കര്‍കിടക കഞ്ഞി നമുക്ക് ഒരു പ്രയാസവും കുടാതെ പെട്ടെന്ന് ഉണ്ടാക്കാം കമ്പോളത്തില്‍ ഒത്തിരി കമ്പനികള്‍ കര്കടക കഞ്ഞി കിറ്റുമായി എത്തി കഴിഞ്ഞു . നമുക്ക് എന്തുകൊണ്ട് അല്പം മിനക്കെട്ടു കര്കിടക ക്കഞ്ഞി ഇത്തവണ വീട്ടില്‍ തന്നെ തയാര്‍ ചെയ്തു കൂടാ … കമ്പോളത്തെ ഒരു പരിധി വരെ ആശ്രയിച്ചാല്‍ മതി
വേണ്ട സാധങ്ങള്‍
1 മാവിന് റെ തളിര്‍ ഇല 3 എണ്ണം , പഴുത്ത പ്ലാവില3 എണ്ണം , ഇത് രണ്ടും മിക്സിയിലോ , കല്ലിലോ നന്നായി അരച്ചെടുക്കുക നന്നായി ഒന്ന് അരിച്ചെടുക്കുക . ഈ നീര് കഞ്ഞിയില്‍ ഒഴിച്ചാല്‍ മതി
2 ഇരുനാഴി പച്ചരി അല്ലെങ്കില്‍ ഉണക്കല്‍ അരി
3 അല്പം എള്ള്, അല്പം ഉലുവ , അല്പം ജീരകം
4 അര മുറി തേങ്ങ തിരുമിയത് പിഴിഞ്ഞു പാല്‍ എടുത്തത്
ഉണക്കലരി ഇരു നാഴി എടുത്തു അടുപതു ഇടുന്നു
അതിലേക്കു അല്പം ജീരകം , അല്പം എള്ള്, അല്പം ഉലുവ എന്നിവ ഇടുന്നു
മാവിന്‍റെയും , പ്ലാവിന്റെയും നാലു ഇലകള്‍ അതിലേക്കു ഇടുന്നു
കഞ്ഞി പാകം ആയി കഴിയുമ്പോള്‍ അര മുറി തേങ്ങ തിരുമി അതിന്റെ പാല്‍ പിഴിഞ്ഞു അതിലേക്കു ഒഴിക്കുന്നു
കര്കിടക കഞ്ഞി റെഡി
ഓരോ ദിവസവും നമ്മുടെ പറമ്പില്‍ ഓഷധ ഇലകള്‍ വേണമെങ്കില്‍ മാറി മാറി ഇടാം
ഇനി കഞ്ഞിയുടെ കൂടെ എന്ത് കൂട്ടാന്‍ എന്നല്ലേ
അതിനും ഉണ്ട് മാര്‍ഗം
അരമുറി ചേന മുറിച്ചു കഷണം ആകി കുക്കറില്‍ വേവിക്കുക …. നാലു വിസില്‍ അടിക്കട്ടെ
തേങ്ങ പാല്‍ എടുത്ത ശേഷം കിട്ടുന്ന തേങ്ങ പീര കളയാതെ അതിലേക്കു നാലു പച്ച മുളകും അല്പം ജീരകവും ചേര്‍ത്ത് അരക്കുക .
ഉടച്ച ചേനയില്‍ ഇത് ചേര്‍ത്ത് ഒന്ന് തിളപിച്ചു അതിലേക്കു അല്പം പച്ചവെളിച്ചെണ്ണ യും കറിവേപ്പിലയും ഇട്ടു വാങ്ങി വച്ചാല്‍ അസ്ത്രം റെഡി
ഇനി ഒരു മണ്‍ ചട്ടിയില്‍ അല്പം കഞ്ഞി പകര്‍ന്നു അല്പം അസ്ത്രവും ഒഴിച്ചു ഒരു പ്ലാവില കുത്തി ഒന്ന് കോരി കുടിച്ചു നോക്കുക…….. അതിന്‍റെ സുഖം ഒന്ന് വേറെ തന്നെ …. നമുക്ക് ഒരു പത്തു വയസു കുറയും
കര്കിട്ക കഞ്ഞി ഒരു നാട്ടു നന്മയാണ് …. നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗം ആണത് …. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ആ സംസ്കാരം പകര്‍ന്നു നല്‍കുക നാം ……
കര്കിട്ക കഞ്ഞിയുടെ ചിത്രങ്ങള്‍ ഇതോടൊപ്പം …. വായിക്കുക … കാണുക …. കര്കിട്ക കഞ്ഞി ഉണ്ടാക്കുക …… അഭിപ്രായം അറിയിക്കുക …. നന്ദി … നമസ്കാരം