Category: കറികള്‍

  • മാങ്ങാ പാല്‍ കറി ഉണ്ടാക്കാം

    മാങ്ങാ പാല്‍ കറി ഉണ്ടാക്കാം

    ആവശ്യമായ സാധനങ്ങള്‍

    മാങ്ങാ : ½Kg

    തേങ്ങാ പാല്‍ : :ഒന്നാം പാല്‍ 1 കപ്പ്‌
    രണ്ടാംപാല്‍ 3 കപ്പ്‌

    സവോള : 2 എണ്ണം

    ഇഞ്ചി : 1 ” കഷണം

    വെളുത്തുള്ളി : 3 – 4 എണ്ണം

    ചെറിയ ഉള്ളി : 3 – 4 എണ്ണം

    പച്ചമുളക് : 3 – 4 എണ്ണം

    കറിവേപ്പില : 2 തണ്ട്

    മുളക് പൊടി : 2 – 3 സ്പൂണ്‍

    മല്ലി പൊടി : 3 – 4 സ്പൂണ്‍

    മഞ്ഞള്‍ പൊടി : 1 ടീസ്പൂണ്‍

    കടുക് : 1 ടീസ്പൂണ്‍

    ഉലുവ : 1 ടീസ്പൂണ്‍

    വെളിച്ചെണ്ണ : 100 മില്ലി

    ഉപ്പ്‌ : ആവശ്യത്തിനു

    ഉണ്ടാക്കേണ്ടവിധം
    ആദ്യം മാങ്ങാ തൊലി കളഞ്ഞു ചെറിയ കഷണങ്ങള്‍ ആക്കുക (പുളി അധികം ആണെങ്ങില്‍ തിളച്ച വെള്ളത്തില്‍ കഷണങ്ങള്‍ കഴുകി എടുക്കുക) അതിലേക്കു മുളക്, മല്ലി, മഞ്ഞള്‍,
    , ഉപ്പ്‌, ഒരു സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് വെക്കുക.

    ചീനച്ചട്ടി അടുപ്പില്‍ വെച്ച് അതിലക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ഉലുവയും കൂടി ഇട്ടു പൊട്ടുമ്പോള്‍ ചെറിയ ഉള്ളി അരിഞ്ഞതും , കറിവേപ്പിലയും കൂടി ചേര്‍ക്കുക. വഴന്നു വരുമ്പോള്‍ ‍ അതിലേക്കു സവോള, ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റുക . അതിലക്ക് മാങ്ങാ തിരുമി വെച്ചത് ചേര്‍ക്കുക.

    അത് ചെറുതീയില്‍ നന്നായി വഴറ്റുക. അതിലക്ക് ഇളം പാല്‍ ചേര്‍ക്കുക. ചെറുതീയില്‍ ഇളക്കി മാങ്ങാ വെന്തുവരുമ്പോള്‍ അതിലക്ക് തനി പാല്‍ ചേര്‍ത്ത് ഇളക്കി ആവി വരുമ്പോള്‍ വാങ്ങാം

  • മുരിങ്ങ ഇല കറി Muringayila drumstick Leaves curry

    മുരിങ്ങ ഇല കറി Muringayila drumstick Leaves curry

    മുരിങ്ങയില- ഒരു കപ്പ്‌ (ഇല അടര്‍ത്തിയെടുത്തത് )

    തേങ്ങ – ഒന്നര കപ്പ്‌ ( തിരുമ്മിയത്‌ )drum stick muringa

    കുതിര്‍ത്ത അരി – 2 സ്പൂണ്‍

    ജീരകം – ഒരു സ്പൂണ്‍

    ചുമന്നുള്ളി – 2 അല്ലി

    വെളുത്തുള്ളി – 4 അല്ലി

    മഞ്ഞള്‍പൊടി – അര സ്പൂണ്‍

    വെളിച്ചെണ്ണ -2 സ്പൂണ്‍

    വറ്റല്‍ മുളക് – 2 എണ്ണം

    കടുക് – അര സ്പൂണ്‍

    ഉപ്പ് – പാകത്തിന്

    താളിക്കാന്‍

    വെളിച്ചെണ്ണ -2 സ്പൂണ്‍

    ചുമന്നുള്ളി – 7-8 അല്ലി (ചെറുതായി അരിയുക )

    കറി വേപ്പില – ഒരു തണ്ട്

    തയാറാക്കുന്ന വിധം

    തേങ്ങ ,ജീരകം, വെളുത്തുള്ളി ,ചുമന്നുള്ളി,കുതിര്‍ത്ത അരി , മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത് നല്ലത് പോലെ അരച്ചെടുക്കുക .

    പാന്‍ ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ചൂടാക്കി ,അതിലേക്കു വറ്റല്‍ മുളക് ,കടുക് ഇവ ഇട്ടു വഴറ്റുക .കടുക് പൊട്ടുമ്പോള്‍ മുരിങ്ങയില കൂടി ഇട്ടു വഴറ്റുക .

    തേങ്ങ അരച്ചതിലേക്ക് ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കി ,വഴറ്റിയ മുരിങ്ങയിലയിലേക്ക് ഒഴിക്കുക .നല്ലതുപോലെ പതഞ്ഞു വരുമ്പോള്‍ വാങ്ങി വെക്കുക .തിളക്കരുത് .തിളച്ചു പോയാല്‍ ടേസ്റ്റ് നന്നല്ല.

    വേറൊരു ചീന ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ചുമന്നുള്ളി ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റി കറി വേപ്പിലയും ചേര്‍ത്ത് വാങ്ങി വെച്ചിരിക്കുന്ന കറിക്ക് മുകളില്‍ ഒഴിക്കുക . (തുവര പരിപ്പ് ചേര്‍ത്തും ഈ കറി ഉണ്ടാക്കാവുന്നതാണ് )

  • അയലക്കറി

    അയലക്കറി

    ചേരുവകള്‍

    അയല – എട്ടെണ്ണം

    മല്ലിപ്പൊടി – നാല് ടേബിള്‍ സ്പൂണ്‍

    തേങ്ങ ചിരവിയത് – നാല് ടേബിള്‍ സ്പൂണ്‍

    പുളി – ഒരു ചെറിയ ഉരുള

    ഇഞ്ചി – ഒരു കഷണം

    മുളക് – എട്ടെണ്ണം

    മഞ്ഞള്‍പ്പൊടി – ഒരു ടീസ്‌പൂണ്‍

    കറിവേപ്പില – ആവശ്യത്തിന്

    വെളിച്ചെണ്ണ – പാകത്തിന്

    ഉപ്പ് – പാകത്തിന്

    പാകം ചെയ്യുന്ന വിധം

    അയല വൃത്തിയായി കഴുകിയെടുക്കുക. പച്ചമുളക്, ഇഞ്ചി, ചെറിയ ഉള്ളി എന്നിവ ഇട്ട് പാകത്തിന് ഉപ്പു ചേര്‍ത്ത് പുളി പിഴിഞ്ഞൊഴിച്ച് വേവിക്കുക. തേങ്ങ ചിരവിയതും, മല്ലിയും, മുളകും കൂടി വെളിച്ചെണ്ണയില്‍ വറുത്ത് അരച്ചെടുക്കുക. അയല തിളച്ചു കഴിയുമ്പോള്‍ ഇത് കറിയിലേക്ക് ഒഴിക്കുക. തുടര്‍ന്ന് ഒന്നു കൂടി തിളച്ചാല്‍ അയലക്കറി തയ്യാര്‍

  • ദാല്‍ പാലക്ക്

    ചേരുവകള്‍

    പാലക്ക് ചീര :- ചെറുതായി അരിഞ്ഞത് :- 2കപ്പ്‌

    പരിപ്പ് :- 1കപ്പ്‌

    സവാള :- ചെറുതായി അരിഞ്ഞത് :- 1

    ഇഞ്ചി ചെറുതായി അരിഞ്ഞത് :-2സ്പൂണ്‍

    വെളുത്തുള്ളി ചെറുതായി അരിഞ്ഞത് :-1 സ്പൂണ്‍

    മഞ്ഞള്‍ പൊടി – 1/2 ടീ സ്പൂണ്‍

    ഗരം മസാല പൊടി – 1/2 ടീ സ്പൂണ്‍

    പച്ചമുളക് – 3 or 4 എണ്ണം

    ജീരകം ചതച്ചത് – 1ടീ സ്പൂണ്‍

    എണ്ണ – 2 ടീ സ്പൂണ്‍

    ഉപ്പു – ആവശ്യത്തിനു

    Eggplant, spinach: – slightly chopped – 2 cups

    dal: – 1 cup

    Onion – thinly chopped – 1

    Slightly chopped ginger: -2 tablespoons

    Chopped garlic and slightly: -1 tsp

    Turmeric powder – 1/2 teaspoon

    Garam masala powder – 1/2 teaspoon

    Chillies – 3 or 4 of the

    Butter and cumin – 1 teaspoon

    Oil – 2 tablespoons of tea

    Salt – enough

    തയ്യാറാക്കുന്ന വിധം
    പരിപ്പ് ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വേവിക്കുക (പ്രഷര്‍ കുക്കറില്‍ മതി ) . ഇത് നന്നായി ഉടയ്ക്കുക .എണ്ണ ചൂടാക്കി പൊടികള്‍ ചെറുതായി മൂപ്പിക്കുക. ഇതില്‍ പാലക്കും ഉപ്പും പച്ചമുളകും ചേര്‍ത്ത് നന്നായി ഇളക്കി അഞ്ചു മിനുട്ട് മൂടി വച്ചു വേവിക്കുക. ഇനി ഉടച്ചു വച്ച പരിപ്പ് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും വാങ്ങി ചപ്പാത്തിയുടെ കൂടെ കഴിച്ചോളൂ.

  • ഫിഷ്‌ മോളി

    ഫിഷ്‌ മോളി തയ്യാറാക്കാം.
    —-
    ആവശ്യമുള്ള സാധനങ്ങള്‍:

    1.കരി മീന്‍ അര കിലോ

    2.കുരുമുളക് ഒരു ടീസ്പൂണ്‍

    പെരുംജീരകം ഒരു ടീസ്പൂണ്‍

    വെളുത്തുള്ളി നാല് ചുള

    ജീരകം ഒരു ടീസ്പൂണ്‍

    ഉപ്പ്‌ പാകത്തിന്

    കോണ്‍ഫ്ലോര്‍ രണ്ട് ടേബിള്‍ സ്പൂണ്‍

    കോഴിമുട്ട അടിച്ചത് ഒന്ന്

    3.തേങ്ങാപാല്‍ ഒരു തേങ്ങയുടെ

    4.കശുവണ്ടി അരച്ചത്‌ രണ്ട് ടേബിള്‍ സ്പൂണ്‍

    5.എണ്ണ നാല് ഡിസേര്‍ട്ട് സ്പൂണ്‍

    6.കറുവാപ്പട്ട രണ്ട് വലിയ കഷണം

    ഏലക്ക പത്ത്

    കുരുമുളക് ഒരു ടേബിള്‍ സ്പൂണ്‍

    കിസ്മിസ് 50 ഗ്രാം

    അണ്ടി പരിപ്പ് 50 ഗ്രാം

    7.ചുവന്നുള്ളി 10

    പച്ചമുളക് ആറ്

    ഇഞ്ചി ഒരു കഷണം

    കറി വേപ്പില ഒരു കതിര്‍പ്പ്

    8.സവാള വലുത് രണ്ടെണ്ണം

    9.മാക്രോണി 5 ഗ്രാം

    ഗ്രീന്‍ പീസ്‌ നാല് ടേബിള്‍ സ്പൂണ്‍

    നെയ്യ് 50 ഗ്രാം

    പാകം ചെയ്യുന്ന വിധം:

    കരി മീന്‍ വെട്ടി വൃത്തിയാക്കി കഴുകി രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് കുഴച്ചത് പുരട്ടി 15 മിനിട്ട് വെക്കുക. തേങ്ങ ചുരണ്ടി ഒന്നാം പാലും, രണ്ടാം പാലും വേറെയാക്കുക. ഒന്നാം പാലില്‍ കശുവണ്ടി അരച്ചതും ചേര്‍ത്ത് മാറ്റി വെക്കണം. എണ്ണ ചൂടാക്കി ആറാമത്തെ ചേരുവകള്‍ വറുത്തു കോരുക. ബാക്കി എണ്ണയില്‍ ഏഴാമത്തെ ചേരുവകള്‍ ഇട്ടു നന്നായി വഴന്നു കഴിയുമ്പോള്‍ സവാളയിട്ട്‌ വഴറ്റണം. സവാള നന്നായി വഴന്നു കഴിഞ്ഞാല്‍ തയ്യാറാക്കി വെച്ചിരിക്കുന്ന രണ്ടാം പാല്‍ ചേര്‍ത്ത് മീന്‍ പെറുക്കിയിടുക. തിളച്ചു വരുമ്പോള്‍ കശുവണ്ടിയരച്ചു ചേര്‍ത്ത ഒന്നാംപാല്‍ ചേര്‍ത്ത് ആവി വരുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക. വറുത്തു കോരി വെച്ചിരിക്കുന്ന ആറാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കണം . മാക്രോണി തിളച്ചവെള്ളത്തിലിട്ടു പുഴുങ്ങി ഗ്രീന്‍ പീസും ചേര്‍ത്ത് കറിയുടെ മുകളില്‍ വിതറാം.
    #fish #molli #recipe #malayalam

  • തേങ്ങയിട്ടു വച്ച നല്ല അയിലപ്പാര കറി

    ചേരുവകൾ
    അയിലപ്പാര ഒരു കിലോ

    സവാള ഒന്ന് ( വളരെ ചെറുതായി അരിഞ്ഞത്)

    തക്കാളി ഒന്ന്

    വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ

    ഇഞ്ചി പേസ്റ്റ് ഒന്ന്

    പച്ചമുളക് പേസ്റ്റ് ഒന്ന്
    കറിവേപ്പില പേസ്റ്റ് അര ടേബിൾ സ്പൂൺ

    തേങ്ങ പാൽ അര കപ്പ്

    തേങ്ങ പീര (പേക്കറ്റ് ) മൂന്ന് ടേബിൾ സ്പൂൺ

    ഉലുവ പൊടി അര ടേബിൾ സ്പൂൺ

    കുടം പുളി രണ്ട് കഷ്ണം

    മഞ്ഞൾ പൊടി ഒരു ടേബിൾ സ്പൂൺ

    മുളക് പൊടി രണ്ട്

    പെരുംജീരകം പെടിച്ചത് ഒരു ടേബിൾ സ്പൂൺ

    ഉപ്പ് ആവശ്യത്തിന
    FB_IMG_1472533215431

    തയ്യാറാക്കുന്ന വിധം
    മീൻ കഷണങ്ങൾ നന്നായി കഴുകി അതിലെ വെള്ളം കളഞ്ഞതിനു ശേഷം അര ടേബിൾ സ്പൂൺ വീതം മുളക് പൊടിയും, മഞ്ഞൾ പൊടിയും, ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് അര മണിക്കൂർ വെക്കുക ‘
    ചട്ടി ചൂടാക്കി വെജിറ്റബിൾ ഓയിൽ ഒഴിച്ച് സവാള നന്നായി വഴറ്റുക ശേഷം ഉപ്പും, കുടും പുളിയും ,ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക് പേസ്റ്റ്, കറിവേപ്പിലാ പേസ്റ്റ് എന്നിവ ചേർക്കുക നന്നായി ഇതിലേക്ക് മിക്സ് ചെയ്യുക പിന്നീട് പെരുംജീരക പൊടി, ഉലുവ പൊടി,മഞ്ഞൾ പൊടി, മുളക് പൊടി, തേങ്ങ പീര എന്നി ചേർക്കുക അഞ്ച് മിനിട്ട് കഴിഞ്ഞതിനു ശേഷം തക്കാളി ചേർക്കുക തക്കാളി ഉടയുന്ന പരുവം മാവുമ്പോൾ അതിലേക്ക് തേങ്ങ പാൽ ചേർക്കുക. ശേഷം അര കപ്പ് വെള്ളം ചേർക്കുക ആവശ്യത്തിന് ഉപ്പും ചേർക്കാം, വെള്ളം തിളച്ചു വരുമ്പോൾ ഇതിലേക്ക് മീൻ ഇടുക ചട്ടി അടച്ച് വെച്ച് അര മണിക്കൂർ നേർമൽ തീയിൽ വെച്ച് ഈ കറി തയ്യാറാക്കി ചൂടോടെ ചപ്പാത്തി, ദോശ, പൊറോട്ടോ, വെള്ളേപ്പം, ചോറ്, കുബൂസ്സ് എന്നിവയുടെ കൂടെ കഴിക്കാം

  • വറുത്തരച്ച കൊഞ്ചു കറി

    ആവശ്യമുള്ള സാധനങ്ങള്‍:

    കൊഞ്ച്-അരക്കിലോ

    മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

    ഉപ്പ്

    വറുത്തരയ്ക്കാന്‍

    തേങ്ങ ചിരകിയത്-അര മുറി മുഴുവന്‍

    മല്ലി-3 ടേബിള്‍ സ്പൂണ്‍

    ഉണക്കമുളക്-6

    വെളുത്തുള്ളി അരിഞ്ഞത്-2 ടീസ്പൂണ്‍

    ചെറിയുള്ളി-10

    കറിയ്ക്ക്

    ഉലുവ-കാല്‍ ടീസ്പൂണ്‍

    ഇഞ്ചി അരിഞ്ഞത്-ഒരു ടീസ്പൂണ്‍

    സവാള-1

    പുളി-ചെറുനാരങ്ങാവലുപ്പത്തില്‍

    കറിവേപ്പില

    വറവിന്

    കടുക്-കാല്‍ ടീസ്പൂണ്‍

    ചെറിയുള്ളി-6

    ഉണക്കമുളക്-2

    തയ്യാറാക്കുന്ന വിധം:

    കൊഞ്ച് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.

    വറുത്തരയ്ക്കാനുള്ള ചേരുവകള്‍ ചുവക്കനെ വറുത്ത് വെള്ളം ചേര്‍ത്ത് പേസ്റ്റാക്കുക.

    ഒരു പാത്രത്തില്‍, മണ്‍ചട്ടിയെങ്കില്‍ കൂടുതല്‍ നല്ലത്, വെളിച്ചെണ്ണ ചൂടാക്കുക.

    ഇതില്‍ ഉലുവയിട്ടു പൊട്ടിയ്ക്കുക. ഇഞ്ചി, കറിവേപ്പില, സവാള എന്നിവയിട്ടു നല്ലപോലെ വഴറ്റുക.

    ഇതിലേയ്ക്കു വറുത്തരച്ച പേസ്റ്റ്, പുളിവെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം.

    ഇത് തിളയ്ക്കുമ്പോള്‍ കൊഞ്ച് ചേര്‍ത്തിളക്കണം.

    ഇത് വെന്തു കഴിയുമ്പോള്‍ വറുത്തിടാനുള്ള ചേരുവകള്‍ ചേര്‍ത്ത് വറുത്തിടണം.

    വറുത്തരച്ച കൊഞ്ചു കറി തയ്യാര്‍.