പനീര്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് ..മിക്കവാറും കറികള്‍ ഉണ്ടാക്കാനായി നമ്മള്‍ കടകളില്‍ നിന്നാകും പനീര്‍ വാങ്ങുന്നത് അല്ലെ…ഇതുപയോഗിച്ച് വളരെ സ്വദിഷ്ട്ടമായ വിഭവങ്ങള്‍ ഉണ്ടാക്കാം ..എന്നാല്‍ ഇനി ഈ പനീര്‍ നിങ്ങള്‍ കടകളില്‍ നിന്നും വാങ്ങേണ്ടതില്ല നമുക്കിത് വീട്ടില്‍ത്തന്നെ ഉണ്ടാക്കാം അതും വളരെ എളുപ്പത്തില്‍…ഇത് തയ്യാറാക്കാന്‍ നമുക്ക് ഒരു അല്പം ക്ഷമയും സമയവും മാത്രം മതി ….എപ്പോള്‍ നമുക്ക് നോക്കാം വീട്ടില്‍ എങ്ങിനെയാണ് ഇത് ഉണ്ടാക്കുക എന്ന് …പാല്‍ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാലോ അല്ലെ ഇതിനാവശ്യമായി മെയിന്‍ ആയിട്ട് വേണ്ടത് പാല്‍ ആണ്
പാല്‍ – ഒരു ലിറ്റര്‍
നാരങ്ങാ 2 എണ്ണം പിഴിഞ്ഞത്
ഒരു ലിറ്റര്‍ പാലിന് ഏകദേശം 200 ഗ്രാം പനീര്‍ കിട്ടും
ഇതുണ്ടാക്കേണ്ട വിധം എങ്ങിനെയാണെന്ന് നോക്കാം ഇതിനായി ആദ്യംതന്നെ അടുപ്പില്‍ ഒരു പാത്രത്തില്‍
പാല്‍ തിളപ്പിക്കാന്‍ വയ്ക്കുക പാല്‍ ചൂടായി വരുമ്പോള്‍ നാരങ്ങാനീര് കുറേശെ ഒഴിച്ച് പാല്‍ ഇളക്കിക്കൊടുക്കുക അപ്പോള്‍ പാല്‍ പിരിയാന്‍ തുടങ്ങും എന്നുവച്ചാല്‍ നമ്മള്‍ പാല്‍
പിരിച്ചെടുക്കുന്നു.
പാല്‍ നന്നായി പിരിഞ്ഞ ശേഷം തീ ഓഫ് ചെയ്യാം
ഇപ്പോള്‍ പാത്രത്തില്‍ ഇത് രണ്ടുലെയര്‍ ആയി കാണാം ഇനി ഇത് നമുക്ക് അരിച്ചെടുക്കണം
അതിനായി ഒരു കോട്ടന്‍ തുണി ഉപയോഗിക്കാം തുണിയിലെയ്ക്ക് ഇത് അരിചോഴിക്കുക ഇങ്ങനെ അരിച്ചെടുത്ത പനീര്‍ നന്നായി തുണിയോടുകൂടി തന്നെ പിഴിഞ്ഞെടുക്കാം
ഇനി പനീര്‍ ഒരു പരന്ന പാത്രത്തില്‍ വച്ചിട്ട് അതിന്റെ മുകളില്‍ ഭാരമുള്ള എന്തെങ്കിലും വച്ച് അമര്‍ത്തണം
തല്‍ക്കാലം നമുക്ക് കുക്കര്‍ വച്ച് അമര്‍താം അതാകുമ്പോള്‍ നല്ല കനം ഉണ്ടല്ലോ ….പനീരില്‍ ഉള്ള വെള്ളമെല്ലാം പോകാന്‍ ആണ് ഇങ്ങിനെ ചെയ്യുന്നത് ,,,,ഇപ്പോള്‍ കട്ടി പനീര്‍
കിട്ടും ഇത് നന്നായി തണുത്തശേഷം നമുക്ക് ഇഷ്ട്ടമുള്ള ഷേയ്പ്പില്‍
മുറിച്ചെടുക്കാം…
ഇനി ഇതുപയോഗിച്ച് നമുക്ക് ഇഷ്ട്ടമുള്ള വിഭവം ഉണ്ടാക്കാം
ഇതുണ്ടാക്കേണ്ട വിധം പഠിച്ചല്ലോ അല്ലെ …എന്നാല്‍ പെട്ടന്ന് എല്ലാവരും വീട്ടില്‍ ഉണ്ടാക്കി നോക്കിക്കൊള്ളൂ …എന്നിട്ട് അഭിപ്രായം അറിയിക്കുക
ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.