ബ്രോസ്റ്റഡ് കൊഞ്ച്

Prawns Broast

കൊഞ്ച് ഉപയോഗിച്ച് സാധാരണ നമ്മൾ കറിയാണ് ഉണ്ടാക്കാറ്, എന്നാൽ സ്നാക്ക് ആയി കഴിക്കാൻ പറ്റിയ ഒരു കിടിലൻ റെസിപ്പി കൊഞ്ച് ഉപയോഗിച്ച് തയ്യാറാക്കാം ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്ന പോലെ കൊഞ്ച് ബ്രോസ്റ്റ് തയ്യാറാക്കിയാൽ എങ്ങനെയുണ്ടാവും കണ്ടു നോക്കാം

ആദ്യം 40 കൊഞ്ച് എടുക്കുക കത്തി ഉപയോഗിച്ച് മുകൾഭാഗം നീളത്തിൽ കട്ട് ചെയ്യുക ശേഷം അര ടീസ്പൂൺ കുരുമുളകുപൊടി ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഒന്നര ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ലെമൺ ജ്യൂസ് ആവശ്യത്തിന് ഉപ്പ് എന്നിവ ഇതിലേക്ക് ചേർക്കുക എല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അരമണിക്കൂർ മാറ്റിവയ്ക്കാം ഒരു ചെറിയ ബൗളിൽ രണ്ടു മുട്ട പൊട്ടിച്ച് ചേർക്കാം ഇത് ബീറ്റ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം ഒരു പ്ലേറ്റിലേക്ക് അരക്കപ്പ് മൈദയും കാൽ കപ്പ് കോൺഫ്ലോറും കാൽ ടീസ്പൂൺ വീതം ഉപ്പും കുരുമുളകുപൊടിയും ചേർക്കുക ഇത് യോജിപ്പിച്ച് എടുക്കാം അരമണിക്കൂർ ശേഷം കൊഞ്ച് പുറത്തെടുക്കാം ഓരോന്നായി എടുത്ത് മുട്ടയിൽ മുക്കിയതിനു ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന പൊടി നല്ലപോലെ കോട്ട് ചെയ്തെടുക്കണം ഇനി ചൂടായ എണ്ണയിലേക്ക് ഇട്ടു ഡീപ്പ് ഫ്രൈ ചെയ്തെടുക്കാം.

വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy