ഇറച്ചിയും കുമ്പളങ്ങയും കറി
Ingredients :::
കുമ്പളങ്ങ:750g
ബീഫ്:1/2kg
തക്കാളി:1,chopped
പച്ചമുളക്:2
ഇഞ്ചി വെളുത്തുള്ളി ചെറിയുള്ളി:3/4tsp
മുളക്പൊടി:1 1/2 tsp
മഞ്ഞൾപൊടി:1/2 tsp
മല്ലിപൊടി:2tsp
ജീരകപ്പൊടി:1/2 tsp
തേങ്ങ ചിരവിയത്
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
ചെറിയുള്ളി അരിഞ്ഞത്
ആദ്യം കുക്കറിൽ ബീഫ് ഇട്ട് കൊടുക്കാം.ഇതിലേക്ക് തക്കാളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചെറിയുള്ളി പേസ്റ്റ്, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ജീരകപ്പൊടി, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്തു മിക്സ് ചെയ്തു അടച്ചുവെച്ചു വേവിക്കാം. നന്നായി വേവായ ശേഷം കുക്കർ തുറന്നുവെച്ചു അതിലേക്ക് കുമ്പളങ്ങ നുറുക്കിയത് ഇട്ട് ഒന്നുകൂടെ വേവിക്കാം. ഇനി ഇതിലേക്ക് തേങ്ങ അരച്ചത് ഒഴിച്ച് ഒന്ന് ചൂടാക്കാം.ശേഷം തീ ഓഫ് ചെയ്യാം. ഇനി കറി യിലേക്ക് ഉള്ളി വറുത്തെടുക്കണം. അതിനായി ചെറിയപത്രത്തിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ ചെറിയുള്ളി അരിഞ്ഞത് ചേർത്തു ബ്രൗൺ നിറമാവുന്നത് വരെ വഴറ്റാം. ഇനി ഇതിലേക്ക് കറിവേപ്പിലാകൂടെ ചേർത്തു വഴറ്റി ഇത് കരിയിലേക്ക് ചേർത്തു മിക്സ് ചെയ്യാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇറച്ചിയും കുമ്പളങ്ങയും കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Naaz world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.