ചേരുവകള്‍
ആട്ടിറച്ചി – രണ്ടു കിലോ ( ഏതു ഇറച്ചിയും ഉപയോഗിക്കാം കോഴി എടുക്കുന്നെങ്കില്‍ നാടന്‍ കോഴി എടുക്കാന്‍ ശ്രദ്ധിക്കണം )
തേങ്ങാപ്പാല്‍ – രണ്ടു തേങ്ങയുടെ
വെളിച്ചെണ്ണ – 500 ഗ്രാം
എണ്ണ – 500 ഗ്രാം
കോഴി മരുന്ന് – 250 ഗ്രാം (അങ്ങാടി കടയിലും വൈദ്യശാലയിലും വാങ്ങാന്‍ കിട്ടും
നാല്‍പ്പത്തി ഒന്ന് കൂട്ടം അങ്ങാടി മരുന്നുകള്‍ ചേര്‍ത്ത് പൊടിച്ചതാണ് ഇത് )
പാചകം ചെയ്യേണ്ട വിധം
ആട്ടിറച്ചി കഴുകി വൃത്തിയാക്കി തേങ്ങാപ്പാലില്‍ വേവിച്ചു വറ്റിക്കണം ..ഉപ്പു ഇടരുത്
ശേഷം ഒരു ചട്ടിയില്‍ എണ്ണയും വെളിച്ചെണ്ണ യും ഒഴിച്ച് ചൂടായതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ഇറച്ചി ചേര്‍ത്ത് ഇളക്കിയിട്ട് കോഴി മരുന്ന് ചേര്‍ക്കണം ശേഷം വഴറ്റി വെള്ളം ഉണ്ടെങ്കില്‍ വറ്റിക്കണം തെളിഞ്ഞു വരുന്ന എണ്ണ കുറേശെയായി കോരി മാറ്റി വയ്ക്കാം ( കളയരുത്) ശേഷം ഇറച്ചി വരട്ടി എടുക്കണം ( വരട്ടാന്‍ പാകത്തിനുള്ള എണ്ണ മാത്രം ആകുന്നവരെ ഇതില്‍ നിന്നും എണ്ണ കോരി മാറ്റാം ) നന്നായി വരട്ടി എടുത്ത ഇറച്ചി അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കാം
ഇത് മൂന്നോ നാലോ കഷണം വീതം ഓരോ ദിവസവും കഴിക്കാം … ( ഒരുമിച്ചു കഴിക്കരുത് ) കോരി വച്ചിരിക്കുന്ന എണ്ണയും ദിവസവും ചോറില്‍ ഒഴിച്ച് കഴിക്കാവുന്നതാണ്.
നടുവേദന ഉള്ളവര്‍ക്കൊക്കെ ഇത് വളരെ നല്ലതാണ് നമ്മുടെ പൂര്‍വികര്‍ കര്‍ക്കിടമാസത്തില്‍ ഇതൊക്കെ കഴിക്കുമായിരുന്നു അതാണ് അവരുടെ ആരോഗ്യത്തിന്‍റെ രഹസ്യവും
NB: ഏതു ഇറച്ചിയില്‍ ഉണ്ടാക്കിയാലും കോഴി മരുന്ന് എന്നാണു ഇത് അറിയപ്പെടുന്നത് അതിനാല്‍ മരുന്ന് മേടിക്കുമ്പോള്‍ കോഴി മരുന്ന് എന്ന് പറഞ്ഞുതന്നെ മേടിക്കണം
മുളക് പൊടി ,മഞ്ഞപ്പൊടി,മസാലകള്‍ ,ഒന്നും തന്നെ ഇതില്‍ ചേര്‍ക്കാന്‍ പാടില്ല