Category: കറികള്‍

  • വെള്ളകടല എങ്ങനെയാണു കറി വെക്കുന്നതെന്ന് കാണൂ.

    വെള്ളകടല എങ്ങനെയാണു കറി വെക്കുന്നതെന്ന് കാണൂ.

    വെള്ളകടല നല്ല ടേസ്റ്റിയും ആരോഗ്യ ഗുണങ്ങള്‍ ഉള്ളതും ആണ്. ഇത് എങ്ങനെയാണു കറി വെക്കുന്നതെന്ന് നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ഒന്നര കപ്പ് വെള്ളകടല നന്നായി കഴുകിയതിനു ശേഷം ആറു മണിക്കൂര്‍ നേരം വെള്ളത്തിലിട്ടു കുതിര്‍ത്തു വെക്കുക. രണ്ടു സവാള, ഇഞ്ചി, വെളുത്തുള്ളി, രണ്ടു പച്ചമുളക്, 5 വറ്റല്‍മുളക്, മസാല, അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി, 2 ടീസ്പൂണ്‍ മുളകുപൊടി, രണ്ടര ടീസ്പൂണ്‍ മല്ലിപൊടി, ആവശ്യത്തിനു കറിവേപ്പില, എണ്ണ, ഉപ്പ്. ഇത്രയും സാധനങ്ങളാണ് കടലകറിയ്ക്ക് ആവശ്യമുള്ളത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് താഴെ വീഡിയോ നല്‍കിയിട്ടുണ്ട്. അത് കണ്ട്‌ ട്രൈ ചെയ്തുനോക്കൂ. Courtesy: Anu’s Kitchen Recipes in Malayalam

     

  • ഉള്ളി തീയൽ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം

    ഉള്ളി തീയൽ വളരെ ഈസിയായി ഉണ്ടാക്കാവുന്ന ഒന്നാണ്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: ഉള്ളി ചെറുതായി അരിഞ്ഞെടുത്തത് ഒരു കപ്പ്, പച്ചമുളക് 5-6 എണ്ണം അറ്റം പിളര്‍ന്നത്, വാളന്‍പുളി പിഴിഞ്ഞെടുത്ത വെള്ളം, തേങ്ങ, കൊച്ചുള്ളി, വെളുത്തുള്ളി എന്നിവ വറുത്ത് അതിലേക്കു അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടേബിള്‍സ്പൂണ്‍ മുളകുപൊടി, രണ്ടു ടേബിള്‍സ്പൂണ്‍ മല്ലിപൊടി, ഇവ അരച്ചെടുക്കുക, ഒരു ടീസ്പൂണ്‍ കടുക്, ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, ആവശ്യത്തിനു ഉപ്പ് ഇത്രയുമാണ് വേണ്ടത്. ഉണ്ടാക്കേണ്ടത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തുനോക്കൂ. https://www.youtube.com/channel/UC84Q2UlRv6M1YecnlUlfRCw

     

  • തേങ്ങാപ്പാല്‍ ചേര്‍ത്ത് സ്വാദിഷ്ടമായ മീന്‍ കറി ഉണ്ടാക്കുന്ന വിധം

    തേങ്ങാപ്പാല്‍ ചേര്‍ത്ത് സ്വാദിഷ്ടമായ മീന്‍ കറി ഉണ്ടാക്കുന്ന വിധം

    നമ്മള്‍ എല്ലാവരും മീന്‍ ഉപയോഗിച്ച് പല രുചിയില്‍ പല വിഭവങ്ങള്‍ ഉണ്ടാക്കി പരീക്ഷിചിട്ടുണ്ടാകും എന്നാല്‍ അധികവും നമ്മള്‍ ഉണ്ടാക്കിയിട്ടുള്ളത് നല്ല എരിവും പുളിയും ഉള്ള മീന്‍ കറികള്‍ തന്നെ ആയിരിക്കും .എന്നാല്‍ ഇന്ന് നമുക്ക് ഒരു ചേഞ്ച്‌ ആയാലോ .വളരെ സ്വാദിഷ്ടമായ ഉണ്ടാക്കാന്‍ വളരെ എളുപ്പം ഉള്ള ഒരു മീന്‍ വിഭവം ആണ് തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറി .എന്നാല്‍ ഇതിനു നല്ല രുചിയും മണവും കിട്ടാന്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് .അങ്ങനെ സ്വാദിഷ്ടമായ തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറി ഉണ്ടാക്കുന്ന വിധവും ആവശ്യമായ സാധനങ്ങളും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ ലൈക്‌ ചെയാനും ഷെയര്‍ ചെയാനും ഒപ്പം അഭിപ്രായങ്ങള്‍ പറയാനും മറക്കല്ലേ .അപ്പൊ ശരി നമുക്ക് വീഡിയോ കാണാം .

     

     

  • ഉരുളക്കിഴങ്ങ് കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കാണാം

    ഉരുളക്കിഴങ്ങ് കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കാണാം

    ഏത് കറിയിലും ധൈര്യമായി ചേര്‍ക്കാവുന്ന വിശ്വസ്തനാണ് ഉരുളക്കിഴങ്ങ്. വിഭവത്തിനനുസരിച്ച് രൂപം മാറ്റാനും ചേര്‍ക്കാനും എളുപ്പമാണ് ഉരുളക്കിഴങ്ങിനെ. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് നമ്മുക്ക് നിരവധി വിഭവഭങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. ഉരുളക്കിഴങ്ങ് കൊണ്ട് രുചികരമായ ഉരുളക്കിഴങ്ങ് കറിയാണ് ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത്. അപ്പം, ദോശ, ചപ്പാത്തി തുടങ്ങിയവയോടൊപ്പം ഉപയോഗിക്കാം. ഇതിനു വേണ്ടത് ഉരുളക്കിഴങ്ങും, സവാളയും, ഇഞ്ചിയും വെളുത്തുള്ളിയും, തക്കാളിയും, പച്ചമുളകും, കറിവേപ്പിലയും, മഞ്ഞള്‍പ്പൊടിയും, മല്ലിപ്പൊടിയും, കുരുമുളക് പൊടി, ഗരംമസാല പൊടി, തേങ്ങാപ്പാല്‍, വെള്ളം, ഉപ്പ് ഇത്രയും ആണ് വേണ്ടത്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യണേ. Courtesy: Anu’s Kitchen Recipes in Malayalam.

     

  • തേങ്ങാച്ചമ്മന്തി കറി ഉണ്ടാക്കാന്‍ അറിയാത്തവര്‍ ഉണ്ടോ?

    തേങ്ങാച്ചമ്മന്തി കറി ഉണ്ടാക്കാന്‍ അറിയാത്തവര്‍ ഉണ്ടോ?

    പച്ചമുളകും ഇഞ്ചിയും ചേര്‍ത്ത തേങ്ങാച്ചമ്മന്തി കറി അല്ലെങ്കില്‍ തേങ്ങാ ചട്നി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ദോശയുടെ കൂടെയോ ഇഡ്ഡലിയുടെ കൂടെയോ അപ്പത്തിന്റെ കൂടെയോ ഒക്കെ കഴിക്കാവുന്നതാണ്. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇതിനു വേണ്ട സാധനങ്ങള്‍: തേങ്ങ, ഇഞ്ചി, കൊച്ചുള്ളി, കറിവേപ്പില, പച്ചമുളക്,വെള്ളം. കടുക് തളിക്കാന്‍ ആവശ്യമുള്ളത്: ചെറിയ ഉള്ളി, കറിവേപ്പില, വറ്റല്‍ മുളക്, കടുക്, ആവശ്യത്തിനു എണ്ണ, ആവശ്യത്തിനു ഉപ്പ്. ഇത് അരച്ചെടുക്കേണ്ടത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ ശ്രദ്ധിക്കൂ. ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. Courtesy: Rani’s Kitchen

     

  • പപ്പടം വെച്ചു കറി ഉണ്ടാക്കിയാലോ..

    പപ്പടം വെച്ചു കറി ഉണ്ടാക്കിയാലോ..

    പപ്പടം കറി വച്ചിട്ടുണ്ടോ നിങ്ങള്‍ ഇല്ലെങ്കില്‍ ഒന്ന് ട്രൈ ചെയ്തു നോക്കൂ നല്ല രുചിയാണ് കേട്ടോ പപ്പടക്കറി.. പപ്പടം ചെറിയ കഷണങ്ങള്‍ ആക്കി വറുത്തു എടുത്തിട്ടാണ് ഈ കറി ഉണ്ടാക്കുന്നത്. എങ്ങനെയാണ് ഉണ്ടാക്കുന്നത്‌ എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. ഈ റെസിപ്പികള്‍ നിങ്ങള്‍ ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക. Courtesy: Biji’s Kitchen

     

  • ബീഫ് കറി ഉണ്ടാക്കാം

    ബീഫ് കറി ഉണ്ടാക്കാം

    ബീഫ് – 1 കിലോ

    സവാള ഇടത്തരം – രണ്ട്

    കുഞ്ഞുള്ളി – ½ കപ്പ്‌

    ഇഞ്ചി – ഒരു വലിയ കഷണം

    വെളുത്തുള്ളി – 8-10

    പച്ചമുളക് – 4

    വറ്റല്‍ മുളക് – 8 – 10

    കുരുമുളക് – 1 tsp

    മല്ലി – 3 tbsp
    (മുളകും മല്ലിയും കുരുമുളകും ചൂടാക്കി പൊടിച്ചു എടുക്കുക.)

    മഞ്ഞള്‍പ്പൊടി – ½ tsp

    ഗരം മസാല – 1 tbsp ; വീട്ടില്‍ ഉണ്ടാക്കി ചേര്‍ക്കുന്നതാണ് നല്ലത്

    ഗരം മസാല തയ്യാറാക്കുന്ന വിധം ;
    കറുകപ്പട്ട 2 ചെറിയ കഷണം , ഗ്രാമ്പൂ 4 , ജീരകം ½ ടീസ്പൂണ്‍ ,ഏലയ്ക്കാ 4 ,പെരുംജീരകം അര ടീസ്പൂണ്‍ ,, ..ഇവ ചൂടാക്കി മിക്സറില്‍ പൊടിച്ചു എടുക്കുക.

    തേങ്ങാക്കൊത്ത് – ¼ കപ്പ്‌

    കറിവേപ്പില – 2-3 കതിര്‍

    ഉപ്പ് ആവശ്യത്തിന്

    എണ്ണ ആവശ്യത്തിന്

    പാചകം ചെയ്യേണ്ട വിധം :
    ബീഫ് ചെറിയ കഷണങ്ങളായി അരിഞ്ഞു കഴുകി വാരി അല്പം മഞ്ഞപൊടിയും ഉപ്പും ചേര്‍ത്ത് വെള്ളം വാലാന്‍ വയ്ക്കുക. അല്പം കുരുമുളക് പൊടിയും കൂടി ചേര്‍ത്ത് കുക്കറില്‍ വെച്ചു ആവശ്യത്തിനു വെള്ളം ഒഴിച്ച് , വേവിയ്ക്കുക (1 കിലോ ബീഫ് ആണെങ്കില്‍ അര കപ്പു വെള്ളം മതി ) 4 – 5 വിസില്‍ മതി. ഇനി ഒരു ചീനച്ചട്ടിയില്‍ കറിവേപ്പില താളിച്ച്‌ തേങ്ങാക്കൊത്ത് ചേര്‍ത്ത് , വഴറ്റിയ ശേഷം ഇഞ്ചിയും വെളുത്തുള്ളിയും കുഞ്ഞുള്ളിയും സവാളയും പച്ചമുളകും വഴറ്റി മസാലകള്‍ ചേര്‍ത്ത് ചൂടാക്കി അതിലേക്കു അല്പം ചൂട് വെള്ളമൊഴിച്ച് വെന്തിരിക്കുന്ന ബീഫും കൂടി ചേര്‍ത്ത് ഇളക്ക്കുക. വയണയില ഉണ്ടെങ്കില്‍ ഒരെണ്ണം ഇതില്‍ ഇട്ടേക്കു,നല്ല മണം കിട്ടും. .അടച്ചു വെച്ച് വേവിയ്ക്കുക.വെന്തു വാങ്ങുന്നതിന് മുന്നേ ഒരു നുള്ള് ഗരം മസാല കൂടി ചേര്‍ത്ത് വാങ്ങണം.ബീഫ് കറി തയ്യാര്‍.