കണവ മീൻ രുചികരമായ തോരൻ തയ്യാറാക്കി കഴിച്ചു നോക്കാം, റോസ്റ്റ് ചെയ്തു മാത്രം കഴിച്ചു ശീലം ഉള്ളവർ ഇതൊന്നു ട്രൈ ചെയ്തോളൂ…
Ingredients
കൂന്തൾ -കാൽ കിലോ
സവാള ഒന്ന്
ഇഞ്ചി
പച്ചമുളക്
തേങ്ങ
കറിവേപ്പില
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
മുളകുപൊടി -അര ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
കടുക്
ഉണക്ക മുളക് -2
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
preparation
ആദ്യം കൂന്തളിലേക്ക് മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് അല്പം വെള്ളം എന്നിവ ചേർത്ത് കുക്കറിൽ വേവിക്കുക, ഒരു പാൻ അടു പ്പിൽ വച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക… കടുകും ഉണക്കമുളകും ചേർത്ത് മൂപ്പിക്കുക, ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില ഇവ ചേർത്ത് നന്നായി വഴറ്റുക, മസാല പൊടികൾ ചേർത്ത് മൂപ്പിച്ച ശേഷം വേവിച്ചു വെച്ചിരിക്കുന്ന കൂന്തൾ ഇതിലേക്ക് ചേർക്കാം, നല്ല പോലെ മിക്സ് ചെയ്ത ശേഷം തേങ്ങ ചേർക്കാം… എല്ലാം കൂടി നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SisiRaS Kattan Chaii TaleS