ചേരുവകള്‍
ഇറച്ചി- 1/4 കിലോ
പച്ചമുളക്- 6 എണ്ണം
ഇഞ്ചി- 2 കഷ്ണം
കുരുമുളക്- 1 ടീസ്പൂണ്‍
സവാള- 2 കഷ്ണം
വെളുത്തുള്ളി- 6 അല്ലി
തക്കാളി- 2 എണ്ണം
മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങ- 1/2 കഷ്ണം
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
പട്ട- 4 കഷ്ണം
ഗ്രാമ്പു- 3 കഷ്ണം
എണ്ണ- 4 ടേബിള്‍ സ്പൂണ്‍
മല്ലിയില- 3 തണ്ട്
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കുരുമുളക് എന്നിവ ഒരുമിച്ച് അരച്ചെടുക്കുക. ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവെച്ചിരിക്കുന്ന ഇറച്ചിയില്‍ നന്നായി യോജിപ്പിക്കുക. ചെറുനാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിച്ച് രണ്ട് മണിക്കൂര്‍ നേരം മാറ്റിവെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള അതിലിട്ട് വഴറ്റുക.
ഇത് തവിട്ട് നിറമാകുമ്പോള്‍ ഇറച്ചി, പട്ട, ഗ്രാമ്പു എന്നിവ ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, തക്കാളി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് കുറച്ച് സമയം കൂടി വഴറ്റുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കുക്കറില്‍ 20 മിനുട്ട് ചെറു തീയില്‍ വേവിക്കുക. ഇറച്ചി വെന്ത ശേഷം കുക്കര്‍ തുറന്ന്, അടുപ്പത്ത് വെച്ച് എണ്ണ തെളിയുന്നത് വരെ വേവിക്കുക. മട്ടന്‍ പെപ്പര്‍ ഫ്രൈ തയ്യാര്‍…