കരിമീൻ പൊള്ളിച്ചത്

Advertisement

കരിമീൻ പൊള്ളിച്ചത് കേരളത്തിലെ വളരെ ഫേമസ് ആയിട്ടുള്ള ഒരു മീൻ വിഭവമാണ് വാടിയിൽ പൊള്ളിച്ചെടുത്ത കരിമീൻ കഴിക്കാൻ ഒരു പ്രത്യേക രുചി തന്നെയാണ്. എന്നാൽ കരിമീൻ കിട്ടാത്തപ്പോൾ നമുക്ക് ഇതേ രുചിയിൽ ഫിലോപ്പി മീൻ വച്ചും ഇങ്ങനെ തയ്യാറാക്കാം

ആദ്യം രണ്ട് വലിയ ഫിലോപ്പി മീൻ കഴുകി വൃത്തിയാക്കി വരഞ്ഞ് എടുക്കുക ഇതിലേക്ക് പുരട്ടാനുള്ള മസാല തയ്യാറാക്കാം അതിനായി മിക്സി ജാറിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിനുള്ള ഉപ്പ് രണ്ട് ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ ഒരു ചെറുനാരങ്ങയുടെ നീര് കുറച്ചു വെളിച്ചെണ്ണ എന്നിവയും ചേർത്ത് നന്നായി അരച്ചെടുക്കാം ഈ മസാല ഉപയോഗിച്ച് മീനിൽ നന്നായി തേച്ചുപിടിപ്പിക്കണം മീൻ കുറച്ചു സമയം വെച്ചതിനുശേഷം ഒരു പാനിൽ എണ്ണയും കറിവേപ്പിലയും ചേർത്ത് ഈ മീനുകൾ വറുത്തെടുക്കുക ഇനി മസാല തയ്യാറാക്കണം അതിനായി മീൻ വറുത്തെടുത്ത പാനിലേക്ക് തന്നെ കാ കിലോ ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കാം രണ്ടോ മൂന്നോ പച്ചമുളക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റണം ഇതിലേക്ക് കാൽ ടീസ്പൂൺ ഓളം മല്ലിപ്പൊടി കൂടി ചേർക്കാം ശേഷം തക്കാളി അരിഞ്ഞത് ചേർക്കണം എല്ലാംകൂടി യോജിപ്പിച്ച് നല്ല കുഴഞ്ഞ പരുവത്തിൽ ആകുമ്പോൾ തീ ഓഫ് കുറച്ച് കെച്ചപ്പ് കൂടി ചേർക്കണം ഇനി വാഴയില നന്നായി വാട്ടിയെടുത്തതിനുശേഷം കുറച്ചു മസാല വച്ചു കൊടുക്കാം ഇതിനു മുകളിൽ മീൻ വയ്ക്കാം വീണ്ടും മസാലയിൽ മീൻ പൊതിഞ്ഞതിനു ശേഷം വാഴയില നന്നായി പൊതിഞ്ഞു കെട്ടണം ഇനി പൊതിഞ്ഞു കിട്ടിയ വാഴയിലെ പാനിൽ വെച്ച് രണ്ട് സൈഡും മാറ്റി മാറ്റിയിട്ട് നന്നായി വാട്ടി എടുക്കണം

വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക big family