പുഴ ഒച്ച് ഇറച്ചി കറി

Advertisement

പുഴയിൽ നിന്നും കിട്ടുന്ന ചെറിയ ഒച്ച് ഇറച്ചി കറി തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ, വേറെ ലെവൽ രുചിയാണ് കേട്ടോ ഇതിന്റെ റെസിപ്പി കാണാം

ആദ്യം കഴുകിയെടുക്കണം അതിനായി ഒരു വലിയ പാത്രത്തിലേക്ക് ഒച്ചുകളെ ചേർത്തു കൊടുക്കാം, മുങ്ങാൻ പാകത്തിന് വെള്ളവും ആവശ്യത്തിന് ഉപ്പും ഇട്ട് അരമണിക്കൂർ മാറ്റിവയ്ക്കണം, ശേഷം വെള്ളം കളഞ്ഞ് കുറച്ചു കോൺസ്റ്റാർച്ചും ഉപ്പും ചേർത്ത് തിരുമ്മുക, രണ്ടുമൂന്നുവട്ടം കഴുകിയതിനുശേഷം തിളച്ച വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക, രണ്ട് മിനിറ്റിനുശേഷം അരിച്ചുമാറ്റാം ഇനി ഒരു പാൻ അടുപ്പിൽ വെച്ച് അല്പം എണ്ണ ഒഴിച്ചു ചൂടാക്കുക, ഇതിലേക്ക് ഇഞ്ചി ചതച്ചത് വെളുത്തുള്ളി ചതച്ചത് ഉണക്കമുളക് സവാള കുറച്ചു മസാലകൾ എന്നിവയും ഇട്ടുകൊടുക്കാം, ഒന്ന് വഴറ്റിയതിനുശേഷം സോയാബീൻ പേസ്റ്റ് ചേർത്ത് മിക്സ് ചെയ്യാം അടുത്തതായി ഇതിലേക്ക് ഒരു കുപ്പി ബിയർ ഒഴിച്ചു കൊടുക്കാം അടുത്തതായി ഒച്ച് ഇതിലേക്ക് ചേർക്കാം കുറച്ച് ഓസ്റ്റർ സോസ് ചേർത്ത് മിക്സ് ചെയ്തു പാത്രം മൂടിവെച്ച് വേവിക്കാം, വെള്ളം പറ്റാറാകുമ്പോൾ കോൺസ്റ്റാർച്ച് വെള്ളവും കൂടി മിക്സ് ചെയ്ത് ഇതിലേക്ക് ചേർക്കാം, ഇത് കട്ടിയായി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സ്കാലിയൻ ചേർക്കാം, മിക്സ് ചെയ്തതിനുശേഷം തീ ഓഫ് ചെയ്യാം, ഇനി കഴിക്കാം ഓരോ ഒച്ചിന്റെ തോടും കയ്യിലെടുത്ത് ഒരു ടൂത്ത് പിക്ക് ഉപയോഗിച്ച് മാംസം കുത്തിയെടുത്താണ് കഴിക്കേണ്ടത്

വിശദമായി റെസിപ്പി ക്കായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Meen Bhrandan