ചിക്കൻ പെരട്ട്

Advertisement

കാണുമ്പോൾ തന്നെ നാവിൽ വെള്ളം വരും രുചിയിലും മണത്തിലും അടിപൊളി ചിക്കൻ പെരട്ട്… ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ..

INGREDIENTS

കുരുമുളക് 2 ടേബിൾ സ്പൂൺ

ഇഞ്ചി രണ്ട് ടേബിൾ സ്പൂൺ

പച്ചമുളക് 10

വെളുത്തുള്ളി മൂന്ന് ടേബിൾ സ്പൂൺ

ചെറിയ ഉള്ളി 2 ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി

കറിവേപ്പില ചതച്ചത്

തൈര് ഒരു കപ്പ്

സവാള

വെളിച്ചെണ്ണ

ചെറിയുള്ളി അരക്കിലോ

പൊടിയായി അരിഞ്ഞ സവാള

തേങ്ങാക്കൊത്ത്

മുളകുപൊടി

മല്ലിപ്പൊടി

തക്കാളി പേസ്റ്റ്

PREPARATION

ആദ്യം ചെറിയുള്ളി പച്ചമുളക് ഇഞ്ചി ചെറിയുള്ളി വെളുത്തുള്ളി എന്നിവ ചതിച്ചു മാറ്റി വയ്ക്കുക ചിക്കനിലേക്ക് ഇതിൽ നിന്നും കുറച്ചു ചേർക്കാം കൂടെ കുരുമുളകുപൊടി ഉപ്പ് ഗരം മസാല തൈര് ഉപ്പ് കറിവേപ്പില ചതച്ചത് ഇവയെല്ലാം ചേർത്ത് നന്നായി മാറിനേറ്റ് ചെയ്ത് മാറ്റിവയ്ക്കണം രണ്ടു മണിക്കൂറിനു ശേഷം ആണ് കറി തയ്യാറാക്കുന്നത്, ആദ്യം സവാള വറുത്തെടുത്ത് മാറ്റിവയ്ക്കാം ശേഷം എണ്ണയിലേക്ക് ചെറിയ ഉള്ളിയും സവാളയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക കൂടെ ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളി ഐറ്റംസ്, തേങ്ങാക്കൊത്തു, മസാല പൊടികൾ എന്നിവ ചേർക്കാം എല്ലാം നന്നായി യോജിച്ചു കഴിഞ്ഞാൽ ചിക്കൻ ചേർക്കാം വീണ്ടും നല്ലതുപോലെ യോജിപ്പിച്ച് ചിക്കൻ വേവിക്കുക നന്നായി വെന്തു കഴിയുമ്പോൾ തക്കാളി പേസ്റ്റ് ചേർക്കാം പച്ച മണം എല്ലാം മാറി എണ്ണ തെളിയുമ്പോൾ വറുത്തെടുത്തു വെച്ചിരിക്കുന്ന സവാള ചേർക്കാം വീണ്ടും കറിവേപ്പില ചേർക്കാം നന്നായി യോജിച്ചാൽ തീ ഓഫ് ചെയ്യാം.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ambikavlogzz