പുട്ടുപൊടി ചെമ്മീൻ വിഭവം

Advertisement

പുട്ടുപൊടിയിൽ ചെമ്മീനും ചേർത്ത് ഏത് നേരത്തും കഴിക്കാനായി കിടിലൻ ഒരു വിഭവം തയ്യാറാക്കിയാലോ? പുട്ടുപൊടി കൊണ്ട് ഇങ്ങനെയൊക്കെ ഉണ്ടാക്കാം എന്ന് ആരും പറഞ്ഞു തന്നില്ല…

ingredients

പുട്ടുപൊടി -ഒരു കപ്പ്

വെള്ളം -രണ്ട് കപ്പ്

തേങ്ങ -അരക്കപ്പ്

ഏലക്കായ -രണ്ട്

പെരുംജീരകം -അര ടീസ്പൂൺ

ചെമ്മീൻ -അരക്കിലോ

മുളകുപൊടി

മഞ്ഞൾപൊടി

ഗരംമസാല

പച്ചമുളക്

ഇഞ്ചി

കറിവേപ്പില

എണ്ണ

Preparation

ഒരു പാനിൽ എണ്ണ ഒഴിച്ചതിനു ശേഷം മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്ത ചെമ്മീൻ ചേർത്ത് വറുത്തെടുത്ത് മാറ്റിവയ്ക്കാം ശേഷം പാനിലേക്ക് സവാള ചേർത്ത് വഴറ്റാം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവയെല്ലാം ചേർത്ത് കൊടുക്കാം ശേഷം മസാലയിൽ ചേർത്ത് വഴറ്റിയതിനുശേഷം ചെമ്മീൻ റോസ്റ്റ് ചെയ്യാം മിക്സി ജാറിലേക്ക് പുട്ടുപൊടിയും വെള്ളവും തേങ്ങയും ചേർത്ത് അരച്ചെടുക്കുക ഒരു കട്ടിയുള്ള മാവാണ് ആക്കേണ്ടത് ഒരു പാത്രത്തിൽ വാഴയില വച്ചുകൊടുത്ത് എണ്ണ പുരട്ടി അതിനുശേഷം ഈ മാവ് കുറച്ച് ഒഴിക്കുക മുകളിലായി ഫില്ലിംഗ് ഇട്ട് വീണ്ടും മാവൊഴിച്ച് കവർ ചെയ്യാം, ഇനി ആവിയിൽ വച്ച് നന്നായി വേവിച്ചെടുക്കുക

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World