പഴം വെച്ച് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു ഈവനിംഗ് സ്നാക്ക്, ബേക്കിംഗ് സോഡ വേണ്ട ഇനോ വേണ്ട…

നാലുമണി ചായക്കൊപ്പം സ്നാക്സ് കഴിക്കുന്ന പതിവുണ്ടോ?? ഇതാ പഴം ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ടേസ്റ്റി ആയൊരു സ്നാക്ക് റെസിപി..

INGREDIENTS

അരി -ഒരു കപ്പ്

പഴം -മൂന്ന്

തേങ്ങാ -മൂന്ന് ടേബിൾസ്പൂൺ

പഞ്ചസാര -200 ഗ്രാം

വെള്ളം -കാൽകപ്പ്

ഏലക്കായ -3

ജീരകം -ഒരു ടീസ്പൂൺ

തേങ്ങ -മൂന്ന് ടേബിൾസ്പൂൺ

നെയ്യ് -അര ടേബിൾ സ്പൂൺ

വെളിച്ചെണ്ണ -ഒന്നര ടേബിൾ സ്പൂൺ

ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി -മൂന്ന് ടേബിൾ സ്പൂൺ

തേങ്ങാക്കൊത്ത് -3 ടേബിൾ സ്പൂൺ

ഉപ്പ്

PREPARATION

അരി കുതിർക്കാനായി വെള്ളത്തിൽ ഇട്ടു വയ്ക്കുക, ഒരു പാനിൽ നീയും വെളിച്ചെണ്ണയും ചേർത്ത് ചൂടാക്കിയതിനു ശേഷം തേങ്ങാക്കൊത്തും ചെറിയ ഉള്ളിയും നന്നായി റോസ്റ്റ് ചെയ്തെടുത്ത് മാറ്റിവയ്ക്കുക. അരി നാലു മണിക്കൂർ കുതിർത്തതിനു ശേഷം അരയ്ക്കാം, അരിയോടൊപ്പം പഴവും ഏലക്കായയും ജീരകവും തേങ്ങ ചിരവിയതും അല്പം വെള്ളവും ചേർക്കണം, അല്പം കട്ടിയിൽ ആണ് അരച്ച് എടുക്കേണ്ടത്, ഇതിലേക്ക് അലിയിച്ചെടുത്ത ശർക്കര നീര് ചേർക്കാം വീണ്ടും നന്നായി അരച്ചതിനുശേഷം ഒരു ബൗളിലേക്ക് മാറ്റണം ഇനി വറുത്തു വച്ചിരിക്കുന്ന ചേരുവകൾ ഇതിലേക്ക് ചേർക്കാം ഒരു കേക്കിന്നിലേക്ക് വാഴയില വച്ചുകൊടുത്ത് എണ്ണ തേച്ച് തേച്ചുപിടിപ്പിക്കുക ഇതിനുമുകളിൽ ആയി തയ്യാറാക്കിയ മാവ് ഒഴിച്ചു കൊടുക്കാം ഇത് ആവിയിൽ വെച്ച് നന്നായി വേവിച്ചെടുത്ത് കഴിക്കാം.

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World