തിരണ്ടി മീൻ കറി

തിരണ്ടി മീൻ നാടൻ രീതിയിൽ തയ്യാറാക്കിയത്

ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക നന്നായി ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കാം ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും മൂന്നോ നാലോ ചെറിയ ഉള്ളിയും ചേർത്ത് വഴറ്റാം ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷണങ്ങൾ ചേർത്ത് ചെറുതായൊന്ന് ഫ്രൈ ചെയ്യണം കറിവേപ്പിലയും പച്ചമുളകും ഇതിലേക്ക് ചേർത്ത് കൊടുക്കാം ഇതിലേക്ക് ഇനി മസാല പൊടികൾ ചേർക്കാം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് ഒരു മിനിറ്റ് വരെ നന്നായി യോജിപ്പിക്കുക ഒരു തക്കാളി ഒന്നര ഗ്ലാസ് വെള്ളം ഒരു കഷ്ണം പുളി എന്നിവ ചേർത്ത് കൊടുത്ത് പാൻ മൂടിയതിനുശേഷം നന്നായി വേവിച്ചെടുക്കുക വെന്തു വരുമ്പോൾ കുറച്ചു വെളിച്ചെണ്ണ മുകളിലേക്ക് ഒഴിച്ചു കൊടുക്കാം ശേഷം തീ ഓഫ് ചെയ്യാം.

വിശദവിവരങ്ങൾക്കായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simply Food