അതില്പരം സന്തോഷമില്ലല്ലേ ..
    ഫ്രിഡ്ജും മിക്സിയും ഉള്ള വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് ഐസ്ക്രീം ( ഇന്ന് മിക്ക വീടുകളിലും ഇതുണ്ടാകും ഇല്ലാത്തവര്‍ ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് കൊടുക്കണേ കേട്ടോ ) ഇതാ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഐസ്ക്രീം ഇത് നമുക്ക് വിശ്വസിച്ച് കഴിക്കാം കൊതി തീരുംവരെ …ഐസ്ക്രീമില്‍ വാനില ഐസ്ക്രീം ആണ് മിക്കവര്‍ക്കും പ്രിയം നമുക്ക് വാനില ഐസ്ക്രീം തന്നെ ഉണ്ടാക്കാം ..ഇതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ചേരുവകള്‍

    പാല്‍ ക്രീം – 175 ഗ്രാം

    പാല്‍ – 620 ഗ്രാം

    പഞ്ചസാര – 150 ഗ്രാം

    മുട്ടയുടെ വെള്ളക്കരു – 2 മുട്ടയുടേത്

    കളര്‍ , ഫ്ലേവര്‍ – വാനില ( ഇഷ്ട്ടമുള്ളത് എടുക്കാം )

    ഇനി ഇതുണ്ടാക്കുന്ന വിധം നോക്കാം

    ഒരു പാത്രത്തില്‍ പാലും ക്രീമും ചേര്‍ത്ത് അടുപ്പില് വെച്ചു ചെറുതായി ചൂടാക്കുക.

    ചൂടായി കഴിയുമ്പോള്‍ ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്തു ഇളക്കുക.

    ഇതില്‍ നിന്നും ആവി വരാന്‍ തുടങ്ങിയാല്‍ മുട്ടയുടെ വെള്ളക്കരു ചേര്‍ത്ത് നന്നായി ഇളക്കുക.

    അതിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങി കളര്‍ ആവശ്യമെങ്കില്‍ ചേര്‍ത്ത് ഒരു മിക്സിയില്‍ ഇട്ട് ഒന്നു അടിച്ചെടുക്കുക.

    അതിനു ശേഷം ഫ്രിഡ്ജിന്റെ സാധാരണ കമ്പാര്‍ട്ട്മെന്റില് വെച്ചു തണുക്കുവാന്‍ അനുവദിക്കുക.

    4-5 മണിക്കൂര് തണുത്ത ശേഷം പുറത്തെടുത്ത്ഇഷ്ടമുള്ള പഴച്ചാറോ ഫ്ലേവറുകളോ ചേര്‍ക്കാവുന്നതാണ്.

    ഈ മിക്സ് ഒന്നു കൂടി മിക്സിയില്‍ ഇട്ട് അടിക്കുക..രണ്ടു മിനിട്ട് അടിച്ചതിനു ശേഷം ഒരു പരന്ന പാത്രത്തില് ഒഴിച്ചു ഡീപ് ഫ്രീസറില്‍ വെച്ചു തണുപ്പിക്കുക.

    ഒന്നു രണ്ടു മണിക്കൂര്‍ കൊണ്ട് മിശ്രിതം തണുത്ത് കട്ടിയാവും.
    ഇനി ഒന്നുകൂടി പുറത്തെടുത്തു മിക്സിയില്‍ അടിക്കുക ….ഈ ഐസ് ക്രീമിനു നല്ല മൃദുത്വം ഉണ്ടാകും.

    ഇനി ഇഷ്ട്ടം പോലെ കൊതിതീരും വരെ കഴിക്കാം
    അപ്പോള്‍ എല്ലാവരും ഇപ്പോള്‍ തന്നെ ഉണ്ടാക്കി നോക്കുമല്ലോ അല്ലെ

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • പനീര്‍ നമുക്ക്  വീട്ടില്‍ ഉണ്ടാക്കാം

    പനീര്‍ നമുക്ക് വീട്ടില്‍ ഉണ്ടാക്കാം

    പനീര്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് ..മിക്കവാറും കറികള്‍ ഉണ്ടാക്കാനായി നമ്മള്‍ കടകളില്‍ നിന്നാകും പനീര്‍ വാങ്ങുന്നത് അല്ലെ…ഇതുപയോഗിച്ച് വളരെ സ്വദിഷ്ട്ടമായ വിഭവങ്ങള്‍ ഉണ്ടാക്കാം ..എന്നാല്‍ ഇനി ഈ പനീര്‍ നിങ്ങള്‍ കടകളില്‍ നിന്നും വാങ്ങേണ്ടതില്ല നമുക്കിത് വീട്ടില്‍ത്തന്നെ ഉണ്ടാക്കാം അതും വളരെ എളുപ്പത്തില്‍…ഇത് തയ്യാറാക്കാന്‍ നമുക്ക് ഒരു അല്പം ക്ഷമയും സമയവും മാത്രം മതി ….എപ്പോള്‍ നമുക്ക് നോക്കാം വീട്ടില്‍ എങ്ങിനെയാണ് ഇത് ഉണ്ടാക്കുക എന്ന് …പാല്‍ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാലോ അല്ലെ ഇതിനാവശ്യമായി മെയിന്‍ ആയിട്ട് വേണ്ടത് പാല്‍ ആണ്

    പാല്‍ – ഒരു ലിറ്റര്‍

    നാരങ്ങാ 2 എണ്ണം പിഴിഞ്ഞത്

    ഒരു ലിറ്റര്‍ പാലിന് ഏകദേശം 200 ഗ്രാം പനീര്‍ കിട്ടും

    ഇതുണ്ടാക്കേണ്ട വിധം എങ്ങിനെയാണെന്ന് നോക്കാം ഇതിനായി ആദ്യംതന്നെ അടുപ്പില്‍ ഒരു പാത്രത്തില്‍
    പാല്‍ തിളപ്പിക്കാന്‍ വയ്ക്കുക പാല്‍ ചൂടായി വരുമ്പോള്‍ നാരങ്ങാനീര് കുറേശെ ഒഴിച്ച് പാല്‍ ഇളക്കിക്കൊടുക്കുക അപ്പോള്‍ പാല്‍ പിരിയാന്‍ തുടങ്ങും എന്നുവച്ചാല്‍ നമ്മള്‍ പാല്‍
    പിരിച്ചെടുക്കുന്നു.
    പാല്‍ നന്നായി പിരിഞ്ഞ ശേഷം തീ ഓഫ്‌ ചെയ്യാം

    ഇപ്പോള്‍ പാത്രത്തില്‍ ഇത് രണ്ടുലെയര്‍ ആയി കാണാം ഇനി ഇത് നമുക്ക് അരിച്ചെടുക്കണം

    അതിനായി ഒരു കോട്ടന്‍ തുണി ഉപയോഗിക്കാം തുണിയിലെയ്ക്ക് ഇത് അരിചോഴിക്കുക ഇങ്ങനെ അരിച്ചെടുത്ത പനീര്‍ നന്നായി തുണിയോടുകൂടി തന്നെ പിഴിഞ്ഞെടുക്കാം

    ഇനി പനീര്‍ ഒരു പരന്ന പാത്രത്തില്‍ വച്ചിട്ട് അതിന്റെ മുകളില്‍ ഭാരമുള്ള എന്തെങ്കിലും വച്ച് അമര്‍ത്തണം

    തല്‍ക്കാലം നമുക്ക് കുക്കര്‍ വച്ച് അമര്‍താം അതാകുമ്പോള്‍ നല്ല കനം ഉണ്ടല്ലോ ….പനീരില്‍ ഉള്ള വെള്ളമെല്ലാം പോകാന്‍ ആണ് ഇങ്ങിനെ ചെയ്യുന്നത് ,,,,ഇപ്പോള്‍ കട്ടി പനീര്‍
    കിട്ടും ഇത് നന്നായി തണുത്തശേഷം നമുക്ക് ഇഷ്ട്ടമുള്ള ഷേയ്പ്പില്‍
    മുറിച്ചെടുക്കാം…
    ഇനി ഇതുപയോഗിച്ച് നമുക്ക് ഇഷ്ട്ടമുള്ള വിഭവം ഉണ്ടാക്കാം

    ഇതുണ്ടാക്കേണ്ട വിധം പഠിച്ചല്ലോ അല്ലെ …എന്നാല്‍ പെട്ടന്ന് എല്ലാവരും വീട്ടില്‍ ഉണ്ടാക്കി നോക്കിക്കൊള്ളൂ …എന്നിട്ട് അഭിപ്രായം അറിയിക്കുക

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • ഷവര്‍മ്മ നമുക്ക് വീട്ടിലുണ്ടാക്കാം

    ഷവര്‍മ്മ നമുക്ക് വീട്ടിലുണ്ടാക്കാം

    ഷവര്‍മ്മ കഴിച്ചിട്ടുള്ളവര്‍ക്ക് അത് വീണ്ടും കഴിക്കാന്‍ കൊതിയുള്ള ഒന്നാണ് .
    പക്ഷെ പുറത്തു നിന്നും ഇത് എത്രകണ്ട് വിശ്വസിച്ച് കഴിക്കാന്‍ പറ്റും .
    കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ   ഇഷ്ട്ടപ്പെട്ട ഒന്നാണിത്

    ഫാസ്റ്റ് ഫുഡ്‌ വിഭാഗത്തില്‍ പെടുത്താവുന്ന ഈ വിഭവം,
    മിക്ക രാജ്യങ്ങളിലും,,വ്യാപകമായി നമ്മുടെ നാട്ടിലും ഉപയോഗിക്കുന്നുണ്ട്.
    മട്ടന്‍ , ബീഫ്., ചിക്കന്‍   എന്നിവയും  ഷവര്‍മയില്‍ ഉപയോഗിച്ച് വരുന്നു എന്നിരുന്നാലും ചിക്കന്‍ ഷവര്‍മ്മ യാണ് മിക്കവര്‍ക്കും പ്രിയം    ഇവിടെ നമ്മള്‍ തയ്യാറാക്കാന്‍ പോകുന്നത്.
    4 മുതല്‍ 8 പേര്‍ക്ക് വരെ കഴിക്കാനുള്ള ‘ഷവര്‍മ’ നമ്മള്‍ പാചകം ചെയ്യാന്‍ പോവുകയാണ്. ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍

    1. തൊലി ഇല്ലാത്ത എല്ലില്ലാത്ത ചിക്കന്‍  2 kg .

    2 .Yogurt – 1 കപ്പ്‌.

    3 . വിനാഗിരി – 1/4 കപ്പ്‌.

    4 . വെളുത്തുള്ളി ചതച്ചത്, 1 മുഴുവനായും.

    5 . കുരുമുളക് പൊടി – 1 ടീസ്പൂണ്‍.

    6 . ഉപ്പ് 1/2 ടീ സ്പൂണ്‍.

    7 . ഏലക്കായ പൊടിച്ചത്- 3 എണ്ണം.

    8 . Allspice – പൊടിച്ചത് 1 ടീ സ്പൂണ്‍.

    9 . ചെറുനാരങ്ങ നീര്‍ – 1 എണ്ണത്തിന്‍റെ .

    സോസ്  തയ്യാറാക്കാന്‍:

    10 . എള്ള് അരച്ച് പേസ്റ്റ് രൂപത്തിലാക്കിയത് 1 കപ്പ്‌.

    11 . വെളുത്തുള്ളി ചതച്ചത് 2 എണ്ണം മുഴുവനായും.

    12 . ചെറുനാരങ്ങ നീര് 1/4 കപ്പ്‌.

    13 . Yogurt – 2 ടേബിള്‍ സ്പൂണ്‍.

    ചപ്പാത്തി   നിറക്കുന്നതിന്:

    14 .ചപ്പാത്തി ചെറുത്‌, 12 എണ്ണം(ആളുടെ എണ്ണത്തിനനുസരിച്ച്)

    15 വെള്ളരിക്ക   കനം കുറച്ച് അരിഞ്ഞത് 1 കപ്പ്‌.

    16 . സവാള കനം കുറച്ച് അരിഞ്ഞത് 1/2 കപ്പ്‌.

    17 . തക്കാളി അരിഞ്ഞത് 1 കപ്പ്‌.

    18 . മല്ലിയില ചെറുതായി അരിഞ്ഞത്, 1/2 കപ്പ്‌.

    തയ്യാറാക്കുന്ന വിധം:

    2 മുതല്‍ 9 വരെയുള്ളതെല്ലാം ഒരു ഗ്ലാസ്‌ പാത്രത്തിലെടുത്തു നന്നായി കൂട്ടികലര്‍ത്തി വെക്കുക.

    (marinade തയ്യാറാക്കുക) വരണ്ടിരിക്കുകയാണെങ്കില്‍ ഒലിവ് ഓയില്‍/1 ടേബിള്‍ സ്പൂണ്‍ നെയ്യ്  ചേര്‍ക്കുക.

    ചിക്കന്‍ ചേര്‍ത്തു നന്നായി കവര്‍ ചെയ്തതിനു ശേഷം ഫ്രിഡ്ജില്‍ വെക്കുക (8 മണിക്കൂര്‍/ഒരു രാത്രി)ഒരു വലിയ  പാനില്‍ ഫ്രിഡ്ജില്‍ നിന്നെടുത്ത ചിക്കന്‍ മീഡിയം ചൂടില്‍ ഏതാണ്ട് 45 മിനിറ്റ് വേവിക്കുക.

    പൊടിഞ്ഞു പോകാതെ ഇടക്ക് മറിച്ചിടുകയും വേണം. ചിക്കന്‍ ഡ്രൈ ആവുന്നു എന്ന് തോന്നിയാല്‍ അല്‍പം വെള്ളം ആവശ്യത്തിനു ഒഴിച്ചുകൊടുക്കുക .

    ( ഓവനില്‍ ആണ്‌ പാചകം എങ്കില്‍- ഓവന്‍ 175 ഡിഗ്രിയില്‍ സെറ്റ് ചെയ്യുക.

    പരന്ന ഓവന്‍ പ്രൂഫ്‌ പാത്രത്തില്‍ ഫ്രിഡ്ജില്‍ നിന്നെടുത്ത ചിക്കന്‍ നിരത്തി വെച്ച് കവര്‍ ചെയ്തതിനു ശേഷം ഓവനില്‍ വെക്കുക.

    30 മിനിറ്റ് വരെ  ബേക്ക്    ചെയ്യുക.

    പിന്നീട്,മറ്റൊരു പരന്ന പാനില്‍ ഇതെടുത്തു 5 മുതല്‍ 10 മിനിറ്റ് വരെ ചിക്കന്‍ പുറമേ ബ്രൌണ്‍ നിറമാകുന്നതുവരെ തുറന്നു വെച്ച് വേവിക്കുക.

    ഇടയ്ക്കൊന്ന് ഇളക്കുകയും വേണം)ചിക്കന്‍ തയ്യാറാക്കുമ്പോള്‍ തന്നെ   സോസും   തയ്യാറാക്കാം.

    10 മുതല്‍ 13 വരെയുള്ള സാധനങ്ങള്‍ നന്നായി ഇളക്കി മാറ്റിവെക്കുക. സോസ്  തയ്യാര്‍.

    15 മുതല്‍ 18 വരെയുള്ള സാധനങ്ങള്‍ ഒരു സ്ഫടിക പാത്രത്തിലെടുത്തു നന്നായി ഇളക്കുക.

    വേണമെങ്കില്‍, ഒരു വ്യത്യസ്ഥതക്ക് ഉചിതമെന്ന് തോന്നുന്ന വെജിറ്റബിള്‍  ചേര്‍ക്കാം

    വേവിച്ച ചിക്കന്‍ കനം കുറച്ചു പൊടിയായി    അരിഞ്ഞെടുക്കുക ഓരോ ചപ്പാത്തിക്ക്   മുകളിലും, ചിക്കന്‍ അതിനു ചുറ്റും തയാറാക്കിയ വെജിറ്റബിള്‍  എന്നിവ ചപ്പാത്തിയുടെ    വലിപ്പമനുസരിച്ച്   ആവശ്യത്തിനു ചേര്‍ക്കുക

    പുറത്ത് തൂവിപ്പോവാത്ത വിധത്തില്‍ ഇത് റോള്‍ ചെയ്യുക.

    ഷവര്‍മ തയ്യാര്‍!!

    നമ്മുടെ ഫാസ്റ്റ് ഫുഡ്‌ ഷോപ്പിലും മറ്റും കാണുന്ന, ഗ്രില്ലില്‍ കുത്തനെ നിര്‍ത്തിയ, ഒന്നിന് മുകളില്‍ ഒന്നായി വെച്ച് അരിഞ്ഞെടുക്കുന്ന അതേ ഷവര്‍മ തന്നെയാണിത്.
    ഒരു വ്യത്യാസം, അത് ഗ്രില്‍  ചെയ്യുന്നു.
    ഇവിടെ നമ്മള്‍ സാധാരണ പോലെ വേവിക്കുന്നു.
    നമുക്ക് വീടുകളില്‍ ഉണ്ടാക്കുവാന്‍ എളുപ്പം ഇതാണല്ലോ
    എല്ലാവരുംഉണ്ടാക്കി നോക്കണം .

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • നാടന്‍ മട്ടന്‍ വരട്ടിയത് ഉണ്ടാക്കാം

    നാടന്‍ മട്ടന്‍ വരട്ടിയത് ഉണ്ടാക്കാം

    നോണ്‍ വെജ് വിഭവങ്ങളില്‍ ഏറ്റവും പോഷകമുള്ള ഒന്നാണ് ആട്ടിറച്ചി …ആയുര്‍വേദത്തില്‍ ആട്ടിറച്ചി മരുന്നുകൂടിയാണ് ..ഇന്ന് നമുക്ക് നാടന്‍ ആട്ടിറച്ചി വരട്ടിയത് ഉണ്ടാക്കിയാലോ …മട്ടന്‍ എല്ലാവര്ക്കും പ്രിയപ്പെട്ടതാണ് അല്ലെ…രുചികരമായ മട്ടന്‍ വരട്ടിയത് തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

    ഇതിനാവശ്യമായ  ചേരുവകള്‍

    ആട്ടിറച്ചി 250 ഗ്രാം


    വലിയ ഉള്ളി നീളത്തില്‍ കനം കുറച്ച് മുറിച്ചത് 3 എണ്ണം 


    പച്ചമുളക് ചതച്ചത് 4 എണ്ണം  സെ.മീ. കഷണം ഒന്ന്   ( സ്കെയില്‍ വചോന്നും അളക്കേണ്ടതില്ല കേട്ടോ )


    വെളുത്തുള്ളി 1 ചുള ( ഏകദേശം പതിനഞ്ചു അല്ലി എങ്കിലും ഉണ്ടാകും ഒരു ചുളയില്‍ )


    പെരുഞ്ചീരകം 1 ടീസ്പൂണ്‍ 


    മല്ലിപ്പൊടി 2 ടേബിള്‍സ്പൂണ്‍


    മുളകുപൊടി 1 ടീസ്പൂണ്‍


    മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍


    ഗരം മസാലപ്പൊടി 1 ടീസ്പൂണ്‍


    തക്കാളി 2 എണ്ണം 


    മല്ലിയില ചെറുതായി മുറിച്ചത് 1/2 കെട്ട്

    റിഫൈന്‍ഡ് ഓയില്‍ 4 ടേബിള്‍സ്പൂണ്‍


    പഞ്ചസാര 2 ടീസ്പൂണ്‍


    ചെറുനാരങ്ങ പകുതി


    ഉപ്പ് പാകത്തിന്

    പാചകം ചെയ്യുന്ന വിധം

    ഇറച്ചി കഷണങ്ങളായി മുറിച്ച് കഴുകണം. മൂന്നു മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ വെവ്വേറെ ചതച്ചെടുക്കുക. പെരുഞ്ചീരകം നല്ല മയത്തിലരച്ച് മല്ലിപ്പൊടിയും ചേര്‍ത്ത് ഒന്നുകൂടെ അരച്ചെടുക്കുക.

    അടുത്തതായി ഒരു ചട്ടി അടുപ്പത് വച്ച് എണ്ണ ഒഴിക്കുക   എണ്ണ ചൂടാകുമ്പോള്‍ ഉള്ളി ഇട്ട് ഇളം ചുവപ്പ് നിറമാകുന്നതു വരെ വഴറ്റുക അതിനുശേഷം  അരച്ച മസാലകളും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മൂത്തവാസന വരുന്നത് വരെ ഇളക്കണം. ( നല്ല മസാല മണം ഒക്കെ വരും ഇപ്പോള്‍ )

    ഇനി   ഇതില്‍ മുറിച്ച് വെച്ച ഇറച്ചി ഇട്ട്, എണ്ണ തെളിയുന്നത് വരെ തുടര്‍ച്ചയായി ഇളക്കി തക്കാളിയും ഉപ്പും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇറച്ചി ഒരു വിധം വെന്താല്‍ പഞ്ചസാര, മല്ലിയില, ചെറുനാരങ്ങാ നീര്, ഗരം മസാലപ്പൊടി എന്നിവ ചേര്‍ക്കുക. ഇറച്ചി വെന്ത് മസാല കുഴഞ്ഞ പരുവത്തിലായാല്‍ ഇറക്കി ഉപയോഗിക്കാം.

    വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രുചികരമായ മട്ടന്‍ കറിയാണിത് …മറ്റു ഇറച്ചികളെ അപേക്ഷിച്ച് സ്വാദിഷ്ട്ടവും പോഷക സമ്പുഷ്ടവുമാണ് ആട്ടിറച്ചി  …എല്ലാവരും വീട്ടില്‍ ഇത് ഉണ്ടാക്കി നോക്കുമല്ലോ അല്ലെ ..

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.