കപ്പ കുഴച്ചത് കരിമീൻ പൊള്ളിച്ചത് അയല കറി റെസിപ്പി

Advertisement

അയലക്കറി

ആവശ്യമായ സാധനങ്ങൾ

മഞ്ഞൾപൊടി കാൽ ടീസ്പൂൺ

മുളകുപൊടി അര ടീസ്പൂൺ

കശ്മീരി മുളകുപൊടി രണ്ട് ടേബിൾസ്പൂൺ

മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ

ഉലുവപ്പൊടി കാൽ ടീസ്പൂൺ

കുരുമുളകുപൊടി കാൽ ടീസ്പൂൺ

വെളിച്ചെണ്ണ ആവശ്യത്തിന്

ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ

വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ

പച്ചമുളക് എരുവിന് അനുസരിച്ച്

കൊച്ചുള്ളി 5

കറിവേപ്പില

കുടംപുളി രണ്ട് കഷ്ണം(വൃത്തിയായി കഴുകി കുതിർക്കാൻ വയ്ക്കുക )

ഉപ്പ്

അയല അര കിലോ

ആദ്യം മീൻ വൃത്തിയായി വെട്ടി കഴുകി മാറ്റി വയ്ക്കുക.മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഉലുവപ്പൊടി കുരുമുളകുപൊടി ഇത്രയും കൂടി ചെറിയ ഒരു ബൗളിൽ ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് ഒന്ന് കുഴച്ചു വയ്ക്കുക.
ഒരു ചട്ടി ചൂടാവാൻ ആയി വയ്ക്ക് .

ചട്ടി ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.കടുകിട്ടു പൊട്ടിക്കുന്ന വരാണെങ്കിൽ കടുകിട്ടു പൊട്ടിക്കാം.ഇനി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കൊച്ചുള്ളി കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

നന്നായി മൂത്ത മണം വരുമ്പോൾ അതിലേക്ക് നമ്മൾ കുഴച്ചു വച്ചിരിക്കുന്ന പൊടികൾ ചേർത്തു കൊടുക്കുക.
എന്നിട്ട് നന്നായി ഇളക്കി ഒന്നു വരട്ടിയെടുക്കുക.

പൊടികൾ നന്നായി മൂത്തു കഴിഞ്ഞാൽ അതിലേക്ക് കുടംപുളി ചേർത്ത് കൊടുക്കുക.ആവശ്യത്തിനു വെള്ളവും ചേർത്ത് ഉപ്പും ചേർത്ത് അടച്ചുവെച്ച് നന്നായി തിളപ്പിക്കുക.നന്നായി തിളച്ചു കഴിഞ്ഞാൽ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്തിട്ട് അടച്ചുവച്ച് ഒരു 10 മിനിറ്റ് വേവിക്കുക.

മീൻ നന്നായി വെന്തുകഴിഞ്ഞാൽ തുറന്നുവച്ച മീഡിയം ഫിലിമിൽ ചാറ് കുറുക്കിയെടുക്കുക.ചാറ് നന്നായി കുറുകി കഴിഞ്ഞാൽ മുകളിൽ രണ്ടു മൂന്നു കറിവേപ്പിലയിട്ട് സ്റ്റ് ഓഫ് ചെയ്തു ചട്ടി അടച്ചു മാറ്റി വയ്ക്കുക.
നല്ല ടേസ്റ്റി ആയിട്ടുള്ള മീൻകറി റെഡി.

NOTE: എപ്പോഴും കപ്പ് വേവിക്കുമ്പോൾ കപ്പ വേവിച്ച് വെള്ളം ഊറ്റി കളയാൻ ശ്രദ്ധിക്കുക.അതുകൊണ്ടുതന്നെ കുറച്ച് ഏറെ വെള്ളത്തിൽ വേണം കപ്പ വേവിക്കാൻ.കപ്പ കുഴച്ചത് ഞാൻ കടുക് വറുത്ത് ചേർക്കാറില്ല.

കരിമീൻ പൊള്ളിച്ചത്

കരിമീൻ മൂന്ന്

കാശ്മീരി മുളകുപൊടി ഒരു ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി അര ടീസ്പൂൺ

കുരുമുളകുപൊടി അര ടീസ്പൂൺ

ഉപ്പ്

നാരങ്ങാനീര് ഒരു ടീസ്പൂൺ

കരിമീൻ വൃത്തിയായി കഴുകി എടുക്കുക.

എന്നിട്ട് നന്നായി വരഞ്ഞെടുക്കുക.

കശ്മീരി മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി ഉപ്പ് നാരങ്ങാനീര് എന്നിവ മിക്സ് ചെയ്ത് കരി മീനിൽ നന്നായി പുരട്ടി അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

അരമണിക്കൂർ കഴിഞ്ഞ് വെളിച്ചെണ്ണയിൽ രണ്ട് സൈഡും വറുത്തെടുക്കുക.ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ

വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ

പച്ചമുളക് 3

കൊച്ചുള്ളി 20

കറിവേപ്പില

കാശ്മീരി മുളകുപൊടി ഒരു ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ

കുരുമുളകുപൊടി അര ടീസ്പൂൺ

തേങ്ങാപാല് കട്ടിയുള്ള ഒരു കപ്പ്

തക്കാളി 1

ഉപ്പ് ആവശ്യത്തിന്

കരിമീൻ വറുത്ത എണ്ണയിൽ തന്നെ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കൊച്ചുള്ളി കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

നന്നായി വഴറ്റി കഴിഞ്ഞാൽ അതിലേക്ക് കാശ്മീരി മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക.

അതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി കൂടി ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
ആവശ്യമെങ്കിൽ മാത്രം കുറച്ചു വെള്ളം ചേർത്തു കൊടുക്കാം.

നന്നായി വെന്ത ആ കൂട്ടിലേക്ക് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക.ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി കുറഞ്ഞ തീയിൽ തേങ്ങാപ്പാൽ ഒന്ന് ഇളക്കി വറ്റിക്കുക.ഒന്ന് കുറുകി വരുമ്പോൾ അതിലേക്കു വറുത്തു വച്ചിരിയ്ക്കുന്ന കരിമീൻ എടുത്തു വെച്ചിട്ട് നന്നായി തേങ്ങാപ്പാലിൽ കോട്ട ചെയ്തെടുക്കുക.തീ നന്നായി കുറച്ചു വച്ച് തേങ്ങാപ്പാലിൽ നിന്നും എണ്ണ തെളിയുന്നതുവരെ വേവിക്കുക.

എന്ന് തെളിഞ്ഞു തുടങ്ങിയാൽ സ്റ്റ് ഓഫ് ചെയ്യാവുന്നതാണ്.ഇനി വാഴയില വാട്ടി എടുക്കുക.ഒരു വലിയ വാഴയിലയുടെ നടുക്ക് ചെറിയൊരു കഷണം വാഴയില വാട്ടിയത് ആദ്യം വച്ചു കൊടുക്കുക.അതിന്റെ മുകളിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന കരിമീൻ മസാല എടുത്തുവയ്ക്കുക.

ഒരു ഇലയിൽ ഒരു മീൻ ആയി വെക്കുക.എന്നിട്ട് നന്നായി മടക്കി ചെറിയൊരു വാഴനാരുകൊണ്ട് തന്നെ കെട്ടുക.ഇനി ഒരു ദോശക്കല്ല് ചൂടാക്കുക.കുറച്ചു വെളിച്ചെണ്ണ തൂകി കൊടുക്കുക.അതിലേയ്ക്ക് വാഴയിലയിൽ തയ്യാറാക്കി വച്ചിരിയ്ക്കുന്ന കരിമീൻ എടുത്തു വച്ചിട്ട് രണ്ട് സൈഡും പൊള്ളിച്ച് എടുക്കുക.തിരിച്ചും മറിച്ചും ഇട്ട പൊളിച്ചെടുത്ത് ഒരു സൈഡ് തന്നെ ഇട്ടാൽ വാഴയില കഴിയും.

രണ്ട് സൈഡും പൊള്ളി വന്നുകഴിഞ്ഞാൽ സ്റ്റോപ്പ് ചെയ്യാവുന്നതാണ്.നമ്മുടെ കരിമീൻ പൊള്ളിച്ചതും റെഡിയായി.കൂടെ യുള്ള ചീരത്തോരൻ,മോര്ക്കറി റെസിപ്പികൾ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ട്എല്ലാവരും ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണം.