നത്തോലി മീൻ ഇതുപോലെ പീര തയ്യാറാക്കി കഴിച്ചിട്ടുണ്ടോ? കറി വയ്ക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ തയ്യാറാക്കുന്നതാണ്, അടിപൊളി ടേസ്റ്റ് ആണ് കുട്ടികൾ പോലും ചോദിച്ചു മേടിച്ചു കഴിക്കും…
Ingredients
നത്തോലി -അരക്കിലോ
ചെറിയ ഉള്ളി -10
വെളുത്തുള്ളി -6
ഇഞ്ചി
പച്ചമുളക്
തേങ്ങ ചിരവിയത് -ഒരു കപ്പ്
മഞ്ഞൾപൊടി
ഉപ്പ്
കറിവേപ്പില
മാങ്ങ -നീളത്തിൽ അരിഞ്ഞത്
വെളിച്ചെണ്ണ
ഉലുവ
കറിവേപ്പില
ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചതച്ചെടുക്കുക ശേഷം തേങ്ങാ മഞ്ഞൾപൊടി ഉപ്പ്, മീൻ എന്നിവ ചേർത്ത് കൈകൊണ്ട് കൂട്ടിത്തിരുമ്മം, ഒരു മൺ കലത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഉലുവ ചേർത്ത് പൊട്ടുമ്പോൾ കറിവേപ്പില ഇട്ടു കൊടുക്കാം ഇനി ഇനി മീൻ ഇതിലേക്ക് ചേർക്കാം, ചെറിയ തീയിൽ മൂടിവെച്ച് നന്നായി വേവിച്ചെടുക്കാം.
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Deepa’s Adukkala