നാടന്‍ ബീഫ് ഫ്രൈ ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് നാടന്‍ ബീഫ് ഫ്രൈ ഉണ്ടാക്കാം ..ഒരുപാടുപേര്‍ ആവശ്യപ്പെട്ടിരുന്നു ഇത് …ബീഫ് ഫ്രൈ ഒക്കെ ഒരു പ്രാവശ്യം കഴിച്ചവര്‍ പിന്നെ അതെ കഴിക്കൂ ..ഇന്നി വീടുകളില്‍ എല്ലാം തന്നെ പ്രധാന നോണ്‍ വെജ് വിഭവം ബീഫ് ഫ്രൈ ആണ് …എളുപ്പത്തില്‍ തയ്യാറാക്കാം എന്നാണു ഇതിന്റെ പ്രത്യേകത …ബീഫിന്‍റെ പേരില്‍ നടക്കുന്ന കോലാഹലങ്ങള്‍ ഒക്കെ തല്‍ക്കാലം കണ്ടില്ലാന്നു വയ്ക്കാം നല്ലൊരു ബീഫ് ഫ്രൈ ഉണ്ടാക്കി കഴിക്കാം അല്ലെ …അപ്പോള്‍ തുടങ്ങാം….ബീഫ് ഫ്രൈ തയ്യാറാക്കുന്നതിന് ആവശ്യമുള്ള സാധനങ്ങള്‍

പോത്തിറച്ചി-1 കിലോ

സവാള-2 (നീളത്തില്‍ അരിഞ്ഞത്)

ചെറിയ ഉള്ളി-1 കപ്പ് (തൊലി കളഞ്ഞ് നീളത്തില്‍ അരിഞ്ഞത്)

മല്ലിപ്പൊടി-2 സ്പൂണ്‍

മുളകുപൊടി-1 സ്പൂണ്‍

കുരുമുളകു പൊടി-1 സ്പൂണ്‍

മഞ്ഞള്‍പ്പൊടി-1 സ്പൂണ്‍

ഇഞ്ചി, വെളുത്തുള്ളി-1 സ്പൂണ്‍

ഗരം മസാല-അര സ്പൂണ്‍

കറുവാപ്പട്ട-ചെറിയ കഷ്ണം

ഗ്രാമ്പൂ-4

പെരുഞ്ചീരകം-അര സ്പൂണ്‍

തേങ്ങാക്കൊത്ത്-അര കപ്പ്

വെളിച്ചെണ്ണ – ആവശ്യത്തിന്

കറിവേപ്പില – രണ്ടു കതിര്‍

ഉപ്പ് – ആവശ്യത്തിനു

ഇത്രയും സാധനങ്ങള്‍ അടുപ്പിച്ചു വയ്ക്കുക ..ഇനി ഇത് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം
ആദ്യമായി ബീഫ് ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഒരു അരിപ്പ പാത്രത്തില്‍ വെള്ളം വാര്‍ന്നു പോകാന്‍ വയ്ക്കുക. അതിനുശേഷം ഗ്രാമ്പൂ, കറുവാപ്പട്ട, പെരുഞ്ചീരകം എന്നിവ വറുത്തു പൊടിക്കുക. ( ഇപ്പോള്‍ നല്ല സൂപ്പര്‍ മസാലയുടെ മണം വരും ) ഇതും ബാക്കി മസാലപ്പൊടികളും ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്എന്നിവയും കറിവേപ്പിലയും കൂട്ടി വെള്ളം വാര്‍ന്ന ഇറച്ചിയില്‍ നന്നായി പുരട്ടി വയ്ക്കുക. ഇത് അര മണിക്കൂര്‍ അവിടെ ഇരിക്കട്ടെ നന്നായി മസാല പിടിക്കട്ടെ . അതിനുശേഷം ഇത് ഒരു സ്വല്പം വെള്ളം ചേര്‍ത്ത് വേവിച്ചു എടുക്കുക
. വേവിച്ച ഇറച്ചിയില്‍ നിന്നും വെള്ളം പൂര്‍ണമായും വറ്റിച്ചെടുക്കണം.

അടുത്തതായി ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ചെറിയ ഉള്ളി, സവാള എന്നിവ ചേര്‍ത്ത് ബ്രൗണ്‍ നിറമാകും വരെ വഴറ്റുക ഇനി ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബിഫ് ഇട്ട് ഇളക്കുക. ( ഇപ്പോള്‍ നല്ല മണം ഒക്കെ വരും അയല്‍പക്കത് ഉള്ള കൊതിയന്മാരും മണം പിടിക്കും ) അല്‍പസമയത്തിനു ശേഷം നാളികേരക്കൊത്തും ചേര്‍ത്ത് ഇളക്കി ഫ്രൈ ആക്കി വാങ്ങിവയ്ക്കാം …( കറി കഴിക്കുമ്പോള്‍ ഈ തേങ്ങാക്കൊത്ത് ഇടയ്ക്ക് കടിക്കുന്നത് ഒരു പ്രത്യേക സ്വാദ് ആണ് )
നാടന്‍ ബീഫ് ഫ്രൈ റെഡി

എല്ലാവരും ഇനി ബീഫ് വാങ്ങുമ്പോള്‍ ഇങ്ങിനെ ഉണ്ടാക്കി നോക്കണം കേട്ടോ അടിപൊളിയാണ്
എളുപ്പത്തില്‍ തയ്യാറാക്കാവുന്നതെ ഉള്ളൂ…മറ്റൊരു വിഭവവുമായി വീണ്ടും കാണാം

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.