കുടംപുളി ഇട്ടു വെച്ച നാടൻ ചെമ്മീൻ കറി, തേങ്ങ ചേർക്കാത്ത തന്നെ നല്ല കുറുകിയ ചാറോടുകൂടി തയ്യാറാക്കാം…
Ingredients
വെളിച്ചെണ്ണ ഒരു ടേബിൾസ്പൂൺ
കടുക് അര ടീസ്പൂൺ
ഉലുവ കാൽ ടീസ്പൂൺ
കറിവേപ്പില
പച്ചമുളക് രണ്ട്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ
ചെറിയുള്ളി ഒരു കപ്പ്
മല്ലിപ്പൊടി ഒരു ടീസ്പൂൺ
മുളകുപൊടി രണ്ട് ടീസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
തക്കാളി 1
ചെമ്മീൻ കാൽ കിലോ
ഉപ്പ്
കുടംപുളി
PREPARATION
ഒരു മൺകലത്തിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുക് ചേർത്ത് കൊടുത്ത് പൊട്ടുമ്പോൾ ഉലുവ ചേർക്കാം, അടുത്തതായി കറിവേപ്പിലയും പച്ചമുളകും ചേർത്ത് മിക്സ് ചെയ്യാം, ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് യോജിപ്പിക്കുക, ഇനി ചെറിയ ഉള്ളി ചേർത്ത് വഴറ്റാം, അടുത്തതായി തക്കാളി കൂടി ചേർക്കാം, ഇനി മസാല പൊടികളാണ് ചേർക്കേണ്ടത് നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ ചെമ്മീൻ ചേർക്കാം, ചെമ്മീനിൽ നിന്നും വെള്ളം ഇറങ്ങി വരുമ്പോൾ ഉപ്പും പുളിയും ചേർക്കാം, ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കണം, ചെമ്മീൻ നന്നായി വെന്ത് ചാറു കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം.
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rijy’s Ruchikoottu