രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് നൊപ്പം കഴിക്കാനായി ഇതാ നല്ലൊരു വെജിറ്റബിൾ കുറുമ കറി
Ingredients
സവാള -രണ്ട്
ഉരുളക്കിഴങ്ങ് -ഒന്ന്
ക്യാരറ്റ് -ഒന്ന്
ബീൻസ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
ഗ്രീൻപീസ്
തേങ്ങാ ചിരവിയത്
ഏലക്കായ -രണ്ട്
ഗ്രാമ്പൂ -മൂന്ന്
ജീരകം -അര ടീസ്പൂൺ
പെരുംജീരകം -അര ടീസ്പൂൺ
കുതിർത്തെടുത്ത കശുവണ്ടി -12
വെള്ളം
പച്ചമുളക് -മൂന്ന്
ഉപ്പ്
കറിവേപ്പില
എണ്ണ
Preparation
ആദ്യം നാളികേരവും മസാലകളും കുതിർത്തെടുത്ത കശുവണ്ടിയും പച്ചമുളകും നന്നായി അരച്ചെടുക്കാം.
ഒരു കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുകഅടുത്തതായി സവാള ചേർത്ത് വഴറ്റാം, നന്നായി വഴന്നു കഴിയുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന മറ്റു പച്ചക്കറികൾ ചേർക്കാം ഒന്നു വഴന്നു വരുമ്പോൾ വെള്ളം ഒഴിച്ചു കൊടുക്കാം ഇനി കുക്കർ അടച്ച് വേവിക്കണം, രണ്ട് വിസിൽ വന്നു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം, കുക്കർ തുറന്നതിനു ശേഷം തേങ്ങാ അരച്ചത് ചേർക്കാം ആവശ്യമെങ്കിൽ കുറച്ചു വെള്ളം കൂടി ഒഴിക്കാം, ആവശ്യത്തിന് ഉപ്പും ചേർക്കണം, ഇനി ഇത് നന്നായി തിളപ്പിക്കുക, അവസാനമായി കുറച്ചു മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Amma’s Home Recipe