നാടന്‍ മട്ടന്‍ വരട്ടിയത് ഉണ്ടാക്കാം

Advertisement

നോണ്‍ വെജ് വിഭവങ്ങളില്‍ ഏറ്റവും പോഷകമുള്ള ഒന്നാണ് ആട്ടിറച്ചി …ആയുര്‍വേദത്തില്‍ ആട്ടിറച്ചി മരുന്നുകൂടിയാണ് ..ഇന്ന് നമുക്ക് നാടന്‍ ആട്ടിറച്ചി വരട്ടിയത് ഉണ്ടാക്കിയാലോ …മട്ടന്‍ എല്ലാവര്ക്കും പ്രിയപ്പെട്ടതാണ് അല്ലെ…രുചികരമായ മട്ടന്‍ വരട്ടിയത് തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

ഇതിനാവശ്യമായ  ചേരുവകള്‍

ആട്ടിറച്ചി 250 ഗ്രാം


വലിയ ഉള്ളി നീളത്തില്‍ കനം കുറച്ച് മുറിച്ചത് 3 എണ്ണം 


പച്ചമുളക് ചതച്ചത് 4 എണ്ണം  സെ.മീ. കഷണം ഒന്ന്   ( സ്കെയില്‍ വചോന്നും അളക്കേണ്ടതില്ല കേട്ടോ )


വെളുത്തുള്ളി 1 ചുള ( ഏകദേശം പതിനഞ്ചു അല്ലി എങ്കിലും ഉണ്ടാകും ഒരു ചുളയില്‍ )


പെരുഞ്ചീരകം 1 ടീസ്പൂണ്‍ 


മല്ലിപ്പൊടി 2 ടേബിള്‍സ്പൂണ്‍


മുളകുപൊടി 1 ടീസ്പൂണ്‍


മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍


ഗരം മസാലപ്പൊടി 1 ടീസ്പൂണ്‍


തക്കാളി 2 എണ്ണം 


മല്ലിയില ചെറുതായി മുറിച്ചത് 1/2 കെട്ട്

റിഫൈന്‍ഡ് ഓയില്‍ 4 ടേബിള്‍സ്പൂണ്‍


പഞ്ചസാര 2 ടീസ്പൂണ്‍


ചെറുനാരങ്ങ പകുതി


ഉപ്പ് പാകത്തിന്

പാചകം ചെയ്യുന്ന വിധം

ഇറച്ചി കഷണങ്ങളായി മുറിച്ച് കഴുകണം. മൂന്നു മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ വെവ്വേറെ ചതച്ചെടുക്കുക. പെരുഞ്ചീരകം നല്ല മയത്തിലരച്ച് മല്ലിപ്പൊടിയും ചേര്‍ത്ത് ഒന്നുകൂടെ അരച്ചെടുക്കുക.

അടുത്തതായി ഒരു ചട്ടി അടുപ്പത് വച്ച് എണ്ണ ഒഴിക്കുക   എണ്ണ ചൂടാകുമ്പോള്‍ ഉള്ളി ഇട്ട് ഇളം ചുവപ്പ് നിറമാകുന്നതു വരെ വഴറ്റുക അതിനുശേഷം  അരച്ച മസാലകളും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മൂത്തവാസന വരുന്നത് വരെ ഇളക്കണം. ( നല്ല മസാല മണം ഒക്കെ വരും ഇപ്പോള്‍ )

ഇനി   ഇതില്‍ മുറിച്ച് വെച്ച ഇറച്ചി ഇട്ട്, എണ്ണ തെളിയുന്നത് വരെ തുടര്‍ച്ചയായി ഇളക്കി തക്കാളിയും ഉപ്പും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇറച്ചി ഒരു വിധം വെന്താല്‍ പഞ്ചസാര, മല്ലിയില, ചെറുനാരങ്ങാ നീര്, ഗരം മസാലപ്പൊടി എന്നിവ ചേര്‍ക്കുക. ഇറച്ചി വെന്ത് മസാല കുഴഞ്ഞ പരുവത്തിലായാല്‍ ഇറക്കി ഉപയോഗിക്കാം.

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രുചികരമായ മട്ടന്‍ കറിയാണിത് …മറ്റു ഇറച്ചികളെ അപേക്ഷിച്ച് സ്വാദിഷ്ട്ടവും പോഷക സമ്പുഷ്ടവുമാണ് ആട്ടിറച്ചി  …എല്ലാവരും വീട്ടില്‍ ഇത് ഉണ്ടാക്കി നോക്കുമല്ലോ അല്ലെ ..

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.