Blog

  • കപ്പ കുഴച്ചത് കരിമീൻ പൊള്ളിച്ചത് അയല കറി റെസിപ്പി

    കപ്പ കുഴച്ചത് കരിമീൻ പൊള്ളിച്ചത് അയല കറി റെസിപ്പി

    അയലക്കറി

    ആവശ്യമായ സാധനങ്ങൾ

    മഞ്ഞൾപൊടി കാൽ ടീസ്പൂൺ

    മുളകുപൊടി അര ടീസ്പൂൺ

    കശ്മീരി മുളകുപൊടി രണ്ട് ടേബിൾസ്പൂൺ

    മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ

    ഉലുവപ്പൊടി കാൽ ടീസ്പൂൺ

    കുരുമുളകുപൊടി കാൽ ടീസ്പൂൺ

    വെളിച്ചെണ്ണ ആവശ്യത്തിന്

    ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ

    വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ

    പച്ചമുളക് എരുവിന് അനുസരിച്ച്

    കൊച്ചുള്ളി 5

    കറിവേപ്പില

    കുടംപുളി രണ്ട് കഷ്ണം(വൃത്തിയായി കഴുകി കുതിർക്കാൻ വയ്ക്കുക )

    ഉപ്പ്

    അയല അര കിലോ

    ആദ്യം മീൻ വൃത്തിയായി വെട്ടി കഴുകി മാറ്റി വയ്ക്കുക.മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഉലുവപ്പൊടി കുരുമുളകുപൊടി ഇത്രയും കൂടി ചെറിയ ഒരു ബൗളിൽ ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് ഒന്ന് കുഴച്ചു വയ്ക്കുക.
    ഒരു ചട്ടി ചൂടാവാൻ ആയി വയ്ക്ക് .

    ചട്ടി ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.കടുകിട്ടു പൊട്ടിക്കുന്ന വരാണെങ്കിൽ കടുകിട്ടു പൊട്ടിക്കാം.ഇനി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കൊച്ചുള്ളി കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

    നന്നായി മൂത്ത മണം വരുമ്പോൾ അതിലേക്ക് നമ്മൾ കുഴച്ചു വച്ചിരിക്കുന്ന പൊടികൾ ചേർത്തു കൊടുക്കുക.
    എന്നിട്ട് നന്നായി ഇളക്കി ഒന്നു വരട്ടിയെടുക്കുക.

    പൊടികൾ നന്നായി മൂത്തു കഴിഞ്ഞാൽ അതിലേക്ക് കുടംപുളി ചേർത്ത് കൊടുക്കുക.ആവശ്യത്തിനു വെള്ളവും ചേർത്ത് ഉപ്പും ചേർത്ത് അടച്ചുവെച്ച് നന്നായി തിളപ്പിക്കുക.നന്നായി തിളച്ചു കഴിഞ്ഞാൽ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്തിട്ട് അടച്ചുവച്ച് ഒരു 10 മിനിറ്റ് വേവിക്കുക.

    മീൻ നന്നായി വെന്തുകഴിഞ്ഞാൽ തുറന്നുവച്ച മീഡിയം ഫിലിമിൽ ചാറ് കുറുക്കിയെടുക്കുക.ചാറ് നന്നായി കുറുകി കഴിഞ്ഞാൽ മുകളിൽ രണ്ടു മൂന്നു കറിവേപ്പിലയിട്ട് സ്റ്റ് ഓഫ് ചെയ്തു ചട്ടി അടച്ചു മാറ്റി വയ്ക്കുക.
    നല്ല ടേസ്റ്റി ആയിട്ടുള്ള മീൻകറി റെഡി.

    NOTE: എപ്പോഴും കപ്പ് വേവിക്കുമ്പോൾ കപ്പ വേവിച്ച് വെള്ളം ഊറ്റി കളയാൻ ശ്രദ്ധിക്കുക.അതുകൊണ്ടുതന്നെ കുറച്ച് ഏറെ വെള്ളത്തിൽ വേണം കപ്പ വേവിക്കാൻ.കപ്പ കുഴച്ചത് ഞാൻ കടുക് വറുത്ത് ചേർക്കാറില്ല.

    കരിമീൻ പൊള്ളിച്ചത്

    കരിമീൻ മൂന്ന്

    കാശ്മീരി മുളകുപൊടി ഒരു ടേബിൾ സ്പൂൺ

    മഞ്ഞൾപ്പൊടി അര ടീസ്പൂൺ

    കുരുമുളകുപൊടി അര ടീസ്പൂൺ

    ഉപ്പ്

    നാരങ്ങാനീര് ഒരു ടീസ്പൂൺ

    കരിമീൻ വൃത്തിയായി കഴുകി എടുക്കുക.

    എന്നിട്ട് നന്നായി വരഞ്ഞെടുക്കുക.

    കശ്മീരി മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി ഉപ്പ് നാരങ്ങാനീര് എന്നിവ മിക്സ് ചെയ്ത് കരി മീനിൽ നന്നായി പുരട്ടി അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

    അരമണിക്കൂർ കഴിഞ്ഞ് വെളിച്ചെണ്ണയിൽ രണ്ട് സൈഡും വറുത്തെടുക്കുക.ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ

    വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ

    പച്ചമുളക് 3

    കൊച്ചുള്ളി 20

    കറിവേപ്പില

    കാശ്മീരി മുളകുപൊടി ഒരു ടേബിൾ സ്പൂൺ

    മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ

    കുരുമുളകുപൊടി അര ടീസ്പൂൺ

    തേങ്ങാപാല് കട്ടിയുള്ള ഒരു കപ്പ്

    തക്കാളി 1

    ഉപ്പ് ആവശ്യത്തിന്

    കരിമീൻ വറുത്ത എണ്ണയിൽ തന്നെ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കൊച്ചുള്ളി കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

    നന്നായി വഴറ്റി കഴിഞ്ഞാൽ അതിലേക്ക് കാശ്മീരി മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക.

    അതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി കൂടി ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
    ആവശ്യമെങ്കിൽ മാത്രം കുറച്ചു വെള്ളം ചേർത്തു കൊടുക്കാം.

    നന്നായി വെന്ത ആ കൂട്ടിലേക്ക് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക.ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി കുറഞ്ഞ തീയിൽ തേങ്ങാപ്പാൽ ഒന്ന് ഇളക്കി വറ്റിക്കുക.ഒന്ന് കുറുകി വരുമ്പോൾ അതിലേക്കു വറുത്തു വച്ചിരിയ്ക്കുന്ന കരിമീൻ എടുത്തു വെച്ചിട്ട് നന്നായി തേങ്ങാപ്പാലിൽ കോട്ട ചെയ്തെടുക്കുക.തീ നന്നായി കുറച്ചു വച്ച് തേങ്ങാപ്പാലിൽ നിന്നും എണ്ണ തെളിയുന്നതുവരെ വേവിക്കുക.

    എന്ന് തെളിഞ്ഞു തുടങ്ങിയാൽ സ്റ്റ് ഓഫ് ചെയ്യാവുന്നതാണ്.ഇനി വാഴയില വാട്ടി എടുക്കുക.ഒരു വലിയ വാഴയിലയുടെ നടുക്ക് ചെറിയൊരു കഷണം വാഴയില വാട്ടിയത് ആദ്യം വച്ചു കൊടുക്കുക.അതിന്റെ മുകളിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന കരിമീൻ മസാല എടുത്തുവയ്ക്കുക.

    ഒരു ഇലയിൽ ഒരു മീൻ ആയി വെക്കുക.എന്നിട്ട് നന്നായി മടക്കി ചെറിയൊരു വാഴനാരുകൊണ്ട് തന്നെ കെട്ടുക.ഇനി ഒരു ദോശക്കല്ല് ചൂടാക്കുക.കുറച്ചു വെളിച്ചെണ്ണ തൂകി കൊടുക്കുക.അതിലേയ്ക്ക് വാഴയിലയിൽ തയ്യാറാക്കി വച്ചിരിയ്ക്കുന്ന കരിമീൻ എടുത്തു വച്ചിട്ട് രണ്ട് സൈഡും പൊള്ളിച്ച് എടുക്കുക.തിരിച്ചും മറിച്ചും ഇട്ട പൊളിച്ചെടുത്ത് ഒരു സൈഡ് തന്നെ ഇട്ടാൽ വാഴയില കഴിയും.

    രണ്ട് സൈഡും പൊള്ളി വന്നുകഴിഞ്ഞാൽ സ്റ്റോപ്പ് ചെയ്യാവുന്നതാണ്.നമ്മുടെ കരിമീൻ പൊള്ളിച്ചതും റെഡിയായി.കൂടെ യുള്ള ചീരത്തോരൻ,മോര്ക്കറി റെസിപ്പികൾ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ട്എല്ലാവരും ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണം.

  • ഇത്രയും എളുപ്പത്തിൽ ചിക്കൻ തന്തൂരി ഉണ്ടാക്കിയിട്ടുണ്ടോ ?ഓവൻ ഗ്രിൽ ഇല്ലാതെ വളരെ എളുപ്പത്തിൽ ചിക്കൻ തന്തൂരി ഉണ്ടാക്കാം ..

    ഇത്രയും എളുപ്പത്തിൽ ചിക്കൻ തന്തൂരി ഉണ്ടാക്കിയിട്ടുണ്ടോ ?ഓവൻ ഗ്രിൽ ഇല്ലാതെ വളരെ എളുപ്പത്തിൽ ചിക്കൻ തന്തൂരി ഉണ്ടാക്കാം ..

    ചേരുവകൾ

    ചിക്കൻ – 1 കിലോ

    കട്ട തൈര് – അരക്കപ്പ്

    ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 tbs

    കശ്‍മീരി മുളക്പൊടി – 2tbs

    മുളക്പൊടി – 1 tbs

    ഗരം മസാല – 1tsp

    നാരങ്ങാനീര് – 1tbs

    ഉപ്പ് – ആവശ്യത്തിന്

    ബട്ടർ – ആവശ്യത്തിന്

    ഉണ്ടാകുന്ന വിധം

    ചിക്കൻ കഷ്ണങ്ങളാക്കി നന്നായി വരഞ്ഞുകൊടുക്കുക .ഒരു ബൗളിൽ ചേരുവകളെല്ലാം ചേർത്ത് മസാല തയ്യാറാകുക .ഇതിലേക്കു ചിക്കൻ ഇട്ടു മസാല തേച്ചുകൊടുത്തു 4 മണിക്കൂർ കുറഞ്ഞത് റസ്റ്റ് ചെയ്യാൻ വെക്കുക .പാനിൽ ബട്ടർ ഇട്ടു ചൂടാകുമ്പോൾ ചിക്കൻ pieces ഇട്ടു കുറഞ്ഞ തീയിൽ 15 മിനുട്ട് കുക്ക് ചെയ്തെടുക്കുക .കുക്കായി വരുമ്പോൾ ചൂടാക്കിയ ചാർക്കോൾ വെച്ച് മുകളിൽ ഓയിൽ ഒഴിച്ച് 3 മിനുട്ട് അടച്ചുവെക്കുക .ചൂടോടെ സെർവ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ തന്തൂരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചായയുടെ കൂടെ കറുമുറെ കഴിക്കാൻ ചിക്കന്റെ ഫ്ലേവറോട് കൂടിയ നല്ല കിടിലൻ മക്രോണി ഫ്രൈ..

    ചായയുടെ കൂടെ കറുമുറെ കഴിക്കാൻ ചിക്കന്റെ ഫ്ലേവറോട് കൂടിയ നല്ല കിടിലൻ മക്രോണി ഫ്രൈ..

    വളരെ ഈസി ആയി ഈ ചിക്കൻ ഫ്ലേവറിലുള്ള മക്രോണി ഫ്രൈ ഉണ്ടാക്കാൻ ആയിട്ട് എന്തെല്ലാം ആണ് ഇതിൽ ചേർക്കുന്നതെന്നറിയാൻ വീഡിയോ മുഴുവൻ കാണണേ …

    ആദ്യം മക്രോണി വേവിക്കാനായി വെള്ളം തിളപ്പിക്കാൻ ആയി വെച്ചതിലേക്ക് ആവിശ്യത്തിന് ഉപ്പും പിന്നേ കുറച്ചു ഓയിലും ഒഴിച്ച് കൊടുക്കാം.. വെള്ളം നന്നായി തിളച്ചു വന്നാൽ 250 ഗ്രാം മക്രോണി ചേർക്കാം.. നല്ല പോലെ ഒന്ന് ഇളക്കി യോജിപ്പിച്ചു കൊടുക്കാം..

    മക്രോണി നന്നായി വെന്തു വന്നാൽ ഊറ്റി എടുക്കാം .. ഇതിലേക്ക് 5 ടേബിൾ സ്പൂൺ കോൺ ഫ്ലോർ ചേർത്ത് മിക്സ്‌ ആക്കാം.. ഇതു സൈഡ് ലേക്ക് മാറ്റി വെക്കാം.. ഒരു ബൗളിൽ ഒരു ക്യൂബ് ചിക്കൻ സ്റ്റോക്ക് എടുക്കാം.. ഇതിലേക്ക് കാൽ കപ്പ് തിളച്ച വെള്ളം ഒഴിച്ച് നല്ലപോലെ മിക്സ്‌ ആക്കി എടുക്കാം.. ഇതിലേക്ക് കാൽ ടീസ്പൂൺ നേക്കാൾ കുറവ് കാശ്മീരി ചില്ലി പൗഡറും, അത്ര തന്നെ ഗരം മസാല പൊടിയും ചേർക്കാം.. ഒന്ന് കൂടെ നല്ല പോലെ മിക്സ്‌ ആക്കാം.. ഇതും ഇനി നമുക്ക് സൈഡിലേക്ക് മാറ്റി വെക്കാം.. ഇനി മക്രോണി ഫ്രൈ ചെയ്യാൻ ആയി പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് ഓയിൽ ചൂടായാൽ കുറച്ചു വെളുത്തുള്ളി ചതച്ചതും, മൂന്നാലു ചുവന്ന മുളക് കഷ്ണങ്ങൾ ആക്കിയതും, കുറച്ചു കറി വേപ്പിലയും ഫ്രൈ ചെയ്തു എടുക്കാം.. വെളുത്തുള്ളി നന്നായി മൊരിഞ്ഞു വന്നാൽ കോരി മാറ്റാം.

    അടുത്തത് ആയി മക്രോണി മൂന്നോ നാലോ ബാച്ച് ആയി ഡീപ്പ് ഫ്രൈ ചെയ്യാം ..മക്രോണി നന്നായി മൊരിഞ്ഞു കളർ ചേഞ്ച്‌ ആയി വരാൻ തുടങ്ങിയാൽ,തീ ഓഫാക്കിയതിന് ശേഷം മിക്സ്‌ ആക്കി വെച്ചിരിക്കുന്ന ചിക്കൻ ക്യൂബിന്റ വെള്ളത്തിൽന്ന് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ഇതിലേക്ക് ഒഴിച്ച് കൊടുക്കാം..നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം മക്രോണി കോരി മാറ്റാം..ബാക്കി ഉള്ളതും ഇതേ പോലെ തന്നെ ഫ്രൈ ചെയ്തു എടുക്കാം..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മക്രോണി ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇറച്ചിയും കുമ്പളങ്ങയും കറി നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ഇറച്ചിയും കുമ്പളങ്ങയും കറി നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഇറച്ചിയും കുമ്പളങ്ങയും കറി

    Ingredients :::

    കുമ്പളങ്ങ:750g

    ബീഫ്:1/2kg

    തക്കാളി:1,chopped

    പച്ചമുളക്:2

    ഇഞ്ചി വെളുത്തുള്ളി ചെറിയുള്ളി:3/4tsp

    മുളക്പൊടി:1 1/2 tsp

    മഞ്ഞൾപൊടി:1/2 tsp

    മല്ലിപൊടി:2tsp

    ജീരകപ്പൊടി:1/2 tsp

    തേങ്ങ ചിരവിയത്

    കറിവേപ്പില

    ഉപ്പ്

    വെളിച്ചെണ്ണ

    ചെറിയുള്ളി അരിഞ്ഞത്

    ആദ്യം കുക്കറിൽ ബീഫ് ഇട്ട് കൊടുക്കാം.ഇതിലേക്ക് തക്കാളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചെറിയുള്ളി പേസ്റ്റ്, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ജീരകപ്പൊടി, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്തു മിക്സ് ചെയ്തു അടച്ചുവെച്ചു വേവിക്കാം. നന്നായി വേവായ ശേഷം കുക്കർ തുറന്നുവെച്ചു അതിലേക്ക് കുമ്പളങ്ങ നുറുക്കിയത് ഇട്ട് ഒന്നുകൂടെ വേവിക്കാം. ഇനി ഇതിലേക്ക് തേങ്ങ അരച്ചത് ഒഴിച്ച് ഒന്ന് ചൂടാക്കാം.ശേഷം തീ ഓഫ് ചെയ്യാം. ഇനി കറി യിലേക്ക് ഉള്ളി വറുത്തെടുക്കണം. അതിനായി ചെറിയപത്രത്തിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ ചെറിയുള്ളി അരിഞ്ഞത് ചേർത്തു ബ്രൗൺ നിറമാവുന്നത് വരെ വഴറ്റാം. ഇനി ഇതിലേക്ക് കറിവേപ്പിലാകൂടെ ചേർത്തു വഴറ്റി ഇത് കരിയിലേക്ക് ചേർത്തു മിക്സ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇറച്ചിയും കുമ്പളങ്ങയും കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Naaz world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സ്പെഷ്യൽ മസാലക്കൂട്ടിൽ ചിക്കൻ പെരട്ട് ഇതു പോലെ ഉണ്ടാക്കി നോക്കൂ

    സ്പെഷ്യൽ മസാലക്കൂട്ടിൽ ചിക്കൻ പെരട്ട് ഇതു പോലെ ഉണ്ടാക്കി നോക്കൂ

    ഒരു നാടൻ ചിക്കൻ പെരട്ട് തയ്യാറാക്കാം.

    ചിക്കൻ – 1 Kg

    സവാള – 3+1

    ഇഞ്ചി വെളുത്തുള്ളി [ചതച്ചെടുത്തത് ] – 2 tbsp

    മഞ്ഞൾപ്പൊടി – 1/2 tsp

    ചെറുനാരങ്ങ – പകുതി

    തക്കാളി – 1

    മല്ലി- 11/2 tbsp

    ഗ്രാമ്പൂ – 4

    ഏലയ്ക്ക – 4

    ജാതിക്ക – ഒരു ചെറിയ കഷ്ണം

    കറുവപ്പട്ട

    ജാതിപത്രി – 1

    പെരിംജീരകം – 1/2 tsp

    കുരുമുളക് – 1 tbsp

    വറ്റൽമുളക് – 4+3

    കറിവേപ്പില

    വെളിച്ചെണ്ണ

    കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ആവശ്യത്തിന് ഉപ്പും, 1tbsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, 1tsp കുരുമുളക് പൊടിയും, ഒരു ചെറുനാരങ്ങയുടെ പകുതി നീരും, കറിവേപ്പിലയും ചേർത്ത് നന്നായി പുരട്ടി വെയ്ക്കുക. ശേഷം മസാലക്കൂട്ടിനു വേണ്ട ചേരുവകൾ ചെറുതായി വറുത്തെടുത്തു തണുത്ത ശേഷം പൊടിച്ചെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായ ശേഷം അതിലേക്ക് വറ്റൽമുളക്, കറിവേപ്പില ചേർത്തു കൊടുക്കുക. അതിനു ശേഷം 1tbsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും ചേർത്തു കൊടുക്കുക. സവാള നന്നായി വാടിയ ശേഷം അതിലേക്ക് ഒരു ചെറിയ തക്കാളി ചേർത്ത് കൊടുക്കുക. അതിനു ശേഷം മാരിനേറ്റ് ചെയ്ത ചിക്കനും ചേർത്ത് നന്നായി മിക്സ് ചെയ്ത് മൂടിവെച്ചു വേവിക്കുക. ചിക്കൻ പകുതി വേവാകുമ്പോൾ പൊടിച്ചു വെച്ച മസാലക്കൂട്ടുകൂടി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് മൂടി വെച്ച് ചിക്കൻ കുക്ക് ചെയ്തെടുക്കുക. അതേ സമയം ഒരു സവാള ചെറുതായി അരിഞ്ഞ് എണ്ണയിൽ വറുത്തെടുത്ത് ചേർത്ത് കൊടുക്കാം. ഗ്രേവി നല്ല കുറുകി വന്ന് ചിക്കൻ കഷണങ്ങളെല്ലാം മസാലയിൽ നന്നായി പൊതിഞ്ഞു വരുമ്പോൾ കുറച്ചു കറിവേപ്പില കൂടി ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ പെരട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചപ്പത്തിക് ഒരു അടിപൊളി കറി ആണ് ഉരുളകിഴങ്ങ് ക്യാപ്സിക്കം മസാല

    ചപ്പത്തിക് ഒരു അടിപൊളി കറി ആണ് ഉരുളകിഴങ്ങ് ക്യാപ്സിക്കം മസാല

    ചപ്പത്തിക് ഒരു അടിപൊളി കറി ആണ് ഉരുളകിഴങ്ങ് ക്യാപ്സിക്കം മസാല

    INGREDIENTS

    Potato – 2 (medium size)

    Capsicum – 2 (medium size)

    Onion – 1

    Green chilli – 2

    Ginger – 1 tsp (chopped)

    Mustard – 1 tsp

    Turmeric powder – 1/2 tsp (total)

    chilli Powder – 1 tsp

    Coriander Powder – 1/2 tsp

    Garam Masala – 1/2 tsp

    Coconut Milk – 1 cup

    Oil – 1 tbsp

    Salt

    Water

    Curry Leaves

    തയ്യാറാക്കുന്ന വിധം :

    ആദ്യം തന്നെ ഉരുളകിഴങ്ങ് കാപ്സിക്കം മഞ്ഞൾപൊടി ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക..
    മസാല തയ്യാറാക്കുന്ന വേണ്ടി: പാനിൽ വെളിച്ചെണ്ണ ചൂടകുമ്പോൾ കടുക് പൊട്ടിക്കുക. കടുക് പൊട്ടി കഴിഞ്ഞ് ഒരു സവാള ചെറുതായി നുറുക്കിയത് ഒരു ക്യാപ്സിക്കം പച്ചമുളകും കൂടി വയറ്റുക . സവാള വയന്ന് വരുമ്പോൾ മഞ്ഞൾ പൊടി മുളക് പൊടി മല്ലിപ്പൊടി ഗരം മസാല ചേർക്കുക.. മസാലകളും പച്ച മണം പോയതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ഉരുളകിഴങ്ങ് ക്യാപ്സിക്കം മിക്സ് ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് വറ്റിക്കുക.. ഇനി ഇതിലേക്ക് 1cup തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിക്കുക.. നല്ല ഒരു തിള വന്ന ശേഷം flame off ചെയ്യുക.. potato ക്യാപ്സിക്കം മസാല റെഡി..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉരുളകിഴങ്ങ് ക്യാപ്സിക്കം മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി World Of Divya ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു ബീഫ് റെസിപ്പി

    പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു ബീഫ് റെസിപ്പി

    ബീഫ് ചെറിയ കഷ്ണങ്ങളാക്കി വെക്കുക.ശേഷം ഇതിലേക്കുള്ള സ്‌പൈസസ് എടുക്കണം.കറുകപ്പട്ട,ഗ്രാമ്പു,ഏലക്ക,വലിയ ജീരകം,കുരുമുളക്,കടുക് എന്നിവ വറുത്തെടുക്കുക.ചൂടറിയതിനുശേഷം പൊടിച്ചെടുക്കുക.ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ,വിനിഗർ,മഞ്ഞൾപൊടി,കാശ്മീരി ചില്ലി പൗഡർ,മല്ലിപൊടി എന്നിവയെല്ലാം ചേർത്ത് നന്നായി അരച്ചെടുക്കണം.ബീഫ് ഉണ്ടാക്കാനായി കുക്കർ എടുത്തു അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച്സവാള അരിഞ്ഞത് ഇട്ടു വഴറ്റിയെടുക്കുക കറിവേപ്പിലയും ചേർത്ത് വഴറ്റുക.ഇതിലേക്ക് അരച്ചുവെച്ച അരപ്പു ചേർത്ത് എണ്ണ തെളിയുന്നവരെ മൂപ്പിച്ചെടുക്കാം.ശേഷം ബീഫ് കഷ്ണങ്ങൾ ചേർത്ത് യോജിപ്പിച്ചെടുത്തു കുക്കർ അടച്ചു 4,5 വിസിൽ വരുന്നവരെ വേവിച്ചെടുക്കുക.ബീഫ് thick Gravy ആയിട്ടുവേണം ബീഫ്.വിന്താലു റെഡി ആക്കാൻ.ചോറിനും ചപ്പാത്തിക്കുമൊപ്പം Best ആണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് വിന്താലു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.