തേങ്ങ അരച്ചുവെച്ച ഹോട്ടൽ സ്റ്റൈൽ മീൻ കറി, സ്പെഷ്യൽ ചേരുവകളും കൂട്ടുകളും ചേർത്ത് തയ്യാറാക്കിയത്..
Ingredients
നെയ്മീൻ -ഒരു കിലോ
വെളിച്ചെണ്ണ -മൂന്ന് ടേബിൾസ്പൂൺ
കടുക് -അര ടീസ്പൂൺ
ഇഞ്ചി -രണ്ട് ടേബിൾ സ്പൂൺ
വെളുത്തുള്ളി -രണ്ട് ടേബിൾ സ്പൂൺ
ചെറിയ ഉള്ളി -അരക്കപ്പ്
കറിവേപ്പില
ഉലുവപ്പൊടി- കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
മുളകുപൊടി -മൂന്ന് ടേബിൾ സ്പൂൺ
കുടംപുളി വെള്ളം -2 ഗ്ലാസ്
തേങ്ങ -അര കപ്പ്
ഉപ്പ്
Preparation
ആദ്യം ഒരു മൺകലത്തിൽ കുടംപുളിയും വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ച് മാറ്റുക. ഒരു മൺകലത്തിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റാം, അടുത്തതായി ചെറിയ ഉള്ളി കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും നല്ലതുപോലെ വഴറ്റുക, ഇനി മസാല പൊടികൾ ചേർത്ത് വഴറ്റണം ഇനി തിളപ്പിച്ച് വെച്ച കുടംപുളി വെള്ളം ആവശ്യത്തിന് ചേർത്തു കൊടുക്കാം, ഉപ്പും കൂടി ചേർത്ത് തിളക്കുമ്പോൾ മീൻ ചേർത്ത് കൊടുക്കാം, ഒരു മിനിറ്റോളം തിളക്കുമ്പോൾ തന്നെ മീൻ നന്നായി വെന്തിട്ടുണ്ടാവും തീ ഓഫ് ചെയ്ത ശേഷം കറി മാറ്റി വയ്ക്കാം. അടുത്ത ദിവസം വരെ കറി അനക്കാതെ വയ്ക്കാം ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് സവാളയും തേങ്ങാക്കൊത്തും ചെയ്തു ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ വഴറ്റിയതിനുശേഷം നന്നായി അരച്ചെടുക്കാം, ഈ തേങ്ങാ പേസ്റ്റ് കറിയിലേക്ക് ചേർത്ത് ഒന്ന് തിളപ്പിച്ച് എടുത്താൽ അടിപൊളി ഹോട്ടൽ സ്റ്റൈൽ മീൻ കറി തയ്യാർ.
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World