Blog

  • സ്ത്രീകളുടെ ഉത്സവമാണ് തിരുവാതിര. തിരുവാതിര ദിവസം രാവിലെ കഴിക്കുന്ന ഒരു വിഭവമാണ് കൂവ വിരകിയത്

    സ്ത്രീകളുടെ ഉത്സവമാണ് തിരുവാതിര. തിരുവാതിര ദിവസം രാവിലെ കഴിക്കുന്ന ഒരു വിഭവമാണ് കൂവ വിരകിയത്

    സ്ത്രീകളുടെ ഉത്സവമാണ് തിരുവാതിര. തിരുവാതിര ദിവസം രാവിലെ കഴിക്കുന്ന ഒരു വിഭവമാണ് കൂവ വിരകിയത്. തയ്യാറാക്കാൻ വളരെ എളുപ്പമാണ് ആരോഗ്യ ഗുണങ്ങളേറെയുള്ള ഒന്നും ആണിത്.

    ചേരുവകൾ

    കൂവപ്പൊടി- ഒരു കപ്പ്

    വെള്ളം- നാല് കപ്പ്

    ശർക്കര -ഒന്നര കപ്പ്

    വെള്ളം അര കപ്പ്

    നെയ്യ് -3 +1 ടേബിൾ സ്പൂൺ

    തേങ്ങാക്കൊത്ത് -കാൽ കപ്പ്

    ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂൺ

    കൂവപ്പൊടി വെള്ളത്തിൽ നന്നായി കലക്കി വെക്കുക. ശർക്കര അരക്കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് അരിച്ചു
    വെക്കുക.ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ മൂന്ന് സ്പൂൺ നെയ്യ് ചൂടാക്കി തേങ്ങ കൊത്ത് വറുക്കുക. തേങ്ങ ബ്രൗൺ നിറമാകുമ്പോൾ കലക്കിവെച്ച കൂവയും, ശർക്കര പാനിയും ഒഴിച്ചു കൊടുക്കാം.
    ഇടത്തരം തീയിൽ കുറുകി കട്ടിയാവുന്നത് വരെ കൈ എടുക്കാതെ ഇളക്കണം. വശങ്ങളിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഒരു സ്പൂൺ നെയ്യും, ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കി ചൂടിൽ നിന്നും മാറ്റാം.
    നെയ്മയം പുരട്ടിയ പരന്ന പാത്രത്തിലേക്ക് ഒഴിച്ച് കഷണങ്ങളാക്കി മുറിച്ചെടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കൂവ വിരകിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalaruchi Malayala Ruchi മലയാള രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എളുപ്പത്തിൽ ഒരു സ്ട്രോബറി സ്മൂത്തി  നിങ്ങളും   ഉണ്ടാക്കി നോക്കൂ

    എളുപ്പത്തിൽ ഒരു സ്ട്രോബറി സ്മൂത്തി നിങ്ങളും ഉണ്ടാക്കി നോക്കൂ

    എളുപ്പത്തിൽ ഒരു സ്ട്രോബറി സ്മൂത്തി

    ചേരുവകൾ

    • സ്ട്രോബറി– 12 എണ്ണം

    • പാൽ — 1 കപ്പ്

    • വാനില ഐസ് ക്രീം — 3 സ്കൂപ്

    • പഞ്ചസാര – 3 ടീസ്പൂൺ

    തയ്യാറാക്കുന്നവിധം

    സ്ട്രോബറി ചെറിയ കഷ്ണം ആക്കി മുറിച്ചെടുക്കുക .ഒരു മിക്സി ജാറില്ലേക്ക് സ്ട്രോബറി കഷ്ണങ്ങളും പഞ്ചസാരയും അര കപ്പ് പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക . അടിച്ചെടുത്ത മിക്സിലേക്കു 3 സ്കൂപ് വാനില ഐസ് ക്രീമും അര കപ്പ് പാലും ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക .അപ്പോൾ ഈസി ആയി നമ്മുടെ ടേസ്റ്റി സ്ട്രോബറി സ്മൂത്തി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്ട്രോബറി സ്മൂത്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • രുചിയൂറും ചെമ്മീൻ അച്ചാർ ഉണ്ടാക്കി നോക്കൂ

    രുചിയൂറും ചെമ്മീൻ അച്ചാർ ഉണ്ടാക്കി നോക്കൂ

    ചെമ്മീൻ അച്ചാർ🤩

    ചെമ്മീൻ: 1 കിലോ

    മുളകുപൊടി: 6tbsp +2 tbsp

    മഞ്ഞൾപ്പൊടി: 1tsp + 1/2tsp

    ഉപ്പ്: 3 ടീസ്പൂൺ

    വിനാഗിരി: 1 കപ്പ്

    വെള്ളം: 1/4 കപ്പ്

    നല്ലെണ്ണ: 1/4 കപ്പ്

    വെളിച്ചെണ്ണ: 1/4 കപ്പ്

    ഇഞ്ചി: 6 ടീസ്പൂൺ

    കുഞ്ഞുള്ളി: 25

    മുളക്: 7

    ചതച്ച ഇഞ്ചി വെളുത്തുള്ളി: 2tbsp

    6tbsp മുളകുപൊടി 1 ടീസ്പൂൺ മഞ്ഞൾപ്പൊടി 2 ടീസ്പൂൺ ഉപ്പ് ഉപയോഗിച്ച് ചെമ്മീൻ മാരിനേറ്റ് ചെയ്യുക.
    ഒരു പാനിൽ 1/4 കപ്പ് നല്ലെണ്ണയും 1/4 കപ്പ് വെളിച്ചെണ്ണയും ചേർത്ത് ഇഞ്ചി കറിവേപ്പില ഉള്ളി പച്ചമുളകും വെവ്വേറെ വറുത്തെടുക്കുക ചേർക്കുക. അതിൽ ചെമ്മീൻ വറുത്തെടുക്കുക. ഇത് മാറ്റി വയ്ക്കുക ഇപ്പോൾ അതേ പാനിൽ 2tbsp ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് 2 ടീസ്പൂൺ മുളകുപൊടിയും 1/2 ടീസ്പൂൺ മഞ്ഞളും ചേർത്ത് മൂപ്പിക്കുക1 കപ്പ് വിനാഗിരിയും 1/4 കപ്പ് വെള്ളവും ചേർത്ത് ഉപ്പ് ചേർത്ത് തിളപ്പിക്കുക. ഇത് തണുക്കുമ്പോൾ വറുത്ത ചെമ്മീൻ ഇഞ്ചി ഉള്ളി കറിവേപ്പിലയും പച്ചമുളകും ചേർത്ത് നന്നായി ഇളക്കുക
    രുചിയുള്ള ചെമ്മീൻ അച്ചാർ തയ്യാറാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പാൽ പൊരിച്ചത്,വീട്ടിൽ എപ്പോഴും ഉള്ള വളരെ കുറച്ചു ചേരുവകൾ ചേർത്ത് ഇത് പോലെ ഉണ്ടാക്കി നോക്കൂ

    പാൽ പൊരിച്ചത്,വീട്ടിൽ എപ്പോഴും ഉള്ള വളരെ കുറച്ചു ചേരുവകൾ ചേർത്ത് ഇത് പോലെ ഉണ്ടാക്കി നോക്കൂ

    പാൽ പൊരിച്ചത്,വീട്ടിൽ എപ്പോഴും ഉള്ള വളരെ കുറച്ചു ചേരുവകൾ ചേർത്ത് ഇത് പോലെ ഉണ്ടാക്കി നോക്കൂ

    വളരെ ഈസി ആയി റെഡി ആക്കാവുന്ന, വായിലിട്ടാൽ അലിഞ്ഞു പോകുന്ന എത്ര കഴിച്ചാലും മതി വരാത്ത ഈ കിടിലൻ ഐറ്റം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വീഡിയോ മുഴുവൻ കാണണേ
    ആദ്യം ഒരു പാത്രത്തിൽ നെയ്യോ ഓയിലോ നല്ല പോലെ തടവിയതിനു ശേഷം സൈഡ് ലേക്ക് മാറ്റി വെക്കാം.. അടുത്തത് ആയി ഒരു ബൗളിൽ അര കപ്പ് കോൺ ഫ്ലോർ എടുത് അതിലേക്ക് അര കപ്പ് പാൽ കുറച്ചു കുറച്ചു ആയി ചേർത് നല്ല പോലെ ഒന്ന് മിക്സ്‌ ആക്കി എടുക്കാം.. ഇനി ഇതും സൈഡ് ലേക്ക് മാറ്റി വെക്കാം..

    അടുത്തത് ചുവട് കട്ടിയുള്ള പാനിലേക്ക് അര കപ്പ് പഞ്ചസാരയും ഒന്നര കപ്പ് പാലും അതിന്റെ ഒപ്പം തന്നെ മിക്സ്‌ ആക്കി വെച്ചിരിക്കുന്ന കോൺ ഫ്ലോർ കൂടെ ചേർത്ത് flame ഓൺ ആക്കി മീഡിയം ഫ്ലെയിമിൽ ഇത് തിളപ്പിച്ച്‌ കുറുകി എടുക്കാം.. പാനിൽ നിന്നും വിട്ട് വരുന്ന ഒരു പരുവം ആയാൽ flame ഓഫാക്കാം..

    ഇനി ഇത്‌ ചൂടാറും മുന്നേ നെയ്യ് പുരട്ടി വെച്ചിരിക്കുന്ന പാത്രത്തിലേക്ക് മാറ്റാം..
    ഇത്‌ ഇനി നല്ല പോലെ ചൂടറിയാൽ അര മണിക്കൂർ നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കാം.

    ആ സമയം കൊണ്ട് പാൽ വറ്റിച്ചത് ഫ്രൈ ചെയ്യാനുള്ള മാവ് റെഡി ആക്കാം.. അതിനായിഒരു ബൗളിൽ മുക്കാൽ കപ്പ് മൈദയും 4 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുക്കാം..

    ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം കുറച്ചു കുറച്ചു ആയി ചേർത്ത് നല്ല പോലെ മിക്സ്‌ ആക്കി എടുക്കാം..

    അര മണിക്കൂർ കഴിഞ്ഞാൽ സെറ്റ് ആക്കാൻ വെച്ചിരിക്കുന്നത് വേറൊരു പാത്രത്തിലേക്ക് മാറ്റാം .. ഇനി ഇത്‌ ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചു
    കലക്കി വെച്ച മൈദ മാവില് മുക്കിയതിന് ശേഷം ബ്രെഡ് പൊടിച്ചതിൽ ഒന്ന് കോട്ട് ചെയ്ത് എടുക്കാം..അതിന് ശേഷം ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് ഓയിൽ നന്നായി ചൂടായാൽ ഓരോന്നായി ഓയിലിലേക്ക് ഇട്ട് ഫ്രൈ ചെയ്ത് എടുക്കാം.. ചോടോട് കൂടെ തന്നെ സെർവ് ചെയ്യാം..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാൽ പൊരിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു ബിരിയാണി റൈസ് റെസിപ്പി ആണ് ഇന്നത്തേത്.

    വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു ബിരിയാണി റൈസ് റെസിപ്പി ആണ് ഇന്നത്തേത്.

    വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു ബിരിയാണി റൈസ് റെസിപ്പി ആണ് ഇന്നത്തേത്. ഇത് തയ്യാറാക്കി എടുക്കാൻ വേണ്ടി ഞാൻ ഇവിടെ 500ഗ്രാം ചിക്കൻ എടുത്തിട്ടുണ്ട് ഇതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് രണ്ട് ടേബിൾസ്പൂൺ അധികം പുളിയില്ലാത്ത തൈര്, മുക്കാൽ ടീസ്പൂൺ മുളകുപൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, കാൽടീസ്പൂൺ ചെറിയ ജീരകം വറുത്ത് പൊടിച്ചത്, ഒരു ടീസ്പൂൺ ഗരം മസാല പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് 15 മിനിറ്റ് മാറ്റി വെക്കുക.

    ഇനി സ്റ്റൗ ഓണാക്കി മറ്റൊരു പാത്രം വെച്ചു കൊടുക്കാം, അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൊടുക്കുക, നീ ചൂടായതിനു ശേഷം മസാല ഐറ്റംസ് ബേലീഫ് ചേർത്തു കൊടുക്കുക
    ചെറുതായിട്ടൊന്നു വയറ്റിവന്നതിനുശേഷം

    3 പച്ചമുളക് നെടുകേ കീറിയത്, ഒരു കപ്പ് പുതിനയില ഒരു കപ്പ് മല്ലിയില ചേർത്ത് ഇളക്കുക
    ശേഷം അതിലേക്ക് നേരത്തെ മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ കൂടി ചേർത്ത് ഇളക്കുക, നന്നായി മിക്സ് ചെയ്ത് എടുത്ത ശേഷം, കാൽകപ്പ് വെള്ളം കൂടി ചേർത്ത് പകുതിഭാഗം വരെ വേവിച്ചെടുക്കുക, ശേഷം,30 മിനിറ്റ് കുതിർത്ത് വെച്ചിരുന്ന 2 കപ്പ് അരി ചേർത്തു കൊടുക്കാം, ഞാനിവിടെ രണ്ട് കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്ന രീതിയിലാണ് ചേർത്തു കൊടുത്തിരിക്കുന്നത്

    ഇനി തിളച്ചു വന്നതിനുശേഷം ലോ പ്രേമി ലേക്ക് മാറ്റി ഒരു മൂടി കൊണ്ട് അടയ്ക്കുക ശേഷം വെയിറ്റ് ഉണ്ടെങ്കിൽ അതും വയ്ക്കുക
    അഞ്ച് മിനിറ്റിനുള്ളിൽ തന്നെ നന്നായി വെന്തു കിട്ടും, ഇത്രേയുള്ളൂ പെർഫെക്റ്റ് ചിക്കൻ ബിരിയാണി റെഡി
    ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കൂ തീർച്ചയായിട്ടും എല്ലാവർക്കും ഒരുപോലെ ഇഷ്ടവും

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Leeja all in one channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഈ പുഴുക്ക് ഇടയ്ക്കൊക്കെ ഉണ്ടാക്കി കഴിക്കാൻ നല്ലൊരു റെസിപ്പിയാണ്

    ഈ പുഴുക്ക് ഇടയ്ക്കൊക്കെ ഉണ്ടാക്കി കഴിക്കാൻ നല്ലൊരു റെസിപ്പിയാണ്

    തിരുവാതിര പുഴുക്ക് || ഈ പുഴുക്ക് ഇടയ്ക്കൊക്കെ ഉണ്ടാക്കി കഴിക്കാൻ നല്ലൊരു റെസിപ്പിയാണ്. രുചികരമായ ഈ നാടൻ പുഴുക്ക് എല്ലാവർക്കും ഇഷ്ടപ്പെടും.

    ഉണ്ടാക്കുന്ന വിധം:

    വൻപയർ – 100 g മിനിമം 5 മണിക്കൂർ കുതിർത്ത് കുക്കറിൽ ഉടയാതെ വേവിച്ച് വയക്കാം.

    1. കപ്പ – 250 g

    2. ചേന – 150 g

    3. കാച്ചിൽ – 200 g

    4. മധുരക്കിഴങ്ങ് – 150 g

    5. നേന്ത്രക്കായ – 200 g

    6. വലിയ ചേമ്പ് – 200 g

    അരപ്പ് :

    1.തേങ്ങ – 2 cup

    2 .ജീരകം – 2 നുള്ള്

    3.കാന്താരി| പച്ചമുളക് – എരിവിന്

    4 വേപ്പില – 2 തണ്ട്

    5.മഞ്ഞൾ പൊടി – 2 നുള്ള്

    6.വെളുത്തുള്ളി – 4 അല്ലി -ഇത് വേണമെങ്കിൽ മാത്രം ചേർക്കുക.

    ഇത് എല്ലാം കൂടി ചേർത്ത് അവിയലിന് ചതക്കും പോലെ റെഡിയാക്കി വക്കണം’
    ഇനി പുഴുക്കുണ്ടാക്കാനായി ആവശ്യത്തിന് വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ഞാൻ 1 Ltr വെള്ളം എടുത്തിട്ടുണ്ട്. കഷണങ്ങൾ മുങ്ങി കിടക്കണം. അതാണ് വെള്ളത്തിന്റെ അളവ്. കഷണങ്ങൾ ചേർത്ത് പാതി വെന്തു കഴിയുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർക്കാം. കഷണങ്ങൾ വെന്തു കഴിയുമ്പോൾ വൻപയർ വേവിച്ചത് ചേർത്ത് മൂന്നു മിനിട്ട് കഴിയുമ്പോൾ ചതച്ചു വച്ച അരപ്പ്, വേപ്പില , ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് അഞ്ചു മിനിട്ട് കഴിയുമ്പോൾ അടുപ്പ് ഓഫ് ചെയ്ത് കുറച്ചു കൂടി കറി വേപ്പില , 2 സ്പൂൺ വെളിച്ചെണ്ണ ചേർക്കാം. പതിനഞ്ചു മിനിട്ട് കഴിഞ്ഞ് കഴിക്കാനാണ് ഒത്തിരി രുചി. പപ്പടം, ഗോതമ്പ് കഞ്ഞി , എന്നിവ ബെസ്റ്റ് കോമ്പിനേഷൻ . വെറുതെയും കഴിക്കാൻ രുചി തന്നെ. ഉണ്ടാക്കാത്തവർ എല്ലാവരും ഇതു പോലെ ഉണ്ടാക്കി രുചി അറിയണേ ….

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തിരുവാതിര പുഴുക്ക്ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി COOKING RANGE By Smitha Manoj ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 10മിനിറ്റിൽ 2സൂപ്പർപുഡ്ഡിംഗ് നിങ്ങളും  ഉണ്ടാക്കി നോക്കൂ.

    10മിനിറ്റിൽ 2സൂപ്പർപുഡ്ഡിംഗ് നിങ്ങളും ഉണ്ടാക്കി നോക്കൂ.

    10 മിനിറ്റിൽ ഉണ്ടാക്കാവുന്ന 2 സൂപ്പർ പുഡ്ഡിംഗ്
    ബിസ്ക്കറ്റ് ചോക്ലേറ്റ് പുഡ്ഡിംഗ്

    പാൽ 2 കപ്പ്

    പഞ്ചസാര മുക്കാൽ കപ്പ്

    ബിസ്ക്കറ്റ് ഒരു പാക്കറ്റ്

    മൈദ രണ്ട് ടേബിൾ സ്പൂൺ

    കൊക്കോ പൗഡർ അര കപ്പ്

    വാനില എസ്സൻസ് ഒരു ടീസ്പൂൺ

    ബട്ടർ രണ്ട് ടേബിൾസ്പൂൺ

    ഒരു പാത്രത്തിലേക്ക് പാല് പഞ്ചസാര കൊക്കോപൗഡർ,മൈദ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കിയതിനു ശേഷം അഞ്ച് മിനിറ്റ് കുറുക്കിയെടുക്കുക അതിനുശേഷം വാനില എസൻസും ബട്ടറും ചേർത്ത് ഒന്നുകൂടെ മിക്സ് ആക്കുക ഇപ്പോൾ ചോക്ലേറ്റ് സോസ് റെഡിയായി ഇനി സെറ്റ് ചെയ്യാനായി ഒരു പാത്രത്തിലേക്ക് ആദ്യം ബിസ്ക്കറ്റ് വച്ച് കൊടുക്കണം ഓരോ ബിസ്ക്കറ്റും പാലിൽ ഒന്നു മുക്കിയതിനുശേഷം വെച്ചു കൊടുക്കുക ആദ്യത്തെ ഒരു ലയർ ബിസ്ക്കറ്റ് വെച്ചതിനു ശേഷം തയ്യാറാക്കി വെച്ചിട്ടുള്ള ചോക്ലേറ്റ് സോസ് മുകളിലായി ഒഴിച്ചുകൊടുക്കുക ഒരു സ്പൂൺ കൊണ്ട് ഒന്ന് ലെവൽ ചെയ്തുഎടുക്കുക വീണ്ടും അടുത്ത ലെയർബിസ്ക്കറ്റ് പാലിൽ മുക്കി വെച്ചു കൊടുക്കുക അതിനുശേഷം ചോക്ലേറ്റ് മുകളിലായി വച്ചു കൊടുക്കുക ഇങ്ങനെ മൂന്നു ലെയർ ആയി ബിസ്ക്കറ്റും ചോക്ലേറ്റ് സോസും ഒഴിച്ചുകൊടുക്കുക അതിനുശേഷം രണ്ട് ബിസ്ക്കറ്റ് ഒന്നു പൊടിച്ചതിനുശേഷം മുകളിൽ ഇട്ടുകൊടുത്തു ഫ്രിഡ്ജിൽവച്ച് രണ്ടുമണിക്കൂർ സെറ്റ് ചെയ്യുക.

    Milk pudding

    പാൽ മൂന്ന് കപ്പ്

    പഞ്ചസാര കാൽകപ്പ്

    കണ്ടൻസ്ഡ് മിൽക്ക് കാൽക്കപ്പ്

    വാനില എസൻസ് അരടീസ്പൂൺ

    ജലാറ്റിൻ ഒരു ടേബിൾ സ്പൂൺ

    വെള്ളം അര കപ്പ്

    അണ്ടിപ്പരിപ്പ് ബദാം പൊടിച്ചത് ആവശ്യത്തിന്

    ഒരു പാത്രത്തിലേക്ക് പാൽ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കാൽക്കപ്പ് പഞ്ചസാര ചേർത്ത് നല്ലപോലെ തിളപ്പിക്കുക തിളച്ചതിനുശേഷം കാൽക്കപ്പ് കണ്ടൻസ്ഡ് മിൽക്കും ചേർത്ത് 5 മിനിറ്റോളം ഏറ്റവും കുറഞ്ഞ തീയിൽ വച്ച് നല്ലപോലെ തിളപ്പിച്ച് കുറച്ച് വറ്റിച്ചെടുക്കുക പാലിലേക്ക് അര ടീസ്പൂൺ വാനില എസൻസ്ചേർക്കുക ഒരു ടേബിൾ സ്പൂൺ ജലാറ്റിൻ അര കപ്പ് വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ആക്കി കൂടെ ഒഴിച്ചു കൊടുക്കുക ജലാറ്റിൻ നല്ലപോലെ അലിഞ്ഞു വരുന്നതുവരെ ഇളക്കിക്കൊടുക്കുക അതിനുശേഷം ഓഫ് ചെയ്യാം ഇനി ഒരു പാത്രത്തിൽ കുറച്ച് ഓയിൽ പുരട്ടി അതിനുശേഷം റെഡിയാക്കി വെച്ചിട്ടുള്ള പുഡ്ഡിംഗ് മിക്സ് ഒഴിച്ചുകൊടുക്കുക ചൂടാറിയതിനു ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യാം. രണ്ടു മണിക്കൂറിനു ശേഷം പുഡ്ഡിംഗ് റെഡി ആയിട്ടുണ്ടാവും മുകളിലായി കുറച്ച് അണ്ടിപ്പരിപ്പ് ബദാം ചെറുതായി അരിഞ്ഞത് എടുത്തു കൊടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സൂപ്പർപുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.