ഏത് കറിയിലും ധൈര്യമായി ചേര്‍ക്കാവുന്ന വിശ്വസ്തനാണ് ഉരുളക്കിഴങ്ങ്. വിഭവത്തിനനുസരിച്ച് രൂപം മാറ്റാനും ചേര്‍ക്കാനും എളുപ്പമാണ് ഉരുളക്കിഴങ്ങിനെ. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് നമ്മുക്ക് നിരവധി വിഭവഭങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. ഉരുളക്കിഴങ്ങ് കൊണ്ട് രുചികരമായ ഉരുളക്കിഴങ്ങ് കറിയാണ് ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത്. അപ്പം, ദോശ, ചപ്പാത്തി തുടങ്ങിയവയോടൊപ്പം ഉപയോഗിക്കാം. ഇതിനു വേണ്ടത് ഉരുളക്കിഴങ്ങും, സവാളയും, ഇഞ്ചിയും വെളുത്തുള്ളിയും, തക്കാളിയും, പച്ചമുളകും, കറിവേപ്പിലയും, മഞ്ഞള്‍പ്പൊടിയും, മല്ലിപ്പൊടിയും, കുരുമുളക് പൊടി, ഗരംമസാല പൊടി, തേങ്ങാപ്പാല്‍, വെള്ളം, ഉപ്പ് ഇത്രയും ആണ് വേണ്ടത്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യണേ. Courtesy: Anu’s Kitchen Recipes in Malayalam.